നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • വാർത്തയ്ക്കിടെ അശ്ലീല വീഡിയോ സംപ്രേക്ഷണം ചെയ്തു; കുരുക്കിലായി വാര്‍ത്താ ചാനൽ

  വാർത്തയ്ക്കിടെ അശ്ലീല വീഡിയോ സംപ്രേക്ഷണം ചെയ്തു; കുരുക്കിലായി വാര്‍ത്താ ചാനൽ

  ചാനലില്‍ കാലാവസ്ഥാ റിപ്പോര്‍ട്ട് (weather report) സംപ്രേക്ഷണം ചെയ്യുന്നതിനിടെ 13 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള അശ്ലീല വീഡിയോ (pornographic video) പുറത്തുവിട്ടു

  • Share this:
   ന്യൂസ് ചാനലുകളില്‍ ലൈവ് സംപ്രേക്ഷണത്തിനിടെ പല അബദ്ധങ്ങളും സംഭവിക്കാറുണ്ട്. മലയാളം വാര്‍ത്താ ചാനലുകളിലുള്‍പ്പെടെ ഇത്തരം അബദ്ധങ്ങള്‍ നാം കണ്ടിട്ടുണ്ട്. ട്രോളന്മാരുടെ കൈയില്‍ കിട്ടിയാല്‍ പിന്നെ പറയേണ്ടതില്ലല്ലോ. ലോകത്തെ ഏതു കോണിലെ സംഭവങ്ങളും അവര്‍ ഏറ്റെടുക്കും. ഇത്തരത്തില്‍ ഒരു അമളിയാണ് ഇപ്പോള്‍ ഒരു അന്താരാഷ്ട്ര മാധ്യമത്തിന് സംഭവിച്ചിരിക്കുന്നത്. വാഷിങ്ടണ്‍ കേന്ദ്രീകൃതമായ ഒരു വാര്‍ത്താചാനലിനാണ് ഈ അബദ്ധം പറ്റിയിരിക്കുന്നത്.

   അബദ്ധം എന്തെന്നോ.... ചാനലില്‍ കാലാവസ്ഥാ റിപ്പോര്‍ട്ട് (weather report) സംപ്രേക്ഷണം ചെയ്യുന്നതിനിടെ 13 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള അശ്ലീല വീഡിയോ (pornographic video) പുറത്തുവിട്ടു. ഒക്ടോബര്‍ 17നാണ് വീഡിയോ സംപ്രേക്ഷണം ചെയ്തത്. സംഭവം വൈറലായതോടെ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അന്വേഷണം ഏറ്റെടുത്തിരിക്കുകയാണ്. എന്നാല്‍ ആരും തന്നെ സംഭവത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ഏറ്റെടുത്തിട്ടില്ല. അതുകൊണ്ടുതന്നെ പൊലീസ് അന്വേഷണം ഇപ്പോഴും തകൃതിയായി നടക്കുകയാണ്. കെആര്‍ഇഎം (krem) എന്ന വാഷിങ്ടണ്‍ (Washington) കേന്ദ്രീകൃതമായ ന്യൂസ് സ്‌റ്റേഷനാണ് വൈകുന്നേരം 6.30ന് സംപ്രേക്ഷണം ചെയ്യേണ്ട കാലാവസ്ഥാ റിപ്പോര്‍ട്ടിനിടെ അബദ്ധത്തില്‍ ക്ലിപ്പ് പുറത്തുവിട്ടത്.

   സ്‌പോകെയ്ന്‍ സിറ്റി പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ടെക്‌നിക്കല്‍ അസിസ്റ്റന്‍സ് റെസ്‌പോണ്‍സ് യൂണിറ്റും (taru) സ്‌പെഷല്‍ വിക്റ്റിം യൂണിറ്റുമാണ് (svu) ഇപ്പോള്‍ സംഭവം അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. എന്താണ് സംപ്രേക്ഷണത്തിനിടെ ഉണ്ടായതെന്നും എവിടെ നിന്നാണ് ഈ വീഡിയോ കടന്നുവന്നതെന്നുമാണ് പ്രധാനമായും അന്വേഷിക്കുന്നത്. ചാനലില്‍ അശ്ലീല വീഡിയോ സംപ്രേക്ഷണം ചെയ്തതിനു ശേഷം നിരവധി ഫോണ്‍ കോളുകളാണ് തങ്ങള്‍ക്ക് ലഭിച്ചതെന്ന് പൊലീസ് പറയുന്നു. വീഡിയോ ദൃശ്യങ്ങള്‍ ബുദ്ധിമുട്ടുകളുണ്ടാക്കിയെന്നാണ് പരാതികള്‍. എന്നാല്‍ ചാനല്‍ മേധാവികള്‍ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നാണ് പൊലീസിന്റെ പ്രസ്താവന.

   മെറ്റിറോളജിസ്റ്റ് മിഷേല്‍ ബോസ് ആണ് അന്നേ ദിവസം കാലാവസ്ഥാ റിപ്പോര്‍ട്ട് ചാനലില്‍ അവതരിപ്പിച്ചിരുന്നത്. എന്നാല്‍ തന്റെ പിന്നിലെ സ്‌ക്രീനില്‍ 13 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ സംപ്രേക്ഷണം ചെയ്യുന്നത് അവതാരക അറിഞ്ഞില്ലെന്ന് തോന്നുന്നു. അവതാരക പ്രേക്ഷകര്‍ക്കായി കാലാവസ്ഥാ റിപ്പോര്‍ട്ട് വായിച്ചുകൊണ്ടേയിരുന്നു. സ്‌ക്രീനിന്റെ ഇടതു ഭാഗത്തെ മൂലയില്‍ നിന്ന് ക്ലിപ്പ് അപ്പോഴും സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. പിന്നീട് ചാനല്‍ ക്ലിപ്പ് സ്റ്റോപ്പ് ചെയ്ത് കാലാവസ്ഥാ ഭൂപടം കാണിക്കുന്നത് തുടര്‍ന്നു. സംഭവത്തിനു ശേഷം ചാനല്‍ നിയമപരമായ പ്രശ്‌നം നേരിടുകയാണ്.

   അശ്ലീല വീഡിയോയില്‍ ഒരു സ്ത്രീ കിടക്കയില്‍ കിടക്കുകയായിരുന്നുവെന്നാണ് ഡെയ്‌ലി മെയില്‍ പറയുന്നത്. സ്ത്രീയുടെ നഗ്നമായ പുറകുവശമാണ് വീഡിയോ ക്ലിപ്പിൽ കാണിച്ചതെന്നും ഡെയ്‌ലിമെയില്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. അന്നേ ദിവസം തന്നെ 11 മണിക്ക് ചാനല്‍ പ്രേക്ഷകരോട് മാപ്പ് ചോദിച്ചുകൊണ്ട് പ്രസ്താവന പുറത്ത് ഇറക്കുകയും ചെയ്തു. സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്നാണ് ചാനല്‍ അധികൃതര്‍ പറഞ്ഞത്. വൈറലായ സംഭവത്തിന്റെ വീഡിയോ ക്ലിപ്പ് ഇപ്പോള്‍ സാമൂഹ്യ മാധ്യമ സൈറ്റുകളിലും അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

   അബദ്ധം സംഭവിച്ചത് ഒരു അന്താരാഷ്ട്ര മാധ്യമത്തിനായതു കൊണ്ടുതന്നെ വിഷയം ഏറെ പ്രാധാന്യമുള്ളതാണ്. പല അഭ്യൂഹങ്ങളും നിലനില്‍ക്കെ പൊലീസ് അന്വേഷണ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് ലോകം.
   Published by:Karthika M
   First published:
   )}