ഭാര്യമാർ മൂന്ന്; സ്നേഹം ഒരേ അളവിൽ; ആകാരവടിവിനായി മൂന്ന് പേരെയും ഭർത്താവ് പ്ലാസ്റ്റിക് സർജറിക്ക് വിധേയരാക്കി
- Published by:Sarika KP
- news18-malayalam
Last Updated:
തന്റെ ഭാര്യമാരുടെ രൂപം എങ്ങനെ വേണം എന്ന തരത്തിൽ മസായ ചിത്രങ്ങൾ വരച്ചിരുന്നു. ആ ചിത്രങ്ങളുമായി ശരിക്കുമുള്ള രൂപത്തിനുള്ള വ്യത്യാസമാണ് സ്റ്റെഫൈനെ പ്ലാസ്റ്റിക് സർജറിയിലേക്ക് നയിച്ചത്.
എല്ലാ കാലവും ഒരുപോലെ സ്നേഹിക്കാൻ പലർക്കും കഴിയാതെ വരുന്ന കാലത്താണ് തന്റെ മൂന്ന് ഭാര്യമാരെയും ഒരുപോലെ സ്നേഹിക്കുകയും അവർക്ക് ആവശ്യമായതൊക്കെയും നൽകുകയും എന്തിനേറെ അവർക്ക് ഇഷ്ടമുള്ള രൂപത്തിലേക്ക് മാറാൻ ഒരുപോലെ പ്ലാസ്റ്റിക് സർജറി വരെ ചെയ്തു നൽകുകയും ചെയ്യുന്ന ഒരു ഭർത്താവിനെക്കുറിച്ചുള്ള വാർത്ത വൈറലാകുന്നത്.
സംരംഭകനായ മസായ ആൻഡ്രൂസും ഭാര്യമാരായ സ്റ്റെഫൈൻ, റോസ്, ഡെസറായി തുടങ്ങിയവരാണ് വാർത്തയിൽ ഇടം പിടിച്ച കുടുംബാംഗങ്ങൾ.
advertisement
ഇവരുടെ കഥ ഇങ്ങനെ
മസായയുടെ ആദ്യ ബന്ധം സ്റ്റെഫൈനുമായായിരുന്നു. പക്ഷെ 2016 ൽ ഇരുവരും വേർപിരിഞ്ഞു.തുടർന്നാണ് മസായ റോസുമായി പ്രണയ ബന്ധത്തിലാകുന്നത്. ആ ബന്ധം നില നിൽക്കെ മസായ സ്റ്റെഫൈനെ തന്റെ ജീവിതത്തിലേക്ക് വീണ്ടും ക്ഷണിച്ചു. ക്ഷണം സ്വീകരിച്ച് സ്റ്റെഫൈൻ വീണ്ടും മസായയുടെ ജീവിതത്തിലേക്ക് വന്നു.
“തമ്മിൽ പിരിയുന്ന അവസരങ്ങളിൽ പുതിയ ഒരു സ്ത്രീയെ ജീവിതത്തിലേക്ക് കൊണ്ട് വരണം എന്നായിരുന്നു ഞങ്ങളുടെ തീരുമാനം” മസായ ഒരു ഇന്റർവ്യൂവിൽ പറഞ്ഞു.
advertisement
തന്റെ ഭാര്യമാരുടെ രൂപം എങ്ങനെ വേണം എന്ന തരത്തിൽ മസായ ചിത്രങ്ങൾ വരച്ചിരുന്നു. ആ ചിത്രങ്ങളുമായി ശരിക്കുമുള്ള രൂപത്തിനുള്ള വ്യത്യാസമാണ് സ്റ്റെഫൈനെ പ്ലാസ്റ്റിക് സർജറിയിലേക്ക് നയിച്ചത്.
advertisement
പ്രണയ ബന്ധങ്ങളെക്കുറിച്ച് ഇവർ മൂന്ന് പേർക്കും പല ആശയങ്ങളാണ് ഉണ്ടായിരുന്നത് പക്ഷെ ഒരു ബഹു ഭാര്യത്വ ബന്ധത്തിൽ ഇവർ എല്ലാവരും സംതൃപ്തരാണ്. ” പരസ്പര വിശ്വാസവും സ്നേഹവും പുലർത്തുക ” എന്നതാണ് ബന്ധത്തിലെ ഏറ്റവും പ്രധാന കാര്യം എന്നാണ് ഇവർ പറയുന്നത്. അതിനായി ശരീര ഭാരം പോലും ഒരു കൃത്യ അളവിന് അപ്പുറം ഇവർ കൂട്ടില്ല. ജിമ്മുകളിൽ പോയുള്ള കൃത്യമായ വ്യായാമം ഇവർ പാലിക്കുന്നുണ്ട്.
യോഗ ഉൾപ്പെടെയുള്ള വ്യായാമ മുറകൾ, തങ്ങൾ ശീലിക്കുന്നുണ്ടെന്ന് റോസ് പറയുന്നു. സ്റ്റെഫൈൻ പ്ലാസ്റ്റിക് സർജറിക്ക് തയ്യാറാകുമ്പോൾ റോസും ഡെസാറയും പ്ലാസ്റ്റിക് സർജറിക്കുള്ള താൽപ്പര്യം പ്രകടിപ്പിച്ചു കഴിഞ്ഞു .മൂവരുടെയും രൂപങ്ങളിൽ അവർ ആഗ്രഹിച്ച വ്യത്യാസങ്ങൾ വരുത്താൻ മസായ സന്തോഷത്തോടെ കൂടെയുണ്ട്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
November 14, 2023 7:50 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഭാര്യമാർ മൂന്ന്; സ്നേഹം ഒരേ അളവിൽ; ആകാരവടിവിനായി മൂന്ന് പേരെയും ഭർത്താവ് പ്ലാസ്റ്റിക് സർജറിക്ക് വിധേയരാക്കി