ലോകത്തിന്റെ വേദനയായി മാറിയ തുർക്കി – സിറിയയിൽ നിന്ന് ഏറെ മനം നിറക്കുന്ന മനുഷ്യത്വത്തിന്റെ കണിക വറ്റാത്ത ഒരു വാർത്ത. ഭൂകമ്പമുണ്ടായി ദിവസങ്ങൾ പിന്നിടുമ്പോൾ തകർന്നടിഞ്ഞ കോൺക്രീറ്റ് കൂമ്പാരങ്ങൾക്കിടയിൽ നിന്ന് രക്ഷാപ്രവർത്തകൻ പുറത്തെടുത്ത പൂച്ച, രക്ഷിച്ചയാളെ വിട്ടുപോകാൻ വിസമ്മതിക്കുന്നതിന്റെ ചിത്രം വാർത്തകളിൽ ഏറെ ഇടം നേടിയിരുന്നു.
A cat was saved from under the rubble in Turkey. It now refuses to leave its rescuer’s side. pic.twitter.com/Nveaxu3QrG
— Anton Gerashchenko (@Gerashchenko_en) February 16, 2023
ഇരുവരും തമ്മിലുള്ള സ്നേഹപ്രകടനത്തിന്റെ വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. ഇപ്പോൾ ഈ പൂച്ചയെ, രക്ഷപ്പെടുത്തിയ രക്ഷാപ്രവർത്തകൻ ദത്തെടുത്തിരിക്കുന്നുവെന്നാണ് റിപ്പോർട്ട്. യുക്രൈൻ ആഭ്യന്തര മന്ത്രാലയത്തിലെ ഉപദേഷ്ടാവായ ആന്റൺ ഗെരാഷ്ചെങ്കോ കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവത്തിന്റെ വീഡിയോ ട്വീറ്ററിൽ പങ്കുവെച്ചത്.
I posted yesterday about a cat saved from the rubble in Turkey who refused to leave his rescuer’s side.
The rescuer’s name is Ali Cakas and he adopted the cat, naming him Enkaz – “rubble” in Turkish.
May they have a happy life together!
📷- jcacs_1/ Instagram pic.twitter.com/ztgbZbAHyT
— Anton Gerashchenko (@Gerashchenko_en) February 17, 2023
തുർക്കിയിലെ ഭൂകമ്പത്തിൽ തകർന്ന കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷാപ്രവർത്തകനായ അലി കാക്കസ് രക്ഷപ്പെടുത്തിയ പൂച്ച, അദ്ദേഹത്തെ വിട്ടു പോകാൻ വിസമ്മതിക്കുന്നുവെന്ന അടിക്കുറിപ്പോടെയായിരുന്നു അദ്ദേഹം വീഡിയോ പങ്കുവെച്ചത്. ഇപ്പോഴിതാ മറ്റൊരു ചിത്രവുമായി ആന്റൺ വീണ്ടും വന്നിരിക്കുകയാണ്. പൂച്ചയെ രക്ഷാപ്രവർത്തകൻ ദത്തെടുത്തുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്. രക്ഷാപ്രവർത്തകനൊപ്പം കിടക്കയിൽ ചേർന്ന് കിടക്കുന്ന പൂച്ചയേയും, ആന്റൺ പങ്കുവെച്ച ഫോട്ടോയിൽ കാണാം.
Also read-140 ലേറെ മണിക്കൂറുകൾ കോൺക്രീറ്റ് കൂനയ്ക്കുള്ളിൽ; ലോക ജനതയുടെ ജീവനായി സിറിയയിലെ കുരുന്നുകൾ
‘അവശിഷ്ടം’ എന്നർഥം വരുന്ന തുർക്കി പേരാണ് അലി കക്കസ്, തന്നെ വിട്ടു പോകാൻ മടിച്ച, കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ നിന്ന് രക്ഷപ്പെടുത്തിയ പൂച്ചയ്ക്ക് ഇട്ടിരിക്കുന്നത്. ചിത്രം ട്വീറ്റ് ചെയ്ത ഉടൻ തന്നെ നിരവധി പേരാണ് ലൈക്ക് ചെയ്തിരിക്കുന്നത്. ഇതിനകം തന്നെ 50 ലക്ഷം പേരാണ് ചിത്രം കണ്ടിരിക്കുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.