advertisement

നവദമ്പതികളുടെ മേൽ മഴയായ് പെയ്തത് ലക്ഷങ്ങളുടെ നോട്ടുകൾ; പഞ്ചാബി വിവാഹ വീഡിയോ വൈറൽ

Last Updated:

സ്റ്റേജും തറയും പൂർണമായും നോട്ടുകൾ കൊണ്ട് നിറഞ്ഞിരിക്കുന്നത് വീഡിയോയിൽ കാണാം. പണമടങ്ങിയ ബാഗുകളുമായി എത്തിയ ബന്ധുക്കൾ അത് വധൂവരന്മാരുടെ തലയിലൂടെ വര്‍ഷിക്കുന്നതും വീഡിയോയിലുണ്ട്

വൈറൽ വീ‍ഡിയോയിൽ‌ നിന്ന്
വൈറൽ വീ‍ഡിയോയിൽ‌ നിന്ന്
പഞ്ചാബിലെ ഒരു വിവാഹത്തിൽ പണം മഴപോലെ വർഷിക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. പഞ്ചാബിലെ തർൺ താരൻ ജില്ലയിലെ പാട്ടിയിൽ ഫെബ്രുവരി 14ന് നടന്ന വിവാഹത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. വിവാഹ വേദിയിൽ നിൽക്കുന്ന വധൂവരന്മാരുടെ മേൽ അതിഥികൾ നിർത്താതെ നോട്ടുകെട്ടുകൾ വർഷിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.
റിപ്പോർട്ടുകൾ പ്രകാരം, ഓസ്‌ട്രേലിയയിൽ നിന്നും കാനഡയിൽ നിന്നും എത്തിയ എൻആർഐ അതിഥികളാണ് ഇന്ത്യൻ കറൻസി നോട്ടുകൾക്കൊപ്പംയുഎസ് ഡോളറുകളും വധൂവരന്മാർക്ക് മേൽ വർ‌ഷിച്ചത്. സ്റ്റേജും തറയും പൂർണമായും നോട്ടുകൾ കൊണ്ട് നിറഞ്ഞിരിക്കുന്നത് വീഡിയോയിൽ കാണാം. പണമടങ്ങിയ ബാഗുകളുമായി എത്തിയ ബന്ധുക്കൾ അത് വധൂവരന്മാരുടെ തലയിലൂടെ വര്‍ഷിക്കുന്നതും വീഡിയോയിലുണ്ട്.
വീഡിയോ കാണാം:
advertisement
നിലത്ത് വീണുകിടക്കുന്ന നോട്ടുകൾ ചിലർ പെറുക്കിയെടുത്ത് മാറ്റുന്നതും ദൃശ്യങ്ങളിൽ കാണാം. ഏകദേശം 4 മുതൽ 5 ലക്ഷം രൂപ വരെ ഇത്തരത്തിൽ വിതറിയെന്നാണ് കണക്കാക്കപ്പെടുന്നത്. വിവാഹങ്ങളിലെ ഇത്തരം അമിതമായ ആഡംബര പ്രദർശനങ്ങളെ ചോദ്യം ചെയ്തുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
Summary: A wedding video from the Patti area of Tarn Taran district, Punjab, has gone viral after guests were filmed showering the bride and groom with a massive amount of cash. The event, which took place on February 14, has triggered a heated discussion online regarding ostentatious displays of wealth.
advertisement
Footage shows NRI guests from Australia and Canada emptying bags of cash over the couple standing on the wedding stage. Both Indian Rupees and US Dollars were used, completely carpeting the stage and floor in banknotes.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Buzz/
നവദമ്പതികളുടെ മേൽ മഴയായ് പെയ്തത് ലക്ഷങ്ങളുടെ നോട്ടുകൾ; പഞ്ചാബി വിവാഹ വീഡിയോ വൈറൽ
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement