ഇതാര് ഉർഫി ജാവേദിൻ്റെ 'സഹോദരിയോ'? സോഷ്യൽ മീഡിയയിൽ വൈറലായി കണ്ണാടി ഡ്രസ്
- Published by:Sneha Reghu
- news18-malayalam
Last Updated:
ചാക്ക്, പേപ്പർ, പഴക്കങ്ങൾ, പച്ചക്കറികൾ ഇവയൊക്കെയും വസ്ത്രത്തിന്റെ രൂപത്തിലാക്കി ധരിച്ചാണ് ഉർഫി സോഷ്യൽ മീഡിയയുടെ ശ്രദ്ധ ആകർഷിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഉർഫിയുടേതിന് സമാനമായ വസ്ത്രവുമായി വൈറലാവുകയാണ് മറ്റൊരു പെൺകുട്ടി.
വെറൈറ്റി ഡ്രസ്സുമായി എപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകുന്ന താരമാണ് ഉർഫി ജാവേദ്. ചാക്ക്, പേപ്പർ, പഴക്കങ്ങൾ, പച്ചക്കറികൾ ഇവയൊക്കെയും വസ്ത്രത്തിന്റെ രൂപത്തിലാക്കി ധരിച്ചാണ് ഉർഫി സോഷ്യൽ മീഡിയയുടെ ശ്രദ്ധ ആകർഷിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഉർഫിയുടേതിന് സമാനമായ വസ്ത്രവുമായി വൈറലാവുകയാണ് മറ്റൊരു പെൺകുട്ടി.
മുഖം നോക്കുന്ന ചെറിയ കണ്ണാടി ചേർത്ത് വച്ച് വസ്ത്രം ധരിച്ച പെൺകുട്ടിയാണ് ഇപ്പോൾ താരം. കണ്ണാടി ഡ്രസിനൊപ്പം പെൺകുട്ടി നൃത്തം ചെയ്യുന്ന വീഡിയോയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. നിമിഷ നേരങ്ങൾക്കുള്ളിലാണ് വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തത്.
advertisement
വൈറലാകുന്ന വീഡിയോയിൽ ആളുകൾ അവരുടെ ദൈനംദിന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് കാണാം. ഇതിനിടയിൽ, പാവാടയും ടോപ്പും പോലെ ശരീരത്തിൽ ഘടിപ്പിച്ച കണ്ണാടികൾ കൊണ്ട് നിർമ്മിച്ച അസാധാരണമായ വസ്ത്രം ധരിച്ച് ഒരു പെൺകുട്ടി വരുന്നുണ്ട്. തുടർന്ന് ഊർജസ്വലയായി പെൺകുട്ടി നൃത്തം ചെയ്യുന്നതും കാണാം.
നസീമ 208 എന്ന അക്കൗണ്ടിൽ നിന്നുമാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധിപേർ വീഡിയോയ്ക്ക് രസകരമായ കമന്റുകളും പങ്കുവച്ചിട്ടുണ്ട്. ഇതാര് ഉർഫി ജാവേദറിന്റെ സഹോദരിയോ, ഉർഫിയുടെ സഹോദരി ഖുർഫി ജാവേദ്", കണ്ണാടി ഡ്രസ് കൊള്ളാം, എവിടെ നിന്നാണ് വന്നത് എന്നിങ്ങനെയുള്ള കമന്റുകളാണ് കൂടുതലും.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi
First Published :
September 03, 2024 10:56 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഇതാര് ഉർഫി ജാവേദിൻ്റെ 'സഹോദരിയോ'? സോഷ്യൽ മീഡിയയിൽ വൈറലായി കണ്ണാടി ഡ്രസ്