• HOME
  • »
  • NEWS
  • »
  • world
  • »
  • 140 ലേറെ മണിക്കൂറുകൾ കോൺക്രീറ്റ് കൂനയ്ക്കുള്ളിൽ; ലോക ജനതയുടെ ജീവനായി സിറിയയിലെ കുരുന്നുകൾ

140 ലേറെ മണിക്കൂറുകൾ കോൺക്രീറ്റ് കൂനയ്ക്കുള്ളിൽ; ലോക ജനതയുടെ ജീവനായി സിറിയയിലെ കുരുന്നുകൾ

ഭൂകമ്പമുണ്ടായി 140 മണിക്കൂറുകൾക്കു ശേഷമാണ് അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തിയത്

(Image: Twitter)

(Image: Twitter)

  • Share this:

    ലോകത്തിന്റെ വേദനയായി മാറിയ സിറിയയിൽ ആശ്വാസത്തിന്റേയും പ്രതീക്ഷയുടേയും ഒരു വാർത്ത. ഭൂകമ്പമുണ്ടായി ഒരാഴ്ച്ച പിന്നിടുമ്പോൾ തകർന്നടിഞ്ഞ കോൺക്രീറ്റ് കൂമ്പാരങ്ങൾക്കിടയിൽ നിന്ന് ഇനിയൊരു ജീവൻ കൂടി കണ്ടെത്താനാകില്ലെന്ന നിരാശകൾക്കിടയിലാണ് അതിജീവനത്തിന്റെ പ്രതീകമായി കുരുന്നുകൾ നമ്മെ നോക്കി നിഷ്കളങ്കമായി പുഞ്ചിരിക്കുന്നത്.

    ഞായറാഴ്ച്ചയാണ് 7.8 തീവ്രതയിൽ സിറിയയിലും തുർക്കിയിലും ഭൂകമ്പമുണ്ടായത്. ഒരാഴ്ച്ചയ്ക്കു ശേഷം തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ ജീവനോടെ കണ്ടെത്തിയിരിക്കുകയാണ് രക്ഷാപ്രവർത്തകർ. സിറിയയിൽ 28,000 പേരാണ് ഭൂകമ്പത്തിൽ മരിച്ചത്. ദുരന്തമുണ്ടായി 140 മണിക്കൂറുകൾക്കു ശേഷമാണ് ഹംസ എന്ന ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തുന്നത്. സിറിയയിലെ സതേൺ ഹതായിൽ നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് കുഞ്ഞിനെ കണ്ടെത്തിയത്.
    Also Read- തുർക്കിയിൽ കെട്ടിടത്തിനടിയിൽ ജീവനറ്റ് കിടക്കുന്ന മകളുടെ കൈ വിടാതെ പിടിച്ച് അച്ഛൻ; ലോകത്തെ കരയിച്ച് ചിത്രം

    ഇവിടെ നിന്നു തന്നെ 13 വയസ്സുള്ള എസ്മ സുൽത്താൻ എന്ന കുട്ടിയേയും രക്ഷിക്കാനായി. 128 മണിക്കൂറുകൾ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും പുറത്തെടുത്ത രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ കുറിച്ചുള്ള വാർത്തകൾ നേരത്തേ പുറത്തുവന്നിരുന്നു.


    Also Read- ജീവൻ തിരികെ നൽകിയ ദൈവദൂതർ; ഇന്ത്യൻ ആർമി ഉദ്യോഗസ്ഥയ്ക്ക് ടർക്കിഷ് വനിതയുടെ സ്നേഹചുംബനം

    കൊടും ശൈത്യത്തിലും ഇരു രാജ്യങ്ങളിലും രക്ഷാപ്രവർത്തനം തുടരുകയാണ്. ഭൂകമ്പമുണ്ടായി അഞ്ച് ദിവസങ്ങൾക്കു ശേഷം പുറത്തെത്തിച്ച രണ്ട് വയസ്സുകാരിയും ആറ് മാസം ഗർഭിണിയായ യുവതിയും എഴുപത് വയസ്സുള്ള സ്ത്രീയുമെല്ലാം മനുഷ്യ കുലത്തിന്റെ പ്രതീക്ഷകളായാണ് ലോകം കാണുന്നത്.
    Also Read- അച്ഛന് ജോലി നഷ്ടപ്പെട്ട് ഇന്ത്യയിലേക്ക് മടങ്ങേണ്ടി വരുമെന്ന് ഭയം; യുഎസില്‍ പെണ്‍കുട്ടിയെ മൂന്നാഴ്ചയായി കാണാനില്ല

    അതേസമയം, ദുരന്തത്തിൽ സിറിയയിൽ മാത്രം കൊല്ലപ്പെട്ടവരുടെ എണ്ണം ഇപ്പോഴുള്ളതിനേക്കാൾ ഇരട്ടിയാകാമെന്നാണ് യുഎൻ മുന്നറിയിപ്പ് നൽകുന്നത്. ദുരന്തത്തിന് ഇരയായവരെ പുനരധിവസിപ്പിക്കുകയാണ് ഇപ്പോൾ നേരിട്ടു കൊണ്ടിരിക്കുന്ന പ്രധാന വെല്ലുവിളി. സിറിയയിലും തുർക്കിയിലുമായി 8,70,000 പേർക്കെങ്കിലും അടിയന്തരമായി ഭക്ഷണം ആവശ്യമാണ്. സിറിയയിൽ മാത്രം ഒരു രാത്രി കൊണ്ട് 5.3 മില്യൺ ജനങ്ങളാണ് ഭവനരഹിതരായത്.

    26 മില്യൺ ജനങ്ങൾ ഭൂകമ്പത്തിന്റെ ഇരകളായി മാറിയെന്ന് യുഎൻ പറയുന്നു. പ്രകമ്പനത്തിൽ ആശുപത്രികളടക്കം നിലംപൊത്തിയത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

    Published by:Naseeba TC
    First published: