ഈച്ച 2.0; ഈച്ചയ്ക്ക് പരിശീലനം നൽകിയ യുവാവിന്റെ വീഡിയോ വൈറൽ

Last Updated:

സമൂഹ മാധ്യമമായ എക്‌സിൽ ഏകദേശം 47.7 മില്യൺ ആളുകൾ കണ്ട വീഡിയോ കണ്ടവരെയെല്ലാം അതിശയപ്പെടുത്തിയിരിക്കുകയാണ്

പല ജീവികളെയും വീട്ടിൽ വളർത്തുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നവർക്കിടയിൽ ഈച്ചയെ പരിശീലിപ്പിച്ച് വൈറലായിരിക്കുകയാണ് ഒരു യുവാവ്. സമൂഹ മാധ്യമമായ എക്‌സിൽ ഏകദേശം 47.7 മില്യൺ ആളുകൾ കണ്ട വീഡിയോ കണ്ടവരെയെല്ലാം അതിശയപ്പെടുത്തിയിരിക്കുകയാണ്.
വീഡിയോയിൽ ഒരു ഈച്ച ടേബിളിന് മുകളിൽ ഇരിക്കുന്നതായി കാണാൻ സാധിക്കും. ഒരാൾ തന്റെ കയ്യിലെ വിരലുകൾ ടേബിളിൽന്റെ ഒരു ഭാഗത്ത് കൊണ്ട് വക്കുമ്പോൾ ഈച്ച അവിടേക്ക് വരുന്നതായും വിരലുകൾ മാറ്റി മാറ്റി വക്കുമ്പോൾ അവിടേക്കെല്ലാം ഈച്ച വിരലിനെ പിന്തുടർന്ന് എത്തുന്നതായും വീഡിയോയിൽ ദൃശ്യമാണ്.
കൂടാതെ വൃത്താകൃതിയിലുള്ള ഒരു ചെറിയ ഡിസ്ക് ഈച്ചയുടെ അടുത്തേക്ക് കൊണ്ട് ചെന്ന് വക്കുമ്പോൾ പറന്നു പോകുന്നതിനു പകരം ഈച്ച ആ ഡിസ്ക് കറക്കാൻ ശ്രമിക്കുന്നതായും വീഡിയോയിൽ കാണാം. നായകളെയും, പൂച്ചകളെയും, മുയലിനെയും പക്ഷിയെയും എല്ലാം വളർത്തുന്നവരെ കണ്ടിട്ടുണ്ടെങ്കിലും ഈച്ചയെ വളർത്തുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നത് ഇതാദ്യമായി കാണുകയാണെന്നാണ് പൊതുവെ പലരും അഭിപ്രായപ്പെടുന്നത്.
advertisement
“ഒരു ഈച്ചയെ പരിശീലിപ്പിച്ചുവെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല” എന്ന തലവാചകത്തോടെയാണ് വീഡിയോ എക്‌സിൽ പങ്ക് വയ്ക്കപ്പെട്ടത്. എന്നാൽ വീഡിയോയുടെ ആധികാരികതയിൽ നിരവധിപ്പേർ സംശയവും പ്രകടിപ്പിച്ചിട്ടുണ്ട്. വിഎഫ്എക്സ് (VFX) ഉപയോഗിച്ച് ഇക്കാലത്ത് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്നും വീഡിയോയുടെ ചില ഫ്രെയിമുകളിൽ മാത്രമാണ് യഥാർത്ഥ ഈച്ചയുടെ ദൃശ്യങ്ങൾ ഉള്ളതെന്നും വീഡിയോയിലെ ഡിസ്ക് നീക്കുന്ന ഭാഗം വിഎഫ്എക്സ് ആണെന്നുമായിരുന്നു ഒരാളുടെ പ്രതികരണം. “സർക്കാർ ഇയാളെ അന്വേഷിക്കുന്നുണ്ട്” എന്ന് മറ്റൊരാൾ പ്രതികരിച്ചു. നിരവധി പ്രതികരണങ്ങൾ നേടിയ വീഡിയോ എക്‌സിൽ വൈറലായി തുടരുകയാണ്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഈച്ച 2.0; ഈച്ചയ്ക്ക് പരിശീലനം നൽകിയ യുവാവിന്റെ വീഡിയോ വൈറൽ
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement