ഭക്ഷണപ്രിയൻ, പക്ഷേ ആഴ്ചയിൽ 36 മണിക്കൂർ ഉപവാസം; കാരണം വെളിപ്പെടുത്തി ഋഷി സുനക്

Last Updated:

ഞായറാഴ്ച വൈകിട്ട് അഞ്ച് മണിമുതൽ ചൊവ്വാഴ്ച രാവിലെ അഞ്ച് മണിവരെയാണ് സുനകിന്റെ ഉപവാസം

തന്റെ 36 മണിക്കൂർ നീണ്ട ഉപവാസത്തിന്റെ കാരണം വെളിപ്പെടുത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സുനക് ഇക്കാര്യം വ്യക്തമാക്കിയത്. ഞായറാഴ്ച വൈകിട്ട് അഞ്ച് മണിമുതൽ ചൊവ്വാഴ്ച രാവിലെ അഞ്ച് മണിവരെയാണ് സുനക് ഉപവാസം അനുഷ്ടിക്കുന്നതെന്ന് മുൻപ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ആഴ്ചയിലുടനീളം താൻ സ്വാദിഷ്ടമായ ഭക്ഷണം കഴിക്കാറുണ്ടെന്നും ശരീരത്തിന് ഒരു പുനഃക്രമീകരണത്തിനുള്ള അവസരം നൽകുകയാണ് ഉപവാസത്തിന്റെ ലക്ഷ്യമെന്നുമാണ് സുനക് പറഞ്ഞത്.
എന്നാൽ ഈ ശീലം മുൻപ് താൻ പാലിച്ചു പോന്നിരുന്നു എന്നും പൊതുവെ ഭക്ഷണപ്രിയനായ തനിക്ക് എപ്പോഴും അതിന് കഴിയാറില്ലെന്നും സുനക് പറഞ്ഞു. അഭിമുഖത്തിനിടയിൽ സുനക് കോഴിയിറച്ചി കഴിച്ചപ്പോൾ ഉപവാസത്തിന് ശേഷമുള്ള ആദ്യ ഭക്ഷണമാണോ ഇതെന്നുള്ള അവതാരകന്റെ ചോദ്യത്തിന് ഇത് ഇന്നത്തെ തന്റെ മൂന്നാമത്തെ ഭക്ഷണം ആണെന്നാണ് സുനക് മറുപടി പറഞ്ഞത്. മുൻപ് നിങ്ങൾ എല്ലാം കേട്ടപോലെ ഉപവാസം അനുഷ്ഠിച്ച് ജീവിക്കുന്ന ഒരാളാകാൻ തന്നെയാണ് തന്റെ ആഗ്രഹമെന്നും എന്നാൽ വളരെ ആഗ്രഹിച്ച് ഒരാഴ്ച തുടങ്ങിയാലും എല്ലാവരെയും പോലെ ഞാനും യാഥാർഥ്യത്തിലേക്ക് തിരിച്ചു വരുമെന്നും സുനക് കൂട്ടിച്ചേർത്തു.
advertisement
“ ഞാൻ എപ്പോഴും നല്ല ഉദ്ദേശത്തോടെയാണ് കാര്യങ്ങൾ ചെയ്യുന്നത് എന്നാൽ എപ്പോഴും ആഗ്രഹിച്ച ഫലം ലഭിക്കുന്നില്ല. എനിക്ക് മധുരമുള്ള ഭക്ഷണങ്ങൾ വളരെ ഇഷ്ടമാണ്. തിരക്കേറിയ ഒരു ജോലി ആയതുകൊണ്ട് മുൻപത്തെ പോലെ എനിക്ക് വ്യായാമം ചെയ്യാൻ സാധിക്കുന്നില്ല. ഉപവാസത്തെ ഒരു ശാരീരിക പുനഃക്രമീകരണത്തിനുള്ള സമയമായാണ് കാണുന്നത്” - ഋഷി സുനക് പറഞ്ഞു. തിങ്കളാഴ്ച ദിവസത്തെ സുനകിന്റെ ഉപവാസത്തെക്കുറിച്ച് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങളും മുൻപ് തുറന്നു പറഞ്ഞിരുന്നു.
ഔദ്യോഗിക യോഗങ്ങളും, പിഎംക്യു (PMQ- Prime Minister's Questions) ഉൾപ്പെടെയുള്ളവയും ഉണ്ടെങ്കിലും കൃത്യമായ അച്ചടക്കവും, ശ്രദ്ധയും, നിശ്ചയദാർഢ്യവുമെല്ലാം സുനക് പാലിക്കാറുണ്ടെന്നും ഇവർ പറഞ്ഞിരുന്നു. എല്ലാ ദിവസവും രാവിലെ ആറ് മണിയ്ക്കും ഏഴ് മണിയ്ക്കും ഇടയിലായിരിക്കും താൻ ഉറക്കമുണരുകയെന്നും അതിന് ശേഷം ജിമ്മിൽ പോകുമെന്നും ഋഷി സുനക് മുൻപൊരു പോഡ്കാസ്റ്റ് ഷോയിൽ സൂചിപ്പിച്ചിരുന്നു. എന്നാൽ പ്രധാനമന്ത്രിയായ ശേഷം വ്യായാമം ചെയ്യാൻ സമയം കണ്ടെത്താൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
advertisement
പെലെട്ടൻ ( Peloton), ട്രെഡ്മിൽ ( Treadmill), എച്ച്ഐഐടി ക്ലാസ്സസ് (HIIT Classes) എന്നിവയാണ് താൻ സാധാരണ ചെയ്യാറുള്ള വ്യായാമ മുറകളെന്നും ഋഷി വെളിപ്പെടുത്തി. ചിലപ്പോൾ രാവിലെ രണ്ട് തവണ ആഹാരം കഴിക്കാറുണ്ടെന്നും ഗെയിൽസ് ബേക്കറിയിലെ കറുവപ്പെട്ട ഉപയോഗിച്ചുള്ള ബണ്ണോ ചോക്ലേറ്റ് കേക്കുകളോ ഒക്കെയാകും അപ്പോൾ കഴിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ചകളിൽ കൂടുതലും പാകം ചെയ്ത ഭക്ഷണവും ഞായറാഴ്ചകളിൽ പാൻകേക്കോ വാഫിൾസോ ( Waffles ) ആയിരിക്കും കഴിക്കുകയെന്ന കാര്യവും അദ്ദേഹം പോഡ്കാസ്റ്റിൽ പങ്ക് വച്ചു.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഭക്ഷണപ്രിയൻ, പക്ഷേ ആഴ്ചയിൽ 36 മണിക്കൂർ ഉപവാസം; കാരണം വെളിപ്പെടുത്തി ഋഷി സുനക്
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement