Viral video | മദ്യപിച്ചവർ സംഘങ്ങളായി തിരിഞ്ഞു; ഫ്ളാറ്റിലെ ലിഫ്റ്റിൽ കൂട്ടയടി; വീഡിയോ വൈറൽ

Last Updated:

രണ്ട് കൂട്ടരും മദ്യപിച്ചിരുന്നു. വാക്കുതർക്കത്തോടെയാണ് പോരാട്ടം ആരംഭിച്ചത്

(വീഡിയോ ദൃശ്യം)
(വീഡിയോ ദൃശ്യം)
ഗ്രേറ്റർ നോയിഡയിലെ ഒരു റെസിഡൻഷ്യൽ സൊസൈറ്റിയിലെ തിരക്കേറിയ ലിഫ്റ്റിനുള്ളിൽ നടന്ന കൂട്ടയടിയുടെ വീഡിയോ വൈറലാകുന്നു. മദ്യപിച്ച താമസക്കാരുടെ രണ്ട് ഗ്രൂപ്പുകൾ പരസ്പരം അടിക്കുകയും, വൻ തോതിലുള്ള സംഘർഷത്തിൽ ഏർപ്പെടുന്നതും, യൂണിഫോം ധരിച്ച ഗാർഡുകൾ സംഘർഷം തടയാൻ ശ്രമിക്കുന്നതും കാണാം.
സംഭവം എപ്പോൾ നടന്നുവെന്ന് വ്യക്തമല്ല. കൂടാതെ ന്യൂസ് 18 ന് വീഡിയോ സ്വതന്ത്രമായി സ്ഥിരീകരിക്കാൻ കഴിഞ്ഞില്ല. ഗ്രേറ്റർ നോയിഡയിലെ ഇൻസ്റ്റാഗ്രാം അക്കൗണ്ടും സീ ഉത്തർപ്രദേശിലെ പത്രപ്രവർത്തകനായ പവൻ ത്രിപാഠിയും ആണ് സംഭവം ആദ്യം റിപ്പോർട്ട് ചെയ്തത്.
പിന്നീട് നാല് പേരെ അറസ്റ്റ് ചെയ്ത പോലീസ് അന്വേഷണം പുരോഗമിക്കുകയാണെന്ന് അറിയിച്ചു.
ഗ്രേറ്റർ നോയിഡയിലെ സൂരജ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന എറ്റ II സെക്ടറിൽ സ്ഥിതി ചെയ്യുന്ന മിഗ്‌സൺ വിൻ സൊസൈറ്റിയിൽ രാത്രി വൈകിയാണ് സംഭവം നടന്നത്. ഒരുപക്ഷേ ഈ ആഴ്ചയുടെ തുടക്കകത്തിലാവാം സംഭവം.
advertisement
രണ്ട് കൂട്ടരും മദ്യപിച്ചിരുന്നു. വാക്കുതർക്കത്തോടെയാണ് പോരാട്ടം ആരംഭിച്ചത്. അത് പിന്നീട് പൂർണ്ണമായ ശാരീരിക സംഘർഷത്തിലേക്ക് നയിച്ചു. വൈറലായ വീഡിയോയിൽ, നിരവധി പുരുഷന്മാർ പരസ്പരം തള്ളുന്നതും, അടിക്കുന്നതും, ചവിട്ടുന്നതും കാണാം. സുരക്ഷാ ജീവനക്കാർ ഇടപെട്ട് സംഘർഷം ലഘൂകരിക്കാൻ ശ്രമിച്ചു എങ്കിലും പക്ഷേ അവർ നിസ്സഹായരാണെന്ന് വീഡിയോ കണ്ടാൽ തോന്നും. ഒരു സുരക്ഷാ ജീവനക്കാരന് സംഘർഷത്തിൽ ഉൾപ്പെട്ട താമസക്കാരെ മനസ്സിലായിട്ടുണ്ട് എന്നും സൂചനയുണ്ട്.
"വഴക്കിടുന്നവർ 2602, 2606, 2607 എന്നീ നമ്പറുകളിലെ താമസക്കാരാണ്," എന്ന് വീഡിയോയിൽ കാണാൻ കഴിയാത്ത ഒരാൾ പറയുന്നത് കേൾക്കാം .
advertisement
"ഇതുമായി ബന്ധപ്പെട്ട് സൂരജ്പൂർ പോലീസ് സ്റ്റേഷനിൽ ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്, കൂടാതെ നാല് പേരെ അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിച്ചിട്ടുണ്ട്," ഡിസിപി സെൻട്രൽ നോയിഡയെ ഉദ്ധരിച്ച് ജാഗരൺ റിപ്പോർട്ട് ചെയ്യുന്നു.
Summary: In an undated video doing the rounds on the internet, two groups of residents are seen engaging in a brawl, drunk. The incident is reported from Noida. Security guards wearing uniform can be seen trying to bring things under control, but in vain
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Viral video | മദ്യപിച്ചവർ സംഘങ്ങളായി തിരിഞ്ഞു; ഫ്ളാറ്റിലെ ലിഫ്റ്റിൽ കൂട്ടയടി; വീഡിയോ വൈറൽ
Next Article
advertisement
2 കോടി; 20കാരനായ സായ് അഭ്യങ്കറിന് 'ബൾ‌ട്ടി'യിൽ കിട്ടിയത് മലയാള സിനിമയിൽ സംഗീത സംവിധായകന് ഏറ്റവും ഉയർന്ന പ്രതിഫലം
2 കോടി; 20കാരനായ സായ് അഭ്യങ്കറിന് 'ബൾ‌ട്ടി'യിൽ കിട്ടിയത് മലയാള സിനിമയിൽ സംഗീത സംവിധായകന് ഏറ്റവും ഉയർന്ന പ്രതിഫലം
  • 20കാരനായ സായ് അഭ്യങ്കറിന് ബൾ‌ട്ടി എന്ന ചിത്രത്തിൽ 2 കോടി രൂപ പ്രതിഫലം ലഭിച്ചു.

  • സായിക്ക് മലയാള സിനിമയിലെ സംഗീത സംവിധായകനായുള്ള ഏറ്റവും ഉയർന്ന പ്രതിഫലമാണ് ലഭിച്ചത്.

  • സായിയുടെ സംഗീത ആൽബങ്ങൾ ഇൻസ്റ്റഗ്രാം, യൂട്യൂബ് പ്ലാറ്റ്ഫോമുകളിൽ തരംഗമായി മാറിയിട്ടുണ്ട്.

View All
advertisement