നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • മോഹൻലാലും വിനയനും ഒന്നിക്കുന്നു

  മോഹൻലാലും വിനയനും ഒന്നിക്കുന്നു

  ആദ്യമായാണ് ഇരുവരും ഒന്നിക്കുന്നത്

  • News18
  • Last Updated :
  • Share this:
   ഒടുവിൽ ആ സന്തോഷ വാർത്തയെത്തി. മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലും സംവിധായകൻ വിനയനും ഒന്നിച്ചൊരു സിനിമ ചെയ്യുന്നു. ആദ്യമായാണ് ഇരുവരും ഒന്നിക്കുന്നത്. വിനയൻ തന്നെയാണ് സോഷ്യൽ‌ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. ഇരുവരും തമ്മിൽ നിലനിന്ന ചെറിയ പിണക്കങ്ങളാണ് സിനിമ വൈകിച്ചത്. 'ഇന്നു രാവിലെ ശ്രീ മോഹൻലാലുമായി കുറേ നേരം സംസാരിച്ചിരുന്നു..വളരെ പോസിറ്റീവായ ഒരു ചർച്ചയായിരുന്നു അത്..ശ്രീ മോഹൻലാലും ഞാനും ചേർന്ന ഒരു സിനിമ ഉണ്ടാകാൻ പോകുന്നു എന്ന സന്തോഷകരമായ വാർത്ത സഹൃദയരായ എല്ലാ സിനിമാ സ്നേഹികളെയും എന്റെ പ്രിയ സുഹൃത്തുക്കളെയും.. സ്നേഹപൂർവം അറിയിച്ചു കൊള്ളട്ടെ... കഥയെപ്പറ്റിയുള്ള അവസാന തീരുമാനം ആയിട്ടില്ല.. ഏതായാലും മാർച്ച് അവസാനവാരം ഷൂട്ടിങ് തുടങ്ങുന്ന എന്റെ പുതിയ ചിത്രത്തിനു ശേഷം ഈ ചിത്രത്തിന്റെ പേപ്പർ ജോലികൾ ആരംഭിക്കും.. വലിയ കാൻവാസിൽ കഥ പറയുന്ന ബൃഹുത്തായ ഒരു ചിത്രമായിരിക്കും അത്.. ഏവരുടെയും സ്നേഹവും സഹകരണവും പ്രതീക്ഷിക്കുന്നു...'- വിനയൻ ഫേസ്ബുക്കിൽ കുറിച്ചു.   മമ്മൂട്ടിയെ നായകനാക്കി ദാദാ സാഹിബും രാക്ഷസരാജാവും, സുരേഷ് ഗോപിയെ നായകനാക്കി ബ്ലാക്ക്‌ക്യാറ്റ്, ജയറാമിനെ നായകനാക്കി ദൈവത്തിന്റെ മകൻ, പൃഥ്വിരാജിനെ നായകനാക്കി സത്യവും വെള്ളിനക്ഷത്രവും എന്നിവയൊക്കെ എടുത്തിട്ടും മോഹൻലാലും വിനയനും ഒന്നിക്കാത്തതിന് പിന്നിൽ ഇരുവരും തമ്മിൽ നിലനിന്ന ചെറുപിണക്കമാണ്. മോഹൻലാലിന്റെ ഡ്യൂപ്പ് മദൻലാലിനെ നായകനാക്കി സൂപ്പർ സ്റ്റാർ എന്നൊരു ചിത്രം വിനയൻ  സംവിധാനം ചെയ്തിരുന്നു. മോഹൻലാലിനെ കളിയാക്കി സിനിമയെടുത്തുവെന്ന് ആരോപിച്ച് ആരാധകർ ഇളകി. കാര്യങ്ങൾ നിയമവഴിയിലേക്ക് നീങ്ങിയതോടെ ഇരുവർക്കുമിടയിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തു. അമ്മയും തിലകനും തമ്മിലുള്ള പ്രശ്നങ്ങളിൽ‌ മോഹൻലാലിന്റെ നിശിത വിമർശകനായിരുന്നു വിനയൻ. ദീർഘനാളത്തെ വിലക്കിനു ശേഷം കഴിഞ്ഞ വർഷമാണ് ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രവുമായി വിനയൻ തിരിച്ചുവരവ് നടത്തിയത്. ഇപ്പോൾ ഇതാ ആരാധകർക്ക് സർപ്രൈസ് നൽകി പുതിയ സിനിമയുടെ പ്രഖ്യാപനവും നടത്തി.

   First published:
   )}