അമ്മയാണോ മോൾ? മകൾക്കൊപ്പം ഡാൻസ് കളിക്കുന്ന അമ്മയുടെ വീഡിയോ വൈറൽ
- Published by:Sarika KP
- news18-malayalam
Last Updated:
രണ്ട് സ്ത്രീകളാണ് വീഡിയോയില്‍ നൃത്തം ചെയ്യുന്നത്. കണ്ടാല്‍ ഒരേ പ്രായം തോന്നിക്കുന്ന ഇവര്‍ അമ്മയും മകളുമാണ്.
അമ്മയേയും മകളെയും കണ്ടാല്‍ ഒരുപോലിരിക്കുന്നുവെന്ന് കേട്ടിട്ടേയുള്ളു. കേട്ടറിവ് യാഥാര്‍ത്ഥ്യമാക്കുന്ന പല വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരത്തില്‍ ഒരു അമ്മയുടെയും മകളുടെയും വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.
രണ്ട് സ്ത്രീകളാണ് വീഡിയോയില്‍ നൃത്തം ചെയ്യുന്നത്. കണ്ടാല്‍ ഒരേ പ്രായം തോന്നിക്കുന്ന ഇവര്‍ അമ്മയും മകളുമാണ്. ഇവരുടെ ജനന തീയതിയും വീഡിയോയ്‌ക്കൊപ്പം കൊടുത്തിട്ടുണ്ട്. അതില്‍ നിന്നുമാണ് ഒരാള്‍ അമ്മയാണെന്നും മറ്റേയാള്‍ മകളാണെന്നും വ്യക്തമാകുന്നത്. 1979ല്‍ ജനിച്ചയാളാണ് അമ്മ. 2009ല്‍ ജനിച്ച മകളോടൊപ്പമാണ് ഇവര്‍ നൃത്തം ചെയ്യുന്നത്. 45 വയസ്സ് പ്രായമുള്ള ഈ അമ്മയെ കണ്ടാല്‍ പ്രായം തോന്നിക്കില്ലെന്നതാണ് മറ്റൊരു വസ്തുത. അമ്മ അത്യാവശ്യം മേക്കപ്പ് ചെയ്തിട്ടുണ്ട്. എന്നാല്‍ മകള്‍ മേക്കപ്പ് ചെയ്യാതെയാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്.
advertisement
advertisement
ഇന്‍സ്റ്റഗ്രാമിലാണ് ഈ വീഡിയോ ഷെയര്‍ ചെയ്തത്. 15കാരിയായ മകള്‍ക്ക് അതിനെക്കാള്‍ പ്രായമുണ്ടെന്ന് തോന്നിക്കുമെന്ന് ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്. ഏകദേശം 62 ലക്ഷം പേരാണ് വീഡിയോ ഇതിനോടകം കണ്ടത്. 1.32 ലക്ഷം ലൈക്കും വീഡിയോയ്ക്ക് ലഭിച്ചു.
'' അമ്മയ്ക്ക് മകളെക്കാള്‍ പ്രായക്കുറവ് തോന്നിക്കുന്നു,'' എന്ന് ഒരാള്‍ കമന്റ് ചെയ്തു.
'' നിങ്ങള്‍ക്ക് 40 വയസ്സ് കഴിഞ്ഞോ? എന്റെ അച്ഛന്‍ 1980ലാണ് ജനിച്ചത്,'' എന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
June 07, 2024 2:53 PM IST