നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Sushant Singh Rajput| 'മാമു നമ്മുടെ ഹൃദയത്തിൽ ജീവനോടെയുണ്ട്'; സുശാന്തിന്‍റെ മരണത്തിൽ അഞ്ചുവയസുകാരന്‍റെ പ്രതികരണം

  Sushant Singh Rajput| 'മാമു നമ്മുടെ ഹൃദയത്തിൽ ജീവനോടെയുണ്ട്'; സുശാന്തിന്‍റെ മരണത്തിൽ അഞ്ചുവയസുകാരന്‍റെ പ്രതികരണം

  സുശാന്തിന്‍റെ മരണം അറിഞ്ഞ സഹോദരിയുടെ മകനായ അഞ്ചു വയസുകാരന്‍റെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്

  Sushant Singh Rajput

  Sushant Singh Rajput

  • Share this:
   മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണം ഇപ്പോഴും പലർക്കും ഉൾക്കൊള്ളാനായിട്ടില്ല. താരത്തിന്‍റെ മരണത്തിൽ ദുഃഖവും ഞെട്ടലും അറിയിച്ച് ഇപ്പോഴും ആളുകൾ പ്രതികരിക്കുകയാണ്. സുശാന്തിന്‍റെ മരണത്തിൽ സഹോദരിയുടെ മകനായ അഞ്ചു വയസുകാരൻ നടത്തിയ പ്രതികരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്..

   താരത്തിന്‍റെ സഹോദരി ശ്വേത സിംഗ് തന്നെയാണ് അമ്മാവന്‍റെ മരണവിവരം അറിഞ്ഞപ്പോൾ തന്‍റെ അഞ്ച് വയസുകാരൻ മകൻനിർവാൺ‌ പ്രതികരിച്ചതെങ്ങനെയെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ പുറത്തുവിട്ടത്. 'മാമു'(സഹോദരിയുടെ മക്കൾ സുശാന്തിനെ വിളിച്ചിരുന്നത്) ജീവിച്ചിരിപ്പില്ല എന്ന് ഞാൻ നിർവാണിനോട് പറഞ്ഞു.. നമ്മുടെ ഹൃദയത്തിൽ ജീവനോടെ തന്നെയുണ്ടല്ലോ എന്നായിരുന്നു അവൻ മറുപടി നൽകിയത്.. മൂന്ന് തവണ ഇത് ആവർത്തിച്ചു. ഒരു അ‍ഞ്ചു വയസുകാരന് ഇങ്ങനെ പറയാൻ കഴിഞ്ഞുവെങ്കിൽ നമ്മളെല്ലാവരും എത്ര ശക്തരായിരിക്കണമെന്ന് ഒന്ന് ചിന്തിക്കു' ശ്വേത ഫേസ്ബുക്കിൽ കുറിച്ചു..

   സുശാന്തിന്‍റെ ആരാധകരോട് കരുത്തരായി ഇരിക്കണമെന്നും ശ്വേത അഭ്യർഥിക്കുന്നുണ്ട്. 'എല്ലാവരും കരുത്തരായിരിക്കണം. പ്രത്യേകിച്ച് സുശാന്തിന്‍റെ ആരാധകർ.. അവൻ നമ്മുടെ ഹൃദയത്തിലാണ് ജീവിക്കുന്നത്. അങ്ങനെ തന്നെ തുടരും.. അതുകൊണ്ട് ആ ആത്മാവിനെ മുറിപ്പെടുത്തുന്ന ഒന്നും ചെയ്യാതിരിക്കുക. ധൈര്യം സംഭരിക്കുക.. സുശാന്ത് ദീർഘകാലം ജീവിക്കും' സഹോദരി കുറിച്ചു.

   നിലവിൽ യുഎസിലുള്ള ശ്വേതയ്ക്ക് സഹോദരന്‍റെ അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. വൈകാതെ തന്നെ കുടുംബത്തിന്‍റെ ദുഃഖത്തിലൊപ്പം ചേരാൻ നാട്ടിലെത്തുമെന്നും ഇവർ അറിയിച്ചിട്ടുണ്ട്.
   TRENDING:India-China Border Faceoff | ആദ്യം ‘ഹിന്ദി – ചീനി ഭായ് ഭായ്; ദലൈ ലാമയ്ക്ക് ഇന്ത്യ അഭയം നൽകിയത് ബന്ധം വഷളാക്കി; നാൾവഴികൾ [NEWS]Viral Video | അഞ്ചുവയസുകാരനായ മകനുമൊത്ത് ക്രിക്കറ്റ് കളിക്കവെ യുവാവ് ഹൃദയാഘാതത്താൽ മരിച്ചു; CCTVയിൽ അവസാന നിമിഷങ്ങൾ [NEWS] 'ജീവിതത്തെക്കാളും നല്ലത് മരണമെന്ന് നിനക്ക് തോന്നിയെന്ന് ഓർക്കുമ്പോൾ തകർന്നു പോകുന്നു': കൃതി സാനോൺ [PHOTOS]
   First published:
   )}