തിരുവനന്തപുരം: ടോക്യോ ഒളിമ്പിക്സില്‍ വെങ്കല മെഡൽ നേടി ഇന്ത്യയുടെ അഭിമാനമായി മാറിയ ഇന്ത്യന്‍ വനിതാ ബോക്സിങ് താരം ലവ്ലിന ബോര്ഗോഹെയ്ന് തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രം സന്ദര്‍ശിച്ചു. കസവു ചേല അണിഞ്ഞ് ക്ഷേത്രത്തിലെത്തിയ താരം ഇതിന്റെ ചിത്രം ആരാധകര്‍ക്കായി സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തു.
തിരുവനന്തപുരം സെനറ്റ് ഹാളില്‍ നടക്കുന്ന കേരള സര്‍വകലാശാല സ്പോര്‍ട്സ് സ്കോളര്‍ഷിപ്പ് വിതരണച്ചടങ്ങില്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കാനാണ് താരം തിരുവനന്തപുരത്ത് എത്തിയത്. വ്യാഴാഴ്ച വൈകിട്ട് 6.15ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ താരത്തെ കേരള യൂണിവേഴ്സിറ്റി ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഡോ. ജയരാജന് ഡേവിഡിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.
അസം സ്വദേശിയായ ലവ്ലിനയ്ക്കൊപ്പം പരിശീലക സന്ധ്യ ഗുരുംഗുമുണ്ട്. വനിതകളുടെ 69 കിലോഗ്രാം വിഭാഗത്തിലാണ് ലവ്ലിന ബോര്ഗോഹെയ്ന് ഒളിമ്പിക്സില്‍ വെങ്കലം നേടിയത്. സെമി ഫൈനലില്‍ തുര്‍ക്കിയുടെ ബുസനാസ് സര്‍മെനേലിയോട് ഇന്ത്യന്‍ താരം തോല്‍ക്കുകയായിരുന്നു.
ജേഴ്സിയില്‍ ഇന്ത്യക്ക് പകരം യുഎഇ; ലോകകപ്പിന് മുന്‍പേ പ്രകോപനവുമായി പാകിസ്ഥാന്ഐസിസി ടി20 ലോകകപ്പ് ആരംഭിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇന്ത്യയെ പ്രകോപിപ്പിച്ച് പാകിസ്ഥാന്. ലോകകപ്പിനുള്ള പാകിസ്ഥാന്റെ പുതിയ ജേഴ്സിയാണ് ഇപ്പോള്‍ വിവാദങ്ങള്‍ക്ക് വഴി വെച്ചിരിക്കുന്നത്. പാകിസ്ഥാന് ടീം ക്യാപ്റ്റന്‍ ബാബര്‍ അസം പുതിയ ജേഴ്സി ധരിച്ചു നില്ക്കുന്ന ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.
ഇന്ത്യയില്‍ നടക്കേണ്ടിയിരുന്ന ലോകകപ്പ് കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് യു എ ഇയിലേക്ക് മാറ്റിയത്. ലോകകപ്പ് ഇന്ത്യയിലല്ല നടക്കുന്നതെങ്കിലും ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ആതിഥേയത്വം ഇന്ത്യയ്ക്ക് തന്നെയാണ്. ഐസിസി നിയമപ്രകാരം ടൂര്‍ണമെന്റിലുള്ള ജേഴ്സിയുടെ വലതുഭാഗത്തിനു മുകളില്‍ ഐസിസി ലോഗോയും ഒപ്പം ആതിഥേയത്വം വഹിക്കുന്ന ടീമിന്റെ പേരും ഉണ്ടാകേണ്ടതുണ്ട്. എന്നാല്‍ ലോകകപ്പിനുള്ള പാകിസ്ഥാന്റെ ജേഴ്സിയില്‍ പതിപ്പിച്ചിരിക്കുന്ന ഐ സി സി ടി20 ലോകകപ്പ് ലോഗോയുടെ കീഴില്‍ യുഎഇ 2021 എന്നാണ് എഴുതിയിരിക്കുന്നത്.
ലോകകപ്പ് ക്വാളിഫയര്‍ കളിക്കുന്ന ടീമുകള്‍ ഇതിനോടകം തങ്ങളുടെ ജേഴ്സി ഔദ്യോഗികമായി പുറത്തുവിട്ടിരുന്നു. സ്കോട്ലന്ഡ് അടക്കമുള്ള ടീമുകള്‍ ജേഴ്സിയില്‍ ഇന്ത്യ 2021 എന്ന് പതിപ്പിച്ചിട്ടുണ്ട്. ലോകകപ്പ് പ്രൊമോയില്‍ സംസാരിക്കുന്നതിനിടെ ഓസ്ട്രേലിയന്‍ താരം ഗ്ലെന്‍ മാക്സ്വെല് ധരിച്ച ജേഴ്സിയിലും ഇന്ത്യ 2021 എന്ന് എഴുതിയിട്ടുണ്ട്. പാകിസ്ഥാന് ഔദ്യോഗികമായി ജേഴ്സി പ്രകാശനം ചെയ്തിട്ടില്ലയെങ്കിലും ക്യാപ്റ്റന്‍ ബാബര്‍ അസം പുതിയ ജേഴ്സിയണിഞ്ഞ് നില്ക്കുന്ന ചിത്രം ചര്‍ച്ചയായിക്കഴിഞ്ഞു.
കോവിഡ് പശ്ചാത്തലത്തില്‍ ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെ യുഎഇയിലും ഒമാനിലുമായാണ് ടി20 ലോകകപ്പ് നടക്കുന്നത്. നാല് വേദികളിലായാവും മത്സരങ്ങള്‍. ഇന്ത്യയിലെ കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് ലോകകപ്പ് അറേബ്യന്‍ മണ്ണിലേക്ക് മാറ്റിയത്. 2016ന് ശേഷം ഇതാദ്യമായാണ് ടി20 ലോകകപ്പ് നടക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. 2020ല്‍ ഓസ്ട്രേലിയ ആതിഥേയത്വം വഹിക്കേണ്ടിയിരുന്ന ടൂര്‍ണമെന്റാണ് കോവിഡ് വ്യാപനം മൂലം ആദ്യം ഇന്ത്യയിലേക്ക് മാറ്റുകയും പിന്നീട് അവിടുന്ന് യുഎഇലേക്ക് മാറ്റുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.