ഉർഫി ജാവേദിന്റെ (Uorfi Javed) വസ്ത്രപരീക്ഷണങ്ങൾ അവസാനിക്കുന്നില്ല. എത്രയൊക്കെ ട്രോൾ ചെയ്യപ്പെട്ടിട്ടും, വിമർശനം നേരിട്ടിട്ടും, ഭീഷണികൾ പോലും ഉണ്ടായിട്ടും വച്ച കാൽ പിന്നോട്ടില്ല എന്ന നിലപാടിലാണ് ഉർഫി. ആരും ചിന്തിക്കുക പോലുമില്ലാത്ത വേഷവിധാനവുമായാണ് ഉർഫിയുടെ ഏറ്റവും പുതിയ അരങ്ങേറ്റം. വെൽവെറ്റ് സ്കർട്ടും ഒപ്പം ഐസ്ക്രീം കോൺ ബ്രാലൈറ്റുമാണ് ഉർഫിയുടെ ഏറ്റവും പുതിയ ലുക്ക്.
പാപ്പരാസികൾ ക്യാമറയുമായി വന്നതും, അവർക്കു മുന്നിൽ പോസ് ചെയ്യാനും ഉർഫി മറന്നില്ല. വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പറന്നു. അത്യന്തം വിചിത്രമായ വസ്ത്ര പരീക്ഷണങ്ങളാണ് ഈ മുൻ ബിഗ് ബോസ് മത്സരാർത്ഥിയെ എന്റർടൈൻമെന്റ് വാർത്തകളിലെ സ്ഥിരസാന്നിധ്യമാക്കുന്നത്.
ബിഗ് ബോസ് ഒടിടി സീസൺ 1 മുൻ മത്സരാർത്ഥിയായ ഉർഫി ‘പൊതുസ്ഥലത്ത് നഗ്നത പ്രദർശിപ്പിച്ചതിന്’ ബിജെപി നേതാവ് ചിത്ര കിഷോർ വാഗ് നൽകിയ പരാതിയുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് അംബോലി പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനെ തുടർന്ന് അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു. (വീഡിയോ ദൃശ്യം ചുവടെയുള്ള ഇൻസ്റ്റഗ്രാം പോസ്റ്റിൽ)
View this post on Instagram
25 കാരിയായ ഉർഫി ജാവേദ് ആദ്യമായി 2016 ലെ ടിവി ഷോയായ ‘ബഡേ ഭയ്യാ കി ദുൽഹനിയ’യിലും പിന്നീട് ‘മേരി ദുർഗ’, ‘ബേപ്പന്ന’, ‘പഞ്ച് ബീറ്റ് സീസൺ 2’ എന്നിവയിലും മുഖം കാണിച്ചിരുന്നു. ‘യേ റിഷ്താ ക്യാ കെഹ്‌ലതാ ഹേ’, ‘കസൗട്ടി സിന്ദഗി കേ’ എന്നീ ചിത്രങ്ങളിലും ഉർഫി ജാവേദ് അഭിനയിച്ചിരുന്നു. സ്പ്ലിറ്റ്‌സ് വില്ല എക്‌സ് 4 എന്ന റിയാലിറ്റി ഷോയിലാണ് ഉർഫിയെ അവസാനമായി കണ്ടത്.
Summary: Uorfi Javed, a social media celebrity and past Hindi Bigg Boss participant, drew everyone’s attention while sporting an odd attire that resembled an ice cream cone. She wore a velvet skirt with a bralette. Soon after entering a public area, paparazzi photographed her posing for the lenses. Watch the video here
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.