ഒരു ദോശ കഴിച്ച ഐപിഎസ് ഓഫീസർക്ക് കൊടുക്കേണ്ടി വന്നത് രണ്ടു ദോശയുടെ കാശ്
- Published by:Vishnupriya S
- news18-malayalam
Last Updated:
ഐപിഎസ് ഉദ്യോഗസ്ഥനായ അരുൺ ബോത്രയാണ് ഹോട്ടലിൽ വെച്ച് പറ്റിക്കപ്പെട്ടത്
ഒരു ഐപിഎസ് ഉദ്യോഗസ്ഥൻ തട്ടിപ്പിനിരയായ വാർത്ത സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. ഐപിഎസ് ഉദ്യോഗസ്ഥനായ അരുൺ ബോത്രയാണ് ഹോട്ടലിൽ വെച്ച് പറ്റിക്കപ്പെട്ടത്. ദോശ കഴിക്കാനാണ് ഇദ്ദേഹമെത്തിയത്. ഭക്ഷണം കഴിച്ച ശേഷം ബിൽ ലഭിച്ചപ്പോൾ രണ്ട് ദോശ എന്നാണ് അതിൽ എഴുതിയിരുന്നത്. ഉടൻ അദ്ദേഹം വെയിറ്ററെ വിളിച്ച് താൻ ഒരു ദോശമേ കഴിച്ചുള്ളൂ എന്ന കാര്യം ശ്രദ്ധയിൽ പെടുത്തി. തുടർന്നാണ് സംഭങ്ങളുടെ ചുരുളഴിഞ്ഞത്.
അരുൺ ബോത്രയുടെ തൊട്ടടുത്ത ടേബിളിൽ ഇരുന്നയാൾ ആയിരുന്നു വില്ലൻ. ഇയാളും ദോശയാണ് ഓർഡർ ചെയ്തത്. താൻ ഐപിഎസ് ഓഫീസർക്കൊപ്പം വന്നയാൾ ആണെന്നും തന്റെ ബിൽ അദ്ദേഹം തരും എന്നുമാണ് അയാൾ വെയിറ്ററോട് പറഞ്ഞത്. “ദോശ കഴിക്കാൻ ഒറ്റയ്ക്ക് ഒരു റസ്റ്റോറന്റിൽ പോയിരുന്നു. രണ്ട് ദോശ എന്ന് എഴുതിയ ബില്ല് കണ്ട് ഞാൻ അമ്പരന്നു. വെയിറ്ററോട് ചോദിച്ചപ്പോൾ മറുവശത്തെ ടേബിളിൽ ഇരുന്നയാൾ എനിക്കൊപ്പം വന്നതാണെന്നാണ് പറഞ്ഞതെന്നും ബിൽ ഞാൻ തരുമെന്ന് അറിയിച്ചതായും മനസിലായി. ബിൽ എത്തിയപ്പോഴേക്കും അയാൾ അവിടെ നിന്നും മുങ്ങിയിരുന്നു”, ഐപിഎസ് ഉദ്യോഗസ്ഥൻ ട്വീറ്റ് ചെയ്തു.
advertisement
Went to a restaurant alone to have a dosa. Was puzzled to see the bill that mentioned two dosa.
On asking the waiter said one person sitting on other side took a masala dosa saying that he was accompanying me. He had left by the time bill came.
🙄🙄🙄
— Arun Bothra 🇮🇳 (@arunbothra) May 8, 2023
advertisement
പോലീസുകാരനെ തന്നെ, അതും ഒരു ഐപിഎസ് ഉദ്യോഗസ്ഥനെ തന്നെ അയാൾ പറ്റിച്ചല്ലോ എന്ന ആശ്ചര്യമാണ് കമന്റ് ബോക്സിലെത്തുന്ന ഭൂരിഭാഗം പേരും പങ്കുവെയ്ക്കുന്നത്. ”അടുത്ത തവണ ഭക്ഷണം കഴിക്കാൻ പോകുമ്പോൾ എന്നെക്കൂടി ക്ഷണിക്കൂ. ആരെങ്കിലും അത്തരത്തിൽ പറ്റിക്കുന്നുണ്ടോ എന്ന് ഞങ്ങൾ നിരീക്ഷിക്കാം. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ ചിലപ്പോൾ താങ്കളെ പറ്റിച്ച് കടന്നുകടഞ്ഞയാളെ കണ്ടെത്താൻ കഴിഞ്ഞേക്കും”, എന്നാണ് മറ്റൊരാളുടെ കമന്റ്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
May 11, 2023 12:38 PM IST