advertisement

അ, ആ ,ഇ ,ഈ, ഉ, ഊ... വൈറൽ മൊണാലിസ നിലത്തിരുന്ന് എഴുതാനും വായിക്കാനും പഠിക്കുന്ന വീഡിയോ തരംഗമാവുന്നു

Last Updated:

വായിക്കാനും എഴുതാനും അറിയില്ലെങ്കിൽ എങ്ങനെയാണ് ഇൻസ്റ്റാഗ്രാം ഉപയോഗിക്കുന്നത് എന്ന ചോദ്യത്തിനും മൊണാലിസ മറുപടി നൽകി

നിലത്തിരുന്ന് അക്ഷരം പഠിക്കുന്ന മൊണാലിസ
നിലത്തിരുന്ന് അക്ഷരം പഠിക്കുന്ന മൊണാലിസ
ആകർഷകമായ കണ്ണുകളും മനോഹരമായ പുഞ്ചിരിയും കൊണ്ട് പ്രയാഗ്‌രാജിലെ മഹാ കുംഭമേളയിൽ (Maha Kumbh Mela of Prayagraj) ഏവരെയും ആകർഷിച്ച വൈറൽ സുന്ദരി മൊണാലിസ മുംബൈയിൽ നിലത്തിരുന്ന് അക്ഷരം പഠിക്കുന്ന വീഡിയോ തരംഗമാവുന്നു. ചലച്ചിത്രസംവിധായകൻ സനോജ് മിശ്ര മൊണാലിസയെ അക്ഷരമാല പഠിപ്പിച്ച് കൊടുത്ത് അടിസ്ഥാനം നൽകുകയാണ്.
മൊണാലിസ ക്ലാസിൽ ഇരിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ അതിവേഗം പ്രചാരം നേടുകയാണ്. വീഡിയോയിൽ, മൊണാലിസ ഒരു ചെറിയ മുറിയിൽ 'അനറാം' എന്ന് കുറിച്ച കടലാസുമായി ഇരിക്കുന്നതായി കാണാം. സനോജ് മിശ്ര മൊണാലിസയെ എഴുത്തും വായനയും പഠിക്കാൻ സഹായിക്കുന്നു. മൊണാലിസയുടെ കൂടെ അവരുടെ കസിനും ഉണ്ട്.
'അനറാം' എന്ന് എഴുതാനും വായിക്കാനും മൊണാലിസയ്ക്ക് അറിയില്ലെന്നാണ് വൈറലായി മാറിയ വീഡിയോയിൽ പറയുന്നത്. വാക്കിൻ്റെ അർത്ഥം വിശദീകരിക്കുമ്പോൾ സനോജ് മിശ്ര ഓരോ അക്ഷരങ്ങളും വിശദമാക്കുന്നുമുണ്ട്.
advertisement
വായിക്കാനും എഴുതാനും അറിയില്ലെങ്കിൽ എങ്ങനെയാണ് ഇൻസ്റ്റാഗ്രാം ഉപയോഗിക്കുന്നത് എന്ന് മൊണാലിസയോട് സനോജ് മിശ്ര ചോദിക്കുന്നുണ്ട്. ഇൻസ്റ്റഗ്രാം ഫീഡിൽ  എങ്ങനെയാണ് ടെക്‌സ്‌റ്റ് പോസ്റ്റ് ചെയ്യുന്നത് എന്നതിനെക്കുറിച്ചും അദ്ദേഹം ചോദിക്കുന്നുണ്ട്. താൻ ഫോട്ടോകൾ മാത്രമാണ് അപ്‌ലോഡ് ചെയ്യുന്നതെന്നും എഴുതുന്നത് താനല്ല എന്നുമാണ് അവരുടെ മറുപടി.
ഹിന്ദി അക്ഷരമാലയിലെ അ, ആ ,ഇ ,ഈ, ഉ, ഊ പറഞ്ഞു പഠിക്കുന്നതും ഈ വീഡിയോയിൽ കാണാം.
പതിനാറു വയസ് പ്രായമുള്ള മൊണാലിസ ഭോസ്‌ലെ മധ്യപ്രദേശിലെ ഖാർഗോൺ ജില്ലയിലെ പരമ്പരാഗത നഗരമായ മഹേശ്വരിലെ താമസക്കാരിയാണ്. രുദ്രാക്ഷവും മുത്തുമാലകളും വിൽക്കാൻ അവർ കുടുംബത്തോടൊപ്പം മഹാ കുംഭ മേളയിൽ പോയിരുന്നു. മനോഹരമായ കണ്ണുകളുമായി മാല വിൽക്കുന്ന പെൺകുട്ടി ഒറ്റരാത്രികൊണ്ട് വൈറലായി മാറി.
advertisement
രാജ്യമെമ്പാടും പ്രശസ്തയായ മൊണാലിസ സംവിധായകൻ സനോജ് മിശ്രയിൽ നിന്ന് ഒരു സിനിമാ ഓഫർ സ്വന്തമാക്കി. എന്നിരുന്നാലും, പ്രയാഗ്‌രാജിലെ വലിയ ജനക്കൂട്ടത്തെയും പെട്ടെന്നുണ്ടായ പ്രശസ്തിയും കാരണം അവിടുത്തെ കച്ചവടം ഉപേക്ഷിച്ച് വീട്ടിലേക്ക് മടങ്ങാൻ തീരുമാനിക്കുകയായിരുന്നു.














View this post on Instagram
























A post shared by Sanoj Mishra (@sanojmishra)



advertisement
ഇതേത്തുടർന്ന് സനോജ് മിശ്രയും സംഘവും മൊണാലിസയെയും കുടുംബത്തെയും കാണാൻ മഹേശ്വറിലേക്ക് പോയി. തൻ്റെ അടുത്ത ചിത്രമായ 'ദി ഡയറി ഓഫ് മണിപ്പൂരിൽ' നായികയായി മൊണാലിസയെ ഉൾപ്പെടുത്തുകയും ചെയ്തു.
റിട്ടയേർഡ് ആർമി ഓഫീസറുടെ മകളുടെ വേഷത്തിലാണ് മൊണാലിസ ഈ ചിത്രത്തിൽ എത്തുന്നത്. നടൻ അനുപം ഖേറാണ് ആർമി ഓഫീസറുടെ വേഷം ചെയ്യുന്നത്.
മൊണാലിസയെ മുംബൈയിൽ എത്തിച്ച്‌ പരിശീലനം നൽകിയ ശേഷമാണ് ചിത്രീകരണം. ഈ പരിശീലനം ഏകദേശം മൂന്ന് മാസം നീണ്ടുനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു.
advertisement
Summary: Viral Monalisa of Maha Kumbh Mela is seen learning alphabets in a video
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Buzz/
അ, ആ ,ഇ ,ഈ, ഉ, ഊ... വൈറൽ മൊണാലിസ നിലത്തിരുന്ന് എഴുതാനും വായിക്കാനും പഠിക്കുന്ന വീഡിയോ തരംഗമാവുന്നു
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement