ഷാരൂഖ് അടക്കമുള്ള വമ്പൻ താരനിരയെ വീഴ്ത്തി ത്രിപ്തി ദിമ്രി; 2024ലെ ജനപ്രിയ ഇന്ത്യന്‍ അഭിനേതാക്കളുടെ ലിസ്റ്റിൽ ഒന്നാം സ്ഥാനം
- Published by:Sarika N
- news18-malayalam
Last Updated:
ദീപിക പദുകോൺ, ഇഷാൻ ഖട്ടർ തുടങ്ങിയ താരങ്ങളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്
സിനിമാപ്രേമികൾ ഏറെയുള്ള രാജ്യമാണ് ഇന്ത്യ.2024 ലെ ഇന്ത്യയിലെ ഏറ്റവും ജനപ്രിയ അഭിനേതാക്കളുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് പ്രശസ്ത സിനിമാ വെബ്സൈറ്റ് ആയ ഐഎംഡിബി. ആദ്യ പത്ത് സ്ഥാനങ്ങളിലുള്ള അഭിനേതാക്കളുടെ ലിസ്റ്റാണ് പുറത്തുവന്നിരിക്കുന്നത്. സൂപ്പർതാരങ്ങളായ ഷാരൂഖ് ഖാനെയും പ്രഭാസിനെയും പിന്തള്ളി നടി ത്രിപ്തി ദിമ്രിയാണ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് ഇടം പിടിച്ചിരിക്കുന്നത്. നിലവിൽ ഷാരൂഖ് നാലാം സ്ഥാനത്തും പ്രഭാസ് പത്താം സ്ഥാനത്തുമാണ്.2023ൽ റിലീസ് ചെയ്ത അനിമൽ സിനിമയിലൂടെ ഏറെ ശ്രദ്ധനേടിയ ത്രിപ്തിയ്ക്ക് ഈ വർഷവും മികച്ച സിനിമകൾ ലഭിച്ചിരുന്നു. ഒപ്പം ബോക്സ് ഓഫീസിലും മാന്യമായ പ്രകടനം കാഴ്ചവയ്ക്കാൻ നടിയ്ക്ക് സാധിച്ചിട്ടുണ്ട്. ലൈല മജ്നു എന്ന റീ റിലീസ് ചിത്രമുൾപ്പടെ നാല് സിനിമകളാണ് ത്രിപ്തിയുടേതായി ഈ വർഷം റിലീസിനെത്തിയത്.
അതേസമയം, ജനപ്രിയ താരങ്ങളിൽ ഒന്നാമതെത്തിയതിന് പിന്നാലെ നന്ദി അറിയിച്ച് ത്രിപ്തി രംഗത്തെത്തിയിട്ടുണ്ട്. "2024ലെ ഐഎംഡിബിയിലെ ഏറ്റവും ജനപ്രിയ ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയത് വലിയൊരു ബഹുമതിയായി ഞാൻ കരുതുകയാണ്. ഈ അംഗീകാരം എൻ്റെ ആരാധകരുടെ അവിശ്വസനീയമായ പിന്തുണയിലൂടെ വന്നാണ്. എനിക്കൊപ്പം പ്രവർത്തിച്ച എല്ലാവരുടെയും കഠിനാധ്വാനത്തിൻ്റെ തെളിവാണ് ”, എന്നായിരുന്നു ത്രിപ്തി ദിമ്രി പറഞ്ഞു .
ദീപിക പദുകോൺ ആണ് ലിസ്റ്റിൽ രണ്ടാം സ്ഥാനത്ത്. ഫൈറ്റർ, സിംഗം എഗെയ്ൻ, കൽക്കി 2898 എഡി എന്നിവയാണ് ദീപികയുടേതായി 2024 ൽ പുറത്തുവന്ന സിനിമകൾ.ദി പെർഫെക്റ്റ് കപ്പിൾ എന്ന ഹോളിവുഡ് സീരിസിലെ പ്രകടനത്തിലൂടെ നടൻ ഇഷാൻ ഖട്ടർ ആണ് ലിസ്റ്റിൽ മൂന്നാം സ്ഥാനത്തുള്ളത്.ബോളിവുഡ് ബാദ്ഷാ ഷാരൂഖ് ഖാൻ ആണ് ലിസ്റ്റിൽ നാലാമതുള്ള താരം. രാജ്‌കുമാർ ഹിറാനി സംവിധാനം ചെയ്ത ഡങ്കി ആണ് ഷാരൂഖിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. നടി ശോഭിത ധൂലിപാല ആണ് ലിസ്റ്റിൽ അഞ്ചാമതുള്ളത്. ശർവരി, ഐശ്വര്യ റായ് ബച്ചൻ എന്നിവരാണ് ആറും ഏഴും സ്ഥാനത്തുള്ള അഭിനേതാക്കൾ.സാമന്ത എട്ടാം സ്ഥാനത്തും ആലിയ ഭട്ട് ഒൻപതാം സ്ഥാനത്തുമാണ്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
December 06, 2024 1:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഷാരൂഖ് അടക്കമുള്ള വമ്പൻ താരനിരയെ വീഴ്ത്തി ത്രിപ്തി ദിമ്രി; 2024ലെ ജനപ്രിയ ഇന്ത്യന്‍ അഭിനേതാക്കളുടെ ലിസ്റ്റിൽ ഒന്നാം സ്ഥാനം