Office Party | മദ്യപാനസദസിലേക്ക് ജീവനക്കാരിയെ ക്ഷണിച്ചില്ല; 72 ലക്ഷം രൂപയോളം നഷ്ടപരിഹാരം നൽകാൻ കോടതി

Last Updated:

കമ്പനിയുടെ ഇത്തരം നടപടികളിലൂടെ സഹപ്രവർത്തകരുമായി ബന്ധം സ്ഥാപിക്കാനുള്ള അവസരം ലെഹറിന് നഷ്ടപ്പെടുമെന്നും കോടതി ചൂണ്ടിക്കാട്ടി.

ഓഫീസ് പാർട്ടിക്ക് ക്ഷണിക്കപ്പെടാത്ത ജീവനക്കാരിക്ക് 72 ലക്ഷം നഷ്ടപരിഹാരം നൽകണമെന്നു വിധിച്ച് ഇം​ഗ്ലണ്ടിലെ എംപ്ലോയ്മെന്റ് ട്രൈബ്യൂണൽ (employment tribunal). 51-കാരിയായ റീത്ത ലെഹർ ആണ് പരാതി കൊടുത്തത്. ആസ്‌പർ കാസിനോ (Asper casino) എന്ന കമ്പനിയിലെ ജീവനക്കാരിയാണ് ഇവർ. ലണ്ടനിലെ പോസ്റ്റ് വർക്ക് ഡ്രിങ്ക്‌സ് കോക്‌ടെയിൽ പാർട്ടിയിലേക്ക് ക്ഷണിക്കപ്പെടാത്ത ഏക ജീവനക്കാരിയാണ് താനെന്നാണ് പരാതിയിൽ പറയുന്നത്. വംശവും പ്രായവും കാരണമാണ് തന്നെ ഒഴിവാക്കിയതെന്നും ലെഹർ ആരോപിച്ചു. ലേബർ ജഡ്ജി സാറാ മൂറിന്റെ നേതൃത്വത്തിലുള്ള ട്രൈബ്യൂണൽ ആണ് ലെഹറിന് അനുകൂലമായി വിധി പുറപ്പെടുവിച്ചത്. കമ്പനിയുടെ ഇത്തരം നടപടികളിലൂടെ സഹപ്രവർത്തകരുമായി ബന്ധം സ്ഥാപിക്കാനുള്ള അവസരം ലെഹറിന് നഷ്ടപ്പെടുമെന്നും കോടതി ചൂണ്ടിക്കാട്ടി.
സഹപ്രവർത്തകർക്കിടയിൽ നടക്കുന്നതും ജോലിസ്ഥലത്ത് ചർച്ച ചെയ്യുന്നതുമായ പാർട്ടി ആയതിനാൽ ഈ അവസരം ജോലിയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഒരു ടീം ബോണ്ട് സൃഷ്ടിക്കാൻ ഈ ഒത്തുചേരൽ ജീവനക്കാരെ അനുവദിക്കും എന്നും ട്രൈബ്യൂണൽ കൂട്ടിച്ചേർത്തു.
ഒരു പരിശീലന കോഴ്‌സും ലെഹറിന് കമ്പനി നിഷേധിച്ചതായി കണ്ടെത്തി. 10 വർഷത്തിലേറെയായി ആസ്‌പർ കാസിനോയിൽ ജോലി ചെയ്തിട്ടും ലെഹർ അതിൽ നിന്ന് ഒഴിവാക്കപ്പെടുകയായിരുന്നു.
ആസ്‌പർ കാസിനോയിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച ജീവനക്കാരിയായിട്ടും ലെഹറിന് പ്രമോഷൻ അവസരങ്ങളും നിഷേധിക്കപ്പെട്ടു. 2011ൽ ആണ് റീത്ത ലെഹർ ഇവിടെ ജോലി ചെയ്യാൻ ആരംഭിച്ചത്. കറുത്തവരോ മിശ്ര പാരമ്പര്യമുള്ളവരോ അല്ലാത്തവരായ തന്റെ പല സഹപ്രവർത്തകർക്കും വർഷങ്ങളായി സ്ഥാനക്കയറ്റം ലഭിക്കുന്നുണ്ടെന്നും അവർ ആരോപിച്ചു. സ്ഥാനക്കയറ്റത്തിനായുള്ള ലെഹറിന്റെ അപേക്ഷകൾ നിരന്തരം അവഗണിക്കപ്പെടുകയായിരുന്നു.
advertisement
കമ്പനിക്കകത്തെ ഫോറത്തിനുള്ളിൽ ലെഹർ ഇത്തരം വിവേചന പ്രശ്നങ്ങൾ ഉന്നയിച്ചിരുന്നു എന്നാൽ ഇതേത്തുടർന്ന്, അവൾ മറ്റ് ജീവനക്കാരിൽ നിന്നും വേർതിരിവ് നേരിടുകയാണ് ഉണ്ടായത്. തെളിവുകൾ ഹാജരാക്കാതെ കൂടുതൽ ആരോപണങ്ങൾ ഉന്നയിച്ചാൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സ്ഥാപനത്തിന്റെ ഉടമ മുന്നറിയിപ്പ് നൽകി. ജോലിസ്ഥലത്തെ വിവേചനത്തെക്കുറിച്ച് പരാതിപ്പെട്ടതിനാലാണ് ലെഹറിനെ പാർട്ടിയിൽ നിന്ന് ഒഴിവാക്കിയതെന്നാണ് ട്രൈബ്യൂണലിന്റെ നിഗമനം.
''കമ്പനിയിലെ വിവേചനത്തെക്കുറിച്ച് അവർ പരാതിപ്പെട്ടതിനാലാണ് ഈ മാറ്റിനിർത്തൽ എന്നാണ് ഞങ്ങളുടെ നി​ഗമനം. ജോലിസ്ഥലത്തെ ബന്ധങ്ങൾ താരതമ്യേന സൗഹാർദപരമായിരുന്നെങ്കിലും, കമ്പനിക്കുള്ളിലെ വിവേചനത്തെക്കുറിച്ച് പരാതിപ്പെട്ട ഒരാളുമായി ആശയവിനിമയം നടത്താൻ ടീം ആഗ്രഹിച്ചിരുന്നില്ല. ലെഹർ ഉന്നയിച്ച പരാതി സംബന്ധിച്ച് കമ്പനിയുടെ അതൃപ്തി പ്രകടിപ്പിക്കുന്നതിനുള്ള ഒരു മാർഗമായിരുന്നു ഇത്'', ജഡ്ജി സാറാ മൂർ പറഞ്ഞു.
advertisement
ജോലിസ്ഥലത്തെ വേതന കാര്യത്തിൽ ലിംഗ വിവേചനം ഉണ്ടെന്ന് ആരോപിച്ച് ആരോപിച്ച് തൊഴിലുടമകൾക്കെതിരായ കോടതിയലക്ഷ്യ കേസ് വിജയിച്ച ബ്രിട്ടീഷ് വനിത 2 മില്യൺ ഡോളർ (ഏകദേശം 20 കോടി രൂപ) നഷ്ടപരിഹാരം നേടിയിരുന്നു. ഫ്രഞ്ച് ബാങ്കായ ബിഎൻപി പാരിബാസിൽ പ്രൈം ഫിനാൻഷ്യൽ സ്‌പെഷ്യലിസ്റ്റായി ജോലി ചെയ്തിരുന്ന സ്റ്റേസി മാക്കൻ ആണ് തന്റെ സഹപ്രവർത്തകരായ പുരുഷന്മാർ തന്നെക്കാൾ കൂടുതൽ വരുമാനം നേടുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് തൊഴിലുടമയ്‌ക്കെതിരെ കേസ് കൊടുത്തത്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Office Party | മദ്യപാനസദസിലേക്ക് ജീവനക്കാരിയെ ക്ഷണിച്ചില്ല; 72 ലക്ഷം രൂപയോളം നഷ്ടപരിഹാരം നൽകാൻ കോടതി
Next Article
advertisement
Love Horoscope Oct 26 | വൈകാരിക ബന്ധം കൂടുതൽ ആഴത്തിലാകും; പ്രണയബന്ധം കൂടുതൽ ഊഷ്മളമാകും: ഇന്നത്തെ രാശിഫലം
Love Horoscope Oct 26 | വൈകാരിക ബന്ധം കൂടുതൽ ആഴത്തിലാകും; പ്രണയബന്ധം കൂടുതൽ ഊഷ്മളമാകും: ഇന്നത്തെ രാശിഫലം
  • എല്ലാ രാശിക്കാർക്കും സ്‌നേഹബന്ധങ്ങൾ ആഴത്തിലാക്കാനുള്ള അവസരങ്ങൾ ലഭിക്കും

  • ധനു രാശിക്കാർക്ക് സന്തോഷവും പ്രണയവും അനുഭവപ്പെടും

  • മീനം രാശിക്കാർക്ക് വൈകാരിക വെല്ലുവിളികൾ നേരിടേണ്ടി വരാം

View All
advertisement