മെട്രോയ്ക്കുള്ളിലെ ചാർജിംഗ് പോയിന്റിൽ ഹെയര്‍ സ്ട്രെയിറ്റനര്‍ ഉപയോഗിച്ചു മുടി സെറ്റ് ചെയ്ത് യുവതി; വൈറൽ വീഡിയോ
- Published by:Vishnupriya S
- news18-malayalam
Last Updated:
വീട്ടില്‍ വച്ച് മുടി സെറ്റ് ചെയ്യാൻ സമയം കിട്ടാഞ്ഞിട്ടോ, അല്ലെങ്കില്‍ കറണ്ട് ഇല്ലാഞ്ഞിട്ടോ എന്നുള്ള കമന്റുകളാണ് ഉയരുന്നത്
ഡൽഹി മെട്രോയ്ക്ക് അകത്ത് ഒരു യുവതി ചെയ്യുന്ന അസാധാരണമായ കാര്യം. മെട്രോയ്ക്ക് അകത്ത് മൊബൈല്‍ ഫോണും ലാപ്ടോപുമെല്ലാം ചാര്‍ജ് ചെയ്യാനും മറ്റുമായി സ്ഥാപിച്ചിട്ടുള്ള പ്ലഗ് പോയിന്‍റുകള്‍ കണ്ടിട്ടില്ലേ? ഇതിനകത്ത് കുത്തി ഒരു ഹെയര്‍ സ്ട്രെയിറ്റനര്‍ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ് യുവതി. പരസ്യമായി മറ്റ് യാത്രക്കാര്‍ നോക്കിനില്‍ക്കെ മുടി ഭംഗിയാക്കുകയാണിവര്‍. വീഡിയോയില്‍ ഇവരുടെ മുഖം വ്യക്തമല്ല.
ശരിക്കും ആവശ്യാര്‍ത്ഥം ചെയ്യുന്നതാണോ അതോ വീഡിയോയ്ക്ക് വേണ്ടി ചെയ്യുന്നതാണോ എന്ന് വ്യക്തമല്ല. ഏതായാലും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ യുവതിക്ക് നേരെ തിരിയുന്നവരെയാണ് അധികവും കാണുന്നത്. മാതാപിതാക്കളും അധ്യാപകരുമെല്ലാം കുട്ടികളെ മര്യാദ പഠിപ്പിക്കുന്നതില്‍ പരാജയപ്പെടുന്നു എന്നതിന്‍റെ തെളിവാണ് യുവാക്കള്‍ ഇങ്ങനെയെല്ലാം ചെയ്യുന്നത് എന്നും ഇതൊന്നും അനുവദിച്ചുകൊടുക്കരുത് എന്ന് വാദിക്കുന്നവരും ഏറെയാണ്.
Delhi Metro की बात ही अलग है!
😂😂😂😂😂😂 pic.twitter.com/zzy6nNLmbA— Hasna Zaroori Hai 🇮🇳 (@HasnaZarooriHai) June 17, 2023
advertisement
അതേസമയം ഒരുപക്ഷേ വീട്ടില്‍ വച്ച് മുടി സെറ്റ് ചെയ്യാൻ സമയം കിട്ടാഞ്ഞിട്ടോ, അല്ലെങ്കില്‍ കറണ്ട് ഇല്ലാഞ്ഞിട്ടോ ചെയ്യുന്നതാകാം, ഇത് അത്ര വലിയ കുറ്റമായി തോന്നുന്നില്ലെന്നും വീഡിയോയ്ക്ക് വേണ്ടി ചെയ്തതാണെങ്കിലും ഇതിനെയൊന്നും അത്രകണ്ട് വിമര്‍ശിക്കേണ്ടതില്ലെന്നുമാണ് ഒരു വിഭാഗം വാദിക്കുന്നത്. എന്തായാലും വീഡിയോ വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടു എന്നുതന്നെ പറയാം.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
June 18, 2023 8:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
മെട്രോയ്ക്കുള്ളിലെ ചാർജിംഗ് പോയിന്റിൽ ഹെയര്‍ സ്ട്രെയിറ്റനര്‍ ഉപയോഗിച്ചു മുടി സെറ്റ് ചെയ്ത് യുവതി; വൈറൽ വീഡിയോ