ജനന സമയത്ത് വേര്‍പിരിഞ്ഞ ഇരട്ടകള്‍ 19 വര്‍ഷത്തിനുശേഷം കണ്ടുമുട്ടി: ഒന്നിപ്പിച്ചത് ടിക് ടോക്ക് വീഡിയോ
- Published by:Sarika KP
- news18-malayalam
Last Updated:
2002-ല്‍ പ്രസവസമയത്ത് ചില ബുദ്ധിമുട്ടുകള്‍ നേരിട്ട ഇരുവരുടെയും അമ്മ അസഷോണി കോമയിലാകുകയായിരുന്നു.
ജനനസമയത്ത് വേര്‍പിരിഞ്ഞ ഇരട്ട സഹോദരിമാര്‍ 19 വര്‍ഷത്തിന് ശേഷം കണ്ടുമുട്ടി. ഇതിന് നിമിത്തമായതാകട്ടെ ടിക് ടോക് വീഡിയോയും. യുഎസ് സ്‌റ്റേറ്റായ ജോര്‍ജിയയില്‍ ഏതാനും കിലോമീറ്ററുകള്‍ക്കപ്പുറമായിരുന്നു ആമിയും അനോയും താമസിച്ചിരുന്നത്. ജോര്‍ജിയന്‍ തലസ്ഥാനമായ ടിബിലിസില്‍ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. ടിവി പരിപാടിയായ ജോര്‍ജിയാസ് ഗോട്ട് ടാലന്റ് പരിപാടി കാണുന്നതിനിടെയാണ് ആമി തന്റെ അതേ മുഖച്ഛായ ഉള്ള പെണ്‍കുട്ടിയെ ആദ്യമായി കണ്ടത്. ഇതിന് പുറമെ നീലതലമുടിയും താനുമായി അസാധാരണ മുഖസാദൃശ്യമുള്ളതുമായ ഒരു ടിക് ടോക്ക് വീഡിയോയും ആമിക്ക് ലഭിച്ചു. ''അത് കണ്ണാടിയില്‍ നോക്കുന്നത് പോലെയായിരുന്നു. എന്റെ അതേ മുഖം, അതേ സ്വരം. ഞാന്‍ അവളും അവള്‍ ഞാനുമായിരുന്നു,'' ആമി പറഞ്ഞു.
2002-ല്‍ പ്രസവസമയത്ത് ചില ബുദ്ധിമുട്ടുകള്‍ നേരിട്ട ഇരുവരുടെയും അമ്മ അസഷോണി കോമയിലാകുകയായിരുന്നു. തുടര്‍ന്ന് ഇരുവരുടെയും പിതാവ് ഗോച്ച ഗഖറിയ ഇരട്ടപെണ്‍കുട്ടികളെ വിറ്റു. ആമി ജോര്‍ജിയയിലെ സുഗ്ഡിഡിയിലും അനോ ജോര്‍ജിയന്‍ തലസ്ഥാനമായ ടിബിലിസിയും വളര്‍ന്നു. എന്നാല്‍, ഇവര്‍ പരസ്പരം അറിയാതെയാണ് വളര്‍ന്നത്. ഇരുവരെയും ദത്തെടുത്ത കുടുംബങ്ങളും ആമിയും അനോയും ഇരട്ടകളാണെന്ന കാര്യം അറിഞ്ഞിരുന്നു. ഇവരെ ദത്തെടുക്കുന്നതിന് വലിയ തുകയാണ് അന്ന് അവര്‍ ചെലവാക്കിയത്. ജനനസമയത്ത് നിയമവിരുദ്ധമായി ദത്തെടുത്തതായി സംശയിക്കുന്ന കുടുംബങ്ങളെ വീണ്ടും ഒന്നിപ്പിക്കുന്നതിന് സമര്‍പ്പിച്ചിരിക്കുന്ന ഒരു ഫെയ്‌സ്ബുക്ക് ഗ്രൂപ്പ് ആമി കണ്ടെത്തി.
advertisement
തന്റെ അമ്മ 2002-ല്‍ ഇരട്ട കുട്ടികള്‍ക്ക് ജന്മം നല്‍കിയിരുന്നതായി ജര്‍മനിയിലുള്ള ഒരു സ്ത്രീ മറുപടി നല്‍കി. ഷോണിയെ കാണാന്‍ ആമി ആഗ്രഹിച്ചിരുന്നു. എന്നാല്‍, അനോയ്ക്ക് അതിനോട് അത്ര താത്പര്യമില്ലായിരുന്നു. ''നമ്മളെ ഒറ്റിക്കൊടുക്കാന്‍ സാധ്യതയുള്ള കാണാന്‍ എന്തിനാണ് ആഗ്രഹിക്കുന്നത്. നമ്മളെ വില്‍ക്കാന്‍ ശ്രമിച്ചയാളാണ് അത്. അവര്‍ നിങ്ങളോട് സത്യം പറയില്ല,'' അനോ പറഞ്ഞു. എന്നാല്‍ അനോയുടെ മനസ്സ് മാറുകയും ഇരുവരും ജര്‍മനിയില്‍വെച്ച് ഷോണിയെ കാണാന്‍ തീരുമാനിക്കുകയും ചെയ്തു. തുടര്‍ന്ന് മൂവരും പരസ്പരം കണ്ടുമുട്ടുകയും കെട്ടിപ്പിടിക്കുകയും ചെയ്തു. ആമിയുടെയും അനോയുടെയും പ്രസവത്തോടെ താന്‍ കോമയിലേക്ക് പോയ കാര്യം ഷോണി തന്റെ മക്കളോട് വിവരിച്ചു. ബോധം തിരികെ ലഭിച്ചശേഷം ആമിയും അനോയും മരിച്ചുപോയെന്നാണ് ഷോണിയെ അറിയിച്ചിരുന്നത്. എന്നാല്‍, തന്റെ ഇരട്ട പെണ്‍കുട്ടികളെ കണ്ടുമുട്ടിയത് തന്റെ ജീവിതത്തിന് പുതിയ അര്‍ത്ഥം നല്‍കിയെന്ന് ഷോണി പറഞ്ഞു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
Jan 29, 2024 9:38 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ജനന സമയത്ത് വേര്‍പിരിഞ്ഞ ഇരട്ടകള്‍ 19 വര്‍ഷത്തിനുശേഷം കണ്ടുമുട്ടി: ഒന്നിപ്പിച്ചത് ടിക് ടോക്ക് വീഡിയോ









