'ഓട്ടിസം ബാധിച്ച അവളുടെ മനസ്സിലെ അയ്യപ്പ സ്വാമി ഇതാണ് ' ; ചിത്രം പങ്കുവച്ച് ഉണ്ണി മുകുന്ദന്‍
- Published by:Sarika KP
- news18-malayalam
Last Updated:
അയ്യപ്പന്റെ ചിത്രം വരയ്‌ക്കാൻ പറഞ്ഞപ്പോള്‍ മാളികപ്പുറം എന്ന സിനിമയില്‍ കുട്ടികളോടൊപ്പം ഉണ്ണിമുകുന്ദൻ നില്‍ക്കുന്ന ചിത്രമാണ് മകള്‍ അനഘ വരച്ചതെന്ന് അമ്മ
അയ്യപ്പ ഭക്തരായ കുട്ടികളുടെ കഥ പറഞ്ഞെത്തുന്ന ഉണ്ണി മുകുന്ദൻ ചിത്രം ‘മാളികപ്പുറം’ ആരാധക മനസ്സിൽ വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. ആരാധകർ പലപ്പോഴായി മാളികപ്പുറത്തിൻറെ വിശേഷങ്ങൾ പങ്കുവയ്ക്കുകയും ആസ്വദിക്കുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ ഈ ചിത്രവുമായി ബന്ധപ്പെട്ട ഒരു ഫേസ്ബുക്ക് പോസ്റ്റാണ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്നത്. ഉമ രാജീവ് എന്ന അമ്മ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റാണ് അത്. ഇത് പിന്നീട് ഉണ്ണി മുകുന്ദനും പങ്കുവച്ചു.
ഓട്ടിസം ബാധിച്ച കുട്ടി വരച്ച ചിത്രമാണ് ഉണ്ണി മുകുന്ദൻ പങ്കുവച്ചത്. അയ്യപ്പന്റെ ചിത്രം വരയ്‌ക്കാൻ പറഞ്ഞപ്പോള്‍ മാളികപ്പുറം എന്ന സിനിമയില്‍ കുട്ടികളോടൊപ്പം ഉണ്ണിമുകുന്ദൻ നില്‍ക്കുന്ന ചിത്രമാണ് മകള്‍ അനഘ വരച്ചതെന്ന് അമ്മ അതിൽ പറയുന്നു.മകള്‍ ആദ്യമായി തീയേറ്ററിലെത്തി കണ്ട ചിത്രമാണ് മാളികപ്പുറമെന്നും മനസിനെ വളരെയധികം സന്തോഷിപ്പിച്ചെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
ഇന്നലെ പ്രഭാതം തുടങ്ങിയത് തന്നെ വളരെ സന്തോഷത്തോടെയാണ്. എന്‍റെ മകള്‍ക്ക് ഓട്ടം എന്ന അവസ്ഥയുണ്ട്. ഇപ്പോള്‍ അവള്‍ അതില്‍ നിന്നും ഏകദേശം പുറത്തുവന്നിരിക്കുന്നു. അവള്‍ ചിത്രം വരയ്ക്കാന്‍ തുടങ്ങിയിട്ട് കുറേ നാളായി. ഇന്ന് രാവിലെ ഞാന്‍ അവളോട് അയ്യപ്പ സ്വാമിയുടെ ചിത്രം വരയ്ക്കാന്‍ പറഞ്ഞു. അപ്പോള്‍ അവള്‍ വരച്ച ചിത്രമാണ് താഴെയുള്ളത്. അവളുടെ മനസിലുള്ള അയ്യപ്പസ്വാമിയും കുട്ടികളും. എന്‍റെ അനഘ ആദ്യമായി തിയറ്ററില്‍ വന്നിരുന്ന കണ്ട സിനിമ മാളികപ്പുറമാണ്. ഒത്തിരി ഒത്തിരി സന്തോഷം തോന്നി മനസിന്. കഴിയുമെങ്കില്‍ ഷെയര്‍ ചെയ്യാമോ. ഉണ്ണി മുകുന്ദന്‍ ഇത് കാണാന്‍ ഇടയായാല്‍ എന്‍റെ കുഞ്ഞിന് കിട്ടുന്ന വലിയ സമ്മാനമാകും അത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
August 14, 2023 6:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ഓട്ടിസം ബാധിച്ച അവളുടെ മനസ്സിലെ അയ്യപ്പ സ്വാമി ഇതാണ് ' ; ചിത്രം പങ്കുവച്ച് ഉണ്ണി മുകുന്ദന്‍