'അവരെ നാടുകടത്തു': ലണ്ടൻ വിമാനത്താവളത്തിലെ ഇന്ത്യൻ ജീവനക്കാർ ഇംഗ്ലീഷ് സംസാരിക്കുന്നില്ല; യുവതിയുടെ പോസ്റ്റ്
- Published by:Sarika N
- news18-malayalam
Last Updated:
ഹീത്രോയിലെ മിക്ക ജീവനക്കാരും ഇന്ത്യക്കാരോ ഏഷ്യക്കാരോ ആണെന്നും അവർക്ക് ഇംഗ്ലീഷ് ഒരു വാക്കുപോലും സംസാരിക്കാൻ കഴിയില്ലെന്നും യുവതി പങ്കുവച്ച പോസ്റ്റിൽ പറയുന്നു
ലണ്ടൻ വിമാനത്താവളത്തിലെ ഇന്ത്യൻ ജീവനക്കാർക്ക് ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ലെന്ന ബ്രിട്ടീഷ് വനിതയുടെ പോസ്റ്റിന് വിമർശനവുമായി സോഷ്യൽ മീഡിയ. ലണ്ടനിലെ ഹീത്രൂ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ലൂസി വൈറ്റ് എന്ന യുവതിയാണ് എക്‌സിലൂടെ തനിക്ക് ഉണ്ടായ ദുരനുഭവം എന്ന പേരിൽ പോസ്റ്റിട്ടത്. നിമിഷനേരം കൊണ്ടാണ് യുവതിയുടെ പോസ്റ്റ് ചുടാൻ ചർച്ചകൾക്ക് വഴിതെളിച്ചത്. ഹീത്രോയിലെ മിക്ക ജീവനക്കാരും ഇന്ത്യക്കാരോ ഏഷ്യക്കാരോ ആണെന്നും അവർക്ക് ഇംഗ്ലീഷ് ഒരു വാക്കുപോലും സംസാരിക്കാൻ കഴിയില്ലെന്നും യുവതി പങ്കുവച്ച പോസ്റ്റിൽ പറയുന്നു.
Just landed in London Heathrow. Majority of staff are Indian/ Asian & are not speaking a word of English.
I said to them, “Speak English”
Their reply, “You’re being racist”
They know I’m right, so they have to use the race card.
Deport them all. Why are they working at the…
— Lucy White (@LucyJayneWhite1) July 6, 2025
advertisement
യുവതിയുടെ പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ,' ലണ്ടൻ ഹീത്രോയിൽ ഇപ്പോൾ വന്നിറങ്ങി. ജീവനക്കാരിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്/ഏഷ്യക്കാരാണ്, അവർക്ക് ഇംഗ്ലീഷ് ഒരു വാക്കുപോലും സംസാരിക്കാൻ അറിയില്ല, ഞാന്‍ അവരോട് ഇംഗ്ലീഷ് സംസാരിക്കാന്‍ ആവശ്യപ്പെട്ടു. ഞാന്‍ വംശീയവാദിയാണെന്നായിരുന്നു അവരുടെ മറുപടി. അവര്‍ക്കറിയാം ഞാന്‍ പറയുന്നത് ശരിയാണെന്ന്. അതിനാല്‍ തന്നെ അവര്‍ വംശീയ കാര്‍ഡ് ഉപയോഗിച്ചു. അവരെ എല്ലാത്തിനേയും നാട് കടത്തണം. യുകെയിലേക്കുള്ള പ്രവേശനകവാടത്തില്‍ അവരെന്തിനാണ് ജോലി ചെയ്യുന്നത്? വിനോദസഞ്ചാരികള്‍ എന്താണ് ചിന്തിക്കേണ്ടത്'. ലൂസി കുറിച്ചു.
advertisement
നിരവധിപേരാണ് യുവതിയുടെ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയത്. 'അവര്‍ ഇംഗ്ലീഷില്‍ ഒരു വാക്ക് പലും സംസാരിക്കില്ലെങ്കിലും നിങ്ങള്‍ പറഞ്ഞതെല്ലാം അവര്‍ക്ക് നന്നായി മനസിലായിയെന്ന്' ഒരു യൂസർ പറഞ്ഞു. 'അവർ നിങ്ങളെ വംശീയവാദി എന്ന് വിളിച്ചോ? അവർ ശെരിക്കും നിങ്ങളെ ഒരു ഫാബുലിസ്റ്റ് എന്നും വിളിക്കണമായിരുന്നു" എന്ന് പറഞ്ഞുകൊണ്ട് ഒരു ഉപയോക്താവ് യുവതിയെ വിമർശിച്ചു.
"ബ്രിട്ടീഷ് സ്വദേശികൾ ഈ ജോലികൾക്കായി മുന്നോട്ട് വരാത്തതാണ് കാരണം, ഇന്ത്യക്കാരും ഏഷ്യക്കാരും അവിടെയുണ്ട്. അത് സമ്മതിക്കുക - അത് ഒരു വസ്തുതയാണ്," മറ്റൊരു ഉപയോക്താവ് പറഞ്ഞു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
July 09, 2025 7:51 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'അവരെ നാടുകടത്തു': ലണ്ടൻ വിമാനത്താവളത്തിലെ ഇന്ത്യൻ ജീവനക്കാർ ഇംഗ്ലീഷ് സംസാരിക്കുന്നില്ല; യുവതിയുടെ പോസ്റ്റ്