വിവാഹമോചനത്തിന് പിന്നാലെ പൂച്ചയെ നോക്കാൻ ഭാര്യയ്ക്ക് 21,000 രൂപ നൽകണമെന്ന് യുവാവിനോട് കോടതി
- Published by:Sneha Reghu
- news18-malayalam
Last Updated:
ശക്തമായ മൃഗസംരക്ഷണ നിയമമാണ് ഭര്‍ത്താവിനെതിരേ കോടതി നടപ്പിലാക്കിയതെന്ന് റിപ്പോർട്ട് വ്യക്തമാക്കി
വിവാഹമോചനത്തിന് പിന്നാലെ പൂച്ചയെ നോക്കാൻ മുൻ ഭാര്യക്ക് 10,000 തുര്‍ക്കിഷ് ലിറ(ഏകദേശം 21,064 രൂപ) നല്‍കണമെന്ന് യുവാവിന് തുര്‍ക്കിഷ് കോടതിയുടെ ഉത്തരവ്. രണ്ട് വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം ബുഗ്രയും ഭാര്യ എസ്ജിയും വിവാഹമോചിതരാകുകയായിരുന്നുവെന്ന് തുര്‍ക്കിയിലെ വാര്‍ത്താ ഏജന്‍സിയായ യെനിസാഫാക്ക് റിപ്പോര്‍ട്ട് ചെയ്തു. ഇസ്താംബൂളിലായിരിക്കുമ്പോൾ ഇരുവരും ചേര്‍ന്ന് വാങ്ങിയ രണ്ട് പൂച്ചകളുടെ പരിചരണത്തിനായി പണം നല്‍കണമെന്ന് കോടതി യുവാവിനോട് ആവശ്യപ്പെട്ടു. ബുഗ്രയുമായുള്ള വിവാഹമോചന ഒത്തുതീര്‍പ്പിന്റെ ഭാഗമായി രണ്ട് വളര്‍ത്തുമൃഗങ്ങളുടെയും സംരക്ഷണം എസ്ജിക്ക് ലഭിച്ചു. തുടര്‍ന്ന് പൂച്ചകളുടെ സംരക്ഷണത്തിനായി സാമ്പത്തിക സഹായം നല്‍കാമെന്ന് ഭര്‍ത്താവ് സമ്മതിക്കുകയായിരുന്നു. അടുത്ത പത്ത് വര്‍ഷത്തേക്ക് ഓരോ മൂന്ന് മാസം കൂടുമ്പോഴും പണം നല്‍കാമെന്ന് ഉറപ്പു നല്‍കി.
പൂച്ചകളുടെ ഭക്ഷണം, പ്രതിരോധ കുത്തിവയ്പ്പുകള്‍, മറ്റ് ചികിത്സാ ആവശ്യങ്ങള്‍, പരിചരണ സൗകര്യങ്ങള്‍ എന്നിവയ്ക്കായി ഈ പണം ചെലവഴിക്കാം. ഈ തുക പണപ്പെരുപ്പത്തിന് അനുസരിച്ച് ക്രമീകരിക്കുമെന്നും രണ്ട് പൂച്ചകളുടെയും മരണത്തോടെ ഇത് നിര്‍ത്തലാക്കുമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
ഒരു പൂച്ചയുടെ ശരാശരി 15 വര്‍ഷത്തെ ആയുര്‍ദൈര്‍ഘ്യം കണക്കാക്കിയാണ് ഈ തുക നിശ്ചയിച്ചിരിക്കുന്നത്. പൂച്ചയ്ക്ക് നല്‍കുന്ന ഈ തുകയ്ക്ക് പുറമെ 550000 ലിറാസ് കൂടി എസ്ജിയ്ക്ക്(ഏകദേശം 1,156320 രൂപ)ബുഗ്ര നല്‍കണമെന്ന് കോടതി വിധിച്ചിട്ടുണ്ട്. വിവാഹമോചനത്തെ തുടര്‍ന്ന് നഷ്ടപരിഹാരവും ജീവനാംശവും കൊടുക്കേണ്ടി വരുന്നത് സാധാരണമാണെങ്കിലും ഭാര്യയുടെ ഉടമസ്ഥതയിലുള്ള പൂച്ചയുടെ പരിപാലനത്തിനായി ഭര്‍ത്താവ് തുക നല്‍കേണ്ടി വന്നത് സോഷ്യല്‍ മീഡിയയില്‍ കൗതുകം ജനിപ്പിച്ചു.
advertisement
തുര്‍ക്കിയിലെ മൃഗപരിപാലന നിയമങ്ങള്‍ എടുത്തുകാട്ടിയ കേസ്
തുര്‍ക്കിയുടെ ശക്തമായ മൃഗസംരക്ഷണ നിയമമാണ് ഭര്‍ത്താവിനെതിരേ കോടതി നടപ്പിലാക്കിയതെന്ന് റിപ്പോർട്ട് വ്യക്തമാക്കി. വളര്‍ത്തുമൃഗങ്ങളെ സ്വത്തായാല്ല 'ജീവനുള്ളവ'യായാണ് കണക്കാക്കുന്നത്. തുര്‍ക്കിയില്‍ വളര്‍ത്തുമൃഗങ്ങളെ മൈക്രോചിപ്പിംഗ് വഴിയാണ് രജിസ്റ്റര്‍ ചെയ്യുന്നതെന്നും മികച്ച പരിചരണം ഉറപ്പുവരുത്തുന്നതിനായി ഉടമയെ നിയമപരമായ രക്ഷിതാവായാണ് കണക്കാക്കുന്നതെന്നും നിയമവിദഗ്ധയായ അയ്‌ലിന്‍ എസ്ര എറെന്‍ യെനിസാഫക്കിനോട് പറഞ്ഞു.
''തുര്‍ക്കിയില്‍ ആളുകള്‍ക്ക് വളര്‍ത്തുമൃഗങ്ങളെ വഴിയില്‍ ഉപേക്ഷിക്കാന്‍ കഴിയില്ല. ഇത് ധാര്‍മികവും നിയമപരവുമായ ലംഘനമായി കണക്കാക്കും. മൃഗങ്ങളെ ഉപേക്ഷിച്ചതായി കണ്ടെത്തിയാല്‍ പൗരന്മാര്‍ക്ക് 1.26 ലക്ഷം രൂപ വരെ പിഴ ചുമത്തും. ശരിയായി പരിപാലിക്കാത്ത വളര്‍ത്തുമൃഗങ്ങള്‍ അലഞ്ഞുതിരിഞ്ഞു നടക്കും. മൈക്രോചിപ്പ് ചെയ്ത വളര്‍ത്തുമൃഗങ്ങളെ തെരുവുകളില്‍ ഉപേക്ഷിക്കുന്നത് നിയമവിരുദ്ധമാണ്,'' എറന്‍ പറഞ്ഞു.
advertisement
ബുഗ്രയുടെയും എസ്ജിയുടെയും കേസ് രാജ്യത്ത് മൃഗനിയമം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പായി അടയാളപ്പെടുത്തി.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi
First Published :
November 04, 2025 3:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
വിവാഹമോചനത്തിന് പിന്നാലെ പൂച്ചയെ നോക്കാൻ ഭാര്യയ്ക്ക് 21,000 രൂപ നൽകണമെന്ന് യുവാവിനോട് കോടതി


