ഇതും ഇതിനപ്പുറവും നീന്തിക്കടന്നതാണീ എരുമ എന്നറിയാമോ? എരുമയുടെ നീന്തൽ വീഡിയോ വൈറൽ
- Published by:user_57
- news18-malayalam
Last Updated:
Video of a buffalo swimming across water goes viral | എരുമയുടെ 'അണ്ടർ വാട്ടർ' നീന്തൽ വീഡിയോ ശ്രദ്ധേയമാകുന്നു
മൃഗങ്ങളെ കെട്ടിയിടുന്നതിനു പകരം പ്രകൃതി ദുരന്തങ്ങൾ ഉണ്ടാവുമ്പോൾ അവയെ അഴിച്ചു വിട്ടാൽ നീന്തി കരകയറും എന്ന് പലപ്പോഴും അധികാരികൾ സന്ദേശം കൈമാറാറുണ്ട്. കന്നുകാലികൾക്ക് ഇക്കാര്യത്തിൽ ഒരു കഴിവെപ്പോഴും ഉണ്ടാവും. ഒഴുക്കിൽപ്പെട്ട് കുഴപ്പമേതുമില്ലാതെ പോകുന്ന കന്നുകാലികളുടെ വീഡിയോ ഇതിനോടകം പലയിടങ്ങളിലും വൈറലായിട്ടുണ്ട്.
എന്നാൽ ഒരു 'അണ്ടർ വാട്ടർ' നീന്തലാണ് ഇവിടെ കാണുന്നത്. വെള്ളത്തിനടിയിലൂടെ ഒഴുകി വരുന്ന എരുമയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. (വീഡിയോ ചുവടെ)
So this is why they’re called water buffalo.... pic.twitter.com/SbEiMRKvnb
— Science girl (@gunsnrosesgirl3) January 13, 2021
കുറെ നാളുകൾക്കു മുൻപിറങ്ങിയ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധ നേടുകയാണ്. ട്വിറ്ററിലാണ് ഈ വീഡിയോ പ്രചരിക്കുന്നത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 14, 2021 4:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഇതും ഇതിനപ്പുറവും നീന്തിക്കടന്നതാണീ എരുമ എന്നറിയാമോ? എരുമയുടെ നീന്തൽ വീഡിയോ വൈറൽ