നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • പഠിക്കാൻ ഭയങ്കര ഇഷ്‌ടമാണ്‌, പക്ഷെ ഇങ്ങനെ നോട്ട് ഇടല്ലേ! സങ്കടം പറഞ്ഞ് വിദ്യാർത്ഥിയുടെ വീഡിയോ

  പഠിക്കാൻ ഭയങ്കര ഇഷ്‌ടമാണ്‌, പക്ഷെ ഇങ്ങനെ നോട്ട് ഇടല്ലേ! സങ്കടം പറഞ്ഞ് വിദ്യാർത്ഥിയുടെ വീഡിയോ

  പഠനഭാരത്തെക്കുറിച്ച് പരാതിയുമായി ബാലൻ. വീഡിയോ ശ്രദ്ധേയമാവുന്നു

  (വീഡിയോ ദൃശ്യം)

  (വീഡിയോ ദൃശ്യം)

  • Share this:
   കൊച്ചുകുട്ടികളുടെ ബാഗിന്റെ ഭാരം പറഞ്ഞ് നെടുവീർപ്പിടുന്ന കാലം കുറച്ചായി കേരളത്തിലില്ല. ക്ലാസ്സ്മുറികൾ വീടുകളിലെ ഫോണിലും കംപ്യൂട്ടറിലും ചുരുങ്ങിയപ്പോൾ പഠനഭാരം എന്ന മുഖം ബാഗുകളിൽ നിന്നും ഒഴിഞ്ഞു. പക്ഷെ കുട്ടികൾ പുസ്തക സഞ്ചി ചുമക്കുന്നില്ലെങ്കിലും അവരുടെ മേലുള്ള പഠനഭാരം തെല്ലും കുറഞ്ഞിട്ടില്ല എന്നാണ് വൈറൽ വീഡിയോയിലെ ഈ വിദ്യാർത്ഥി പറഞ്ഞു തരുന്നത്.

   സംഗീത സംവിധായകൻ കൈലാസ് മേനോൻ പോസ്റ്റ് ചെയ്ത വീഡിയോയിൽ, ഒറ്റമുറി വീട്ടിലിരുന്ന് തന്റെ ധർമ്മ സങ്കടം പറയുകയാണ് ഈ ബാലൻ. പഠിക്കാൻ ഇഷ്‌ടമാണ്‌, പക്ഷെ ഇങ്ങനെ പഠിക്കാൻ ഇടല്ലേ ടീച്ചർമാരെ എന്നാണ് കുട്ടിക്ക് പറയാനുള്ളത്. 'കാണുമ്പോൾ നമുക്ക് തമാശയായി തോന്നുമെങ്കിലും ഈ കുട്ടി പറയുന്നതിൽ കാര്യമില്ലേ?' എന്ന് ചോദിച്ചുകൊണ്ടാണ് കൈലാസ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്.

   "ഈ പഠിത്തം പഠിത്തം എന്നൊക്കെ പറയുന്നുണ്ടല്ലോ ടീച്ചര്‍മാരേ.. ഈ പഠിത്തം എന്താ സാധനം ടീച്ചര്‍മാരേ.. ഈ പഠിച്ചു പഠിച്ചു പഠിച്ച് എന്റെ തല കേടാവുന്നുണ്ട് കേട്ടോ.. ഇങ്ങള വിചാരം ഞങ്ങള് പഠിക്കുന്നില്ലെന്ന്.. ഞങ്ങള വിചാരം ഇവരിങ്ങനെ ഇട്ടിട്ടിട്ട്.. എനിക്ക് വെറുത്തു ടീച്ചര്‍മാരേ.. സങ്കടത്തോടെ പറയുകയാ ങ്ങളിങ്ങനെ ഇടല്ലീ.. ഈ ഗ്രൂപ്പും ഒക്കെ ഉണ്ടാക്കിയിട്ട്.. ങ്ങളിതിതെന്തിനാ എന്നോട്.. എഴുതാനിടുവാണങ്കി ഇത്തിരി ഇടണം അല്ലാണ്ട് അത് പോലിടരുത് ടീച്ചര്‍മാരേ… ഞാനങ്ങനെ പറയല്ല… ടീച്ചര്‍മാരേ ഞാന്‍ വെറുത്ത്.. പഠിത്തന്ന് പറഞ്ഞാ എനിക്ക് ഭയങ്കര ഇഷ്ടാ.. ങ്ങളിങ്ങനെ തരല്ലേ.

   ഒരു റൂമിലാ ഞങ്ങള് ജീവിക്കുന്നെ. എന്റെ വീട് ഇവിടെയല്ലട്ടോ വയനാട്ടിലാ. അച്ഛന്റേം അമ്മേടേം ഒപ്പരം നില്‍ക്കാണേ. ഈ ഒരു സ്ഥലത്താ ഞാന്‍ നില്‍ക്കുന്നെ. വയനാട്ടിലാണേല്‍ ഇങ്ങക്ക് എത്ര വേണേലും തരാം. ങ്ങളിങ്ങനെ ഇട്ടാ എനിക്ക് ഭയങ്കര സങ്കടാകുന്നുണ്ടുട്ടോ… ങ്ങളിങ്ങനെ ഇട്ടാല്‍ എനിക്ക് ഭയങ്കര പ്രാന്താ. ഒരു ഫോട്ടോ ഒക്കെ ഇടുവാണെങ്കി പിന്നേണ്ട്. ഇതിപ്പോ മൂന്ന് പത്ത് പതിനഞ്ചണ്ണമൊക്കെ ഇടുമ്പോ ഒന്നാലോചിച്ചു നോക്വാ.. സങ്കടത്തോടെ പറയുകാ ടീച്ചര്‍മാരേ കാല് പിടിച്ചു പറയുകാ ഇനിയങ്ങനൊന്നുമിടല്ലേ… മാപ്പ് മാപ്പേ മാപ്പ്…"
   View this post on Instagram


   A post shared by Kailas (@kailasmenon2000)


   വീഡിയോയ്ക്ക് നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത് തന്റെ മകളുടെ അവസ്ഥ കമന്റിലൂടെ പറയുന്നുണ്ട്. "എന്റെ മകൾ കഴിഞ്ഞ ദിവസം പറഞ്ഞേ ഉള്ളൂ മൂന്നാം ക്ലാസ്സിലെ കുട്ടികളും ഹ്യൂമൻ ബീയിങ്സ് ആണെന്ന് ടീച്ചറോട് പറയണം ന്ന്," അശ്വതി കുറിച്ചു.

   Summary: Composer Kailas Menon has posted a video where a young boy is seen pleading his teachers not to assign too much homework
   Published by:user_57
   First published:
   )}