തന്ത വൈബ് ആണോ? 24 വയസ്സില്‍ കൂടുതലുള്ള സ്ത്രീകള്‍ വൈകിട്ട് ജിമ്മില്‍ വരാന്‍ പാടില്ല; യുകെയിലാണ് സംഭവം
- Published by:Sneha Reghu
- news18-malayalam
Last Updated:
തിങ്കള്‍ മുതല്‍ വെള്ളിവരെയുള്ള ദിവസങ്ങളിലാണ് നിയന്ത്രണം
പ്രായഭേദമന്യേ ആരോഗ്യവും ശരീര സൗന്ദര്യവുമൊക്കെ ശ്രദ്ധിക്കുന്ന ആളുകളുടെ എണ്ണം കൂടി വരികയാണ്. ശരീരം എപ്പോഴും ഫിറ്റായി നിലനിര്‍ത്താനും ആരോഗ്യകരമായി വ്യായാമം ചെയ്യാനും ഇന്ന് പലരും തിരഞ്ഞെടുക്കുന്നത് ജിമ്മില്‍ പോയുള്ള പരിശീലനങ്ങളാണ്. യുവാക്കള്‍ മുതല്‍ പ്രായമായവര്‍ വരെ ആ രീതി പിന്തുടരുന്നു. ജിമ്മില്‍ പോകാന്‍ പ്രായം തടസമാണോ എന്ന് ചോദിച്ചാല്‍ ഇല്ലെന്നാണ് ഉത്തരം.
എന്നാല്‍ യുകെയിലെ ഒരു ജിമ്മില്‍ കൊണ്ടുവന്ന വിലക്കാണ് ഇപ്പോള്‍ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. 24 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ വൈകുന്നേരത്തെ തിരക്കേറിയ സമയത്ത് ജിമ്മില്‍ വരരുതെന്നാണ് നിര്‍ദ്ദേശം. തിങ്കള്‍ മുതല്‍ വെള്ളി വരെ വൈകുന്നേരം നാല് മണിക്കും ഏഴ് മണിക്കും ഇടയില്‍ 12-നും 24-നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂവെന്നാണ് യുകെയിലെ ഈ ജിം പറയുന്നത്.
മംസ്‌നെറ്റില്‍ ഒരു സ്ത്രീയാണ് ജിമ്മിലെ അനുഭവത്തെ കുറിച്ച് പങ്കുവെച്ചിട്ടുള്ളത്. സമയത്തിന്റെ കാര്യത്തില്‍ വിലക്ക് വരുന്നതിന് മുമ്പ് ഈ സമയങ്ങളില്‍ സ്ത്രീകള്‍ക്ക് മാത്രമേ ജിം അനുവദിച്ചിരുന്നുള്ളു. എന്നാല്‍ പ്രായപരിധി ഉണ്ടായിരുന്നില്ലെന്നും ആ സ്ത്രീ പറയുന്നു. പ്രവൃത്തിദിവസങ്ങളില്‍ രാവിലെ ഒന്‍പത് മണി മുതല്‍ വൈകിട്ട് ഏഴ് മണി വരെ സ്ത്രീകള്‍ക്ക് മാത്രം പ്രവേശനം അനുവദിച്ചിരുന്നതിനാലാണ് ഈ ജിമ്മില്‍ താന്‍ ചേര്‍ന്നതെന്നും ഇപ്പോള്‍ വരുത്തിയിട്ടുള്ള മാറ്റം തന്റെ പതിവിന് ചേരുന്നതല്ലെന്നും അവര്‍ പറയുന്നു.
advertisement
കുറച്ചുമാസം മുമ്പാണ് താന്‍ ജിമ്മില്‍ ചേര്‍ന്നതെന്നും അവർ പറയുന്നുണ്ട്. ചേരാനുള്ള പ്രധാന കാരണം അവിടുത്തെ സമയക്രമവും സ്ത്രീ സൗഹൃദ അന്തരീക്ഷമാണെന്നും അവര്‍ വെളിപ്പെടുത്തി. എന്നാല്‍ പുതിയ രീതിയോട് പൊരുത്തപ്പെടാനാകാത്തതിനാല്‍ ഇനി ജിമ്മില്‍ പോകുന്നില്ലെന്നും ഇത് പരിഹാസ്യമാണെന്നും അവർ ചൂണ്ടിക്കാട്ടി.
ഒരു ഇമെയിലിലൂടെയാണ് ജിം അംഗങ്ങള്‍ക്ക് പുതിയ നിയമത്തെ കുറിച്ച് നിര്‍ദ്ദേശം നല്‍കിയത്. ജൂണ്‍ 30 മുതല്‍ 24-ന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വൈകുന്നേരം ജിമ്മില്‍ പ്രവേശനമില്ലെന്ന് ഇമെയിലില്‍ പറയുന്നു. തിങ്കള്‍ മുതല്‍ വെള്ളിവരെയുള്ള ദിവസങ്ങളിലാണ് നിയന്ത്രണം. തിരക്കേറിയ വൈകുന്നേരങ്ങളില്‍ ചെറിയ പ്രായത്തിലുള്ള ജിമ്മിലെ അംഗങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായാണ് ഇത്തരമൊരു മാറ്റം കൊണ്ടുവന്നിരിക്കുന്നതെന്നും ജിം ഇമെയിലില്‍ അറിയിച്ചതായാണ് വിവരം.
advertisement
ഇതുസംബന്ധിച്ച യുവതിയുടെ പോസ്റ്റ് പെട്ടെന്ന് വൈറലായി. മിക്ക പ്രതികരണങ്ങളും അവരെ അനുകൂലിച്ചുള്ളതായിരുന്നു. തീര്‍ത്തും പരിഹാസ്യമായ നടപടിയാണ് ജിമ്മിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും ഒരു പ്രത്യേക പ്രായത്തിലുള്ള സ്ത്രീകള്‍ക്ക് മാത്രം പ്രവേശനം എന്തിനാണെന്നും ഒരാള്‍ പ്രതികരിച്ചു. അപ്പോള്‍ 24 വയസ്സിന് മുകളിലുള്ള ഒരു സ്ത്രീക്ക് ജോലി കഴിഞ്ഞയുടന്‍ ജിമ്മില്‍ പോകാന്‍ കഴിയില്ലേയെന്ന് മറ്റൊരാള്‍ ചോദിച്ചു. ജിമ്മിന് ബിസിനസ് നഷ്ടപ്പെടുമെന്നായിരുന്നു മറ്റൊരു പ്രതികരണം.
സ്ത്രീകള്‍ക്ക് മാത്രമുള്ള സമയം എന്ന ആശയം ഇഷ്ടമാണെന്നും അത് ജനപ്രിയമാണെന്നും എന്നാല്‍ പ്രായത്തിന്റെ കാര്യം ഭ്രാന്തമാണെന്നും ഒരാള്‍ പ്രതികരിച്ചു. പല സ്ത്രീകളും ജിമ്മിലേക്ക് പോകുന്നത് നിര്‍ത്തുമെന്നും അയാള്‍ കുറിച്ചു. എന്നാല്‍ കമന്റിട്ടവരില്‍ ഒരാള്‍ മാത്രം വ്യത്യസ്ഥമായ പ്രതികരണമാണ് പങ്കിട്ടത്. പല കൗമാരക്കാരായ പെണ്‍കുട്ടികളും അസ്വസ്ഥതയോ കുറ്റപ്പെടുത്തലോ നേരിടുന്നതിനാല്‍ വ്യായാമം നിര്‍ത്തുന്നുണ്ടെന്നും ഈ നിയമം അതുകൊണ്ട് അനിവാര്യമാണെന്നും അയാള്‍ പറയുന്നു. വ്യായാമത്തിന് അവരുടേതായ സമയം നല്‍കുന്നത് അവരെ സുരക്ഷിതരാക്കുകയും ആത്മവിശ്വാസവും അനുഭവിക്കാന്‍ സഹായിക്കുകയും ചെയ്യും. ഈ പ്രായപരിധിയിലുള്ള സമയത്തിനും ഒരു നല്ല ഉദ്ദേശ്യമുണ്ടെന്ന് അയാള്‍ ചൂണ്ടിക്കാട്ടി.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi
First Published :
July 16, 2025 4:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
തന്ത വൈബ് ആണോ? 24 വയസ്സില്‍ കൂടുതലുള്ള സ്ത്രീകള്‍ വൈകിട്ട് ജിമ്മില്‍ വരാന്‍ പാടില്ല; യുകെയിലാണ് സംഭവം