advertisement

'ടൊവിനോ പ്രളയം സ്റ്റാർ ആണെങ്കിൽ, എന്നെ ചെന്നൈ സൂപ്പർ സ്റ്റാറെന്നാ വിളിക്കുന്നത്'; വിനീത് ശ്രീനിവാസൻ

Last Updated:

പുതിയ ചിത്രമായ വർഷങ്ങൾക്കു ശേഷം ചെന്നൈയിലായിരിക്കില്ല ഷൂട്ട് ചെയ്യുക എന്നും താരം വ്യക്തമാക്കി

തനിക്കെതിരെ ഉയർന്നു കേൾക്കുന്ന സോഷ്യൽ മീഡിയ ട്രോളിനെ കുറിച്ച് നടൻ വിനീത് ശ്രീനിവാസൻ. അടുത്തിടെ താരം ട്രോളുകളിൽ നിറഞ്ഞത് ചെന്നൈ പാസത്തിന്റെ പേരിലാണ്. താരത്തിന്റെ സിനിമകളിലെല്ലാം ചെന്നൈയ്ക്ക് വലിയ സ്ഥാനമുണ്ട് എന്നാണ് ആരാധകരുടെ കണ്ടെത്തൽ. ഇതിന്റെ പേരിൽ നിരവധി ട്രോളുകളും എത്തിയിരുന്നു. ഇപ്പോൾ അതിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരം. തന്നെ ചെന്നൈ സൂപ്പർ സ്റ്റാർ എന്നാണ് വിളിക്കുന്നത് എന്നാണ് വിനീത് പറഞ്ഞത്. ട്രോളുകളേക്കുറിച്ച് ഭാര്യയുമായി സംസാരിക്കാറുണ്ടെന്നും താരം വ്യക്തമാക്കി.
‘എന്നെ ഒന്നും ലൈഫിൽ സൂപ്പർ സ്റ്റാർ എന്ന് ആരെങ്കിലും വിളിക്കുമെന്ന് വിചാരിച്ചിട്ടില്ല. ചെന്നൈ ഉള്ളത് കൊണ്ടാണ് സംഭവിച്ചത്. ടൊവിനോയ്ക്ക് ഒക്കെ മാക്സിമം പ്രളയം സ്റ്റാർ എന്നേ കിട്ടിയിട്ടുള്ളൂ. എന്നെ ചെന്നൈ സൂപ്പർ സ്റ്റാറെന്നാ വിളിക്കുന്നത്. വേറെ എന്ന വേണം. ദിവ്യ ഇതൊക്കെ കേട്ടിട്ട് ചിരിയായിരുന്നു. എന്നെ ഇപ്പോൾ പാൻ ഇന്ത്യൻ ചെന്നൈ സ്റ്റാർ, ചെന്നൈ സൂപ്പർ സ്റ്റാർ എന്നൊക്കെയാണ് വിളിക്കുന്നതെന്ന് ഞാൻ അവളോട് പറയും.’- ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ വിനീത് പറഞ്ഞു.
advertisement
പുതിയ ചിത്രമായ വർഷങ്ങൾക്കു ശേഷം ചെന്നൈയിലായിരിക്കില്ല ഷൂട്ട് ചെയ്യുക എന്നും താരം വ്യക്തമാക്കി. എന്നാൽ ചിത്രത്തിൽ ചെന്നൈയെക്കുറിച്ച് പരാമർശമുണ്ട് എന്നാണ് പറയുന്നത്. ചിത്രത്തിൽ പ്രണവ് മോഹൻലാലാണ് നായകനായി എത്തുന്നത്. വൻ താരനിരയിൽ ഒരുങ്ങുന്ന ചിത്രത്തിൽ നിവിൻ പോളിയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കല്യാണി പ്രിയദർശൻ, ധ്യാൻ ശ്രീനിവാസൻ, അജു വർ​ഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, നീരജ് മാധവ്, നിത പിള്ള, അർജുൻ ലാൽ, നിഖിൽ നായർ, നിവിൻ പോളി, ഷാൻ റഹ്മാൻ എന്നിവരും ചിത്രത്തിന്‍റെ ഭാഗമാകുന്നു.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ടൊവിനോ പ്രളയം സ്റ്റാർ ആണെങ്കിൽ, എന്നെ ചെന്നൈ സൂപ്പർ സ്റ്റാറെന്നാ വിളിക്കുന്നത്'; വിനീത് ശ്രീനിവാസൻ
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement