ചെടികളോടുള്ള പ്രണയം ബിസിനസാക്കിയ യുവതി പ്രതിവര്‍ഷം സമ്പാദിക്കുന്നത് ഒരു കോടി രൂപ

Last Updated:

വീടുകളിൽ വളര്‍ത്തുന്ന ചെടികൾ വിറ്റാണ് ലീന ഒരു വര്‍ഷം 1.25 കോടി രൂപയോളം സമ്പാദിക്കുന്നത്

ചെടികളോടുള്ള തന്റെ ഇഷ്ടം വലിയൊരു ബിസിനസ്സാക്കി മാറ്റിയിരിക്കുകയാണ് യുഎസില്‍ നിന്നുള്ള ഐടി പ്രൊഫഷണലായ യുവതി. വീടുകളില്‍ വളര്‍ത്തുന്ന ചെടികളാണ് അവര്‍ വില്‍ക്കുന്നത്. ഇതിലൂടെ ഒരു വര്‍ഷം 148600 ഡോളറാണ്(ഏകദേശം 1.25 കോടി രൂപ) അവര്‍ സമ്പാദിക്കുന്നത്. തന്റെ വീട് അലങ്കരിക്കുന്നതിനായി ആരംഭിച്ച ഹോബിയാണ് ലീന പെറ്റിഗ്രൂ എന്ന യുവതിക്ക് വിജയം സമ്മാനിച്ചത്. ലീന ആദ്യമായി ചെയ്ത ഇന്‍ഡോര്‍ ഗാര്‍ഡനിംഗ് പരാജയമായിരുന്നു. ആ അനുഭവത്തിന്റെ വെളിച്ചത്തില്‍ 2017ലാണ് അവര്‍ ഗാര്‍ഡനിംഗ് ബിസിനസാക്കി മാറ്റുന്നതിനെക്കുറിച്ച് ആലോചിച്ചത്. പൊന്‍ പോത്തോസ് എന്നൊരു ചെടി ലീനയ്ക്ക് സമ്മാനമായി ലഭിച്ചിരുന്നു. എന്നാല്‍, അത് വൈകാതെ നശിച്ചുപോയി. തുടര്‍ന്ന് 2022ല്‍ ഹ്യൂസ്റ്റണിലെ വീട് പുനര്‍നിര്‍മിക്കുന്നതിനിടെയാണ് ലീനയും അവരുടെ ഭര്‍ത്താവ് മാര്‍ക്വിസും വീണ്ടും പൂന്തോട്ടപരിപാലനം ഗൗരവത്തോടെ ഏറ്റെടുക്കാൻ തീരുമാനിക്കുന്നത്. മാസങ്ങള്‍ കഴിഞ്ഞുപോകവെ ചെടികളോടുള്ള അവരുടെ താത്പര്യം വര്‍ധിച്ചു. എട്ട് അടി ഉയരമുള്ള മോണ്‍സ്റ്റെറസ് ഉള്‍പ്പെടെയുള്ള വിവിധ തരം ചെടികള്‍ കൊണ്ട് അവരുടെ വീട് നിറഞ്ഞു. തനിക്ക് പരിപാലിക്കാന്‍ കഴിയുന്നതിലുമധികം ചെടികള്‍ തന്റെ ശേഖരത്തില്‍ ഉണ്ടെന്ന് വൈകാതെ ലീന മനസ്സിലാക്കി. തുടര്‍ന്ന് ചെടികളുടെ എണ്ണം നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ട് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ പാംട്രീസിലൂടെ തന്റെ ചെടികള്‍ വില്‍ക്കാന്‍ ആരംഭിച്ചു. അതിലൂടെ തത്സമയ ലേലങ്ങള്‍ നടത്താന്‍ തുടങ്ങി. ഇതിലൂടെ ലീന തന്റെ ചെടികള്‍ ഉപഭോക്താക്കൾക്ക് പരിചയപ്പെടുത്തി തുടങ്ങി. ഇത് വൈകാതെ വിപുലീകരിക്കപ്പെട്ടു. ബിസിനസിലൂടെ 2024 ആയപ്പോഴേക്കും അവര്‍ പ്രതിമാസം 10.45 ലക്ഷം രൂപ സമ്പാദിച്ചു തുടങ്ങിയതായി സിഎന്‍ബിസി മേക്ക് ഇറ്റ് റിപ്പോര്‍ട്ടു ചെയ്തു.
ഐടി മേഖലയില്‍ ലീന മുഴുവന്‍ സമയവും ജോലി ചെയ്യുന്നുണ്ടെങ്കിലും അതിലൂടെ പ്രതിവര്‍ഷം 90,000 ഡോളറാണ് സമ്പാദിക്കുന്നത്. ആഴ്ചയില്‍ 20 മണിക്കൂര്‍ നേരമാണ് ലീന ചെടികളുടെ പരിപാലനത്തിനും വില്‍പ്പനയ്ക്കുമായി ചെലവഴിക്കുന്നത്. ചെടികള്‍ വാങ്ങുന്നത് മുതല്‍ അത് വില്‍ക്കുന്നതും കയറ്റി അയക്കുന്നതുമെല്ലാം ലീനയുടെ നേതൃത്വത്തിലാണ്. ലീനയുടെ വീട് തന്നെ ഇപ്പോള്‍ ചെടികളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്. ഇതിനിടെ ജോലികള്‍ കൃത്യമായി പൂര്‍ത്തീകരിക്കുന്നതിന് അഞ്ച് ജോലിക്കാരെ നിയോഗിച്ചിട്ടുണ്ട്. ബിസിനസ് ലാഭകരമായതോടെ ലീനയുടെ ഭര്‍ത്താവ് തന്റെ മുഴുവന്‍ സമയ ജോലി ഉപേക്ഷിച്ചു.
advertisement
തന്റെ ഹോബി ബിസിനസ്സാക്കി മാറ്റുന്നതിന് മുമ്പ് ഇതിനായി ധാരാളം സമയം ലീന ചെലവഴിച്ചിരുന്നു. സ്‌പ്രെഡ്ഷീറ്റ് ഉപയോഗിച്ച് വില്‍പ്പനയും ചെലവുകളും ട്രാക്ക് ചെയ്യുകയും ചെടികള്‍ വാങ്ങുന്നവരെ കണ്ടെത്താന്‍ സാമൂഹിക മാധ്യമം പ്രയോജനപ്പെടുത്തുകയും ചെയ്തു. ആദ്യമൊക്കെ ലൈവ് സ്ട്രീമിംഗ് ലീനയ്ക്ക് ബുദ്ധിമുട്ടായിരുന്നുവെങ്കിലും വൈകാതെ അവര്‍ അതില്‍ വിജയിക്കുകയും ഏകദേശം 100ല്‍ പരം ചെടികള്‍ ഒരു ലൈവ് സ്ട്രീമില്‍ വില്‍ക്കുകയും ചെയ്തു.
2500 രൂപ മുതലാണ് ലീനയുടെ ചെടികളുടെ വില ആരംഭിക്കുന്നത്. 9700 രൂപ വരെ വില വരുന്ന ചെടികള്‍ അവരുടെ ശേഖരത്തിലുണ്ട്. ഭാവിയില്‍ തന്റെ മുഴുവന്‍ സമയ ജോലി ഉപേക്ഷിച്ച് ചെടികളുടെ ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ലീന ലക്ഷ്യമിടുന്നത്. ഭര്‍ത്താവിന്റെ ഓട്ടോ ഷോപ്പ് വില്‍ക്കാനും ഫ്‌ളോറിഡയിലേക്ക് താമസം മാറാനും അവര്‍ ആഗ്രഹിക്കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ചെടികളോടുള്ള പ്രണയം ബിസിനസാക്കിയ യുവതി പ്രതിവര്‍ഷം സമ്പാദിക്കുന്നത് ഒരു കോടി രൂപ
Next Article
advertisement
സ്റ്റാലിനെ പുറത്താക്കാൻ വിജയ് യുടെ AIADMK-BJP മഹാസഖ്യം വരുമോ?
സ്റ്റാലിനെ പുറത്താക്കാൻ വിജയ് യുടെ AIADMK-BJP മഹാസഖ്യം വരുമോ?
  • എഐഎഡിഎംകെ-ബിജെപി സഖ്യം വിജയ് യെ ചേർക്കാൻ ശ്രമിക്കുന്നു, 2026 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി.

  • ഇപിഎസ് വിജയ് യെ ഫോണിൽ വിളിച്ച് എൻഡിഎയിൽ സ്വാഗതം ചെയ്തു, വിജയ് പൊങ്കലിന് ശേഷം നിലപാട് വ്യക്തമാക്കും.

  • ടിവികെയുമായി സഖ്യം ചെയ്ത് ഡിഎംകെയെ അധികാരത്തിൽ നിന്ന് നീക്കാൻ എഐഎഡിഎംകെ ശ്രമം, നിരീക്ഷകർ.

View All
advertisement