വധുവിന് നൽകാതെ വരൻ കേക്ക് രുചിച്ചു, വധു എതിർത്തു; ദേഷ്യം പിടിച്ച വരൻ കേക്ക് വലിച്ചെറിഞ്ഞു: വൈറൽ വീഡിയോ
- Reported by:MALAYALAM NEWS18
- news18-malayalam
- Published by:meera_57
Last Updated:
വധുവും വരനും ചേർന്ന് കേക്ക് മുറിക്കുന്നതും ഇരുവരും പരസ്പരം കേക്ക് കൈമാറുന്നതുമെല്ലാം വിവാഹ ചടങ്ങിലെ പ്രധാനപ്പെട്ട ആചാരമാണ്.
വധുവും വരനും ചേർന്ന് കേക്ക് മുറിക്കുന്നതും ഇരുവരും പരസ്പരം കേക്ക് കൈമാറുന്നതുമെല്ലാം വിവാഹ ചടങ്ങിലെ പ്രധാനപ്പെട്ട ആചാരമാണ്. മുന്നോട്ടുള്ള വിവാഹജീവിതം മാധുര്യം നിറഞ്ഞതും സന്തോഷകരവുമാകട്ടെ എന്നതാണ് ഇതിന് പിന്നിലെ ആശയം. എന്നാൽ തുർക്കിയിൽ നിന്നുള്ള ഒരു വിവാഹ വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. വിവാഹത്തിന് ശേഷം വിവാഹക്കേക്ക് മുറിക്കുന്ന ചടങ്ങാണ് വീഡിയോയിലുള്ളത്. വധുവിന് നൽകാതെ വരൻ കേക്ക് ആദ്യം രുചിച്ചു നോക്കി. എന്നാൽ, ഇത് വധുവിന് ഇഷ്ടമായില്ല. തുടർന്ന് ദമ്പതികൾ തമ്മിൽ ചൂടേറിയ വാഗ്വാദം നടന്നു. ഒടുവിൽ വരൻ കേക്ക് വലിച്ചെറിയുന്നതാണ് വീഡിയോയിലുള്ളത്.
വരനും വധവും വിവാഹക്കേക്കിന് അടുത്ത് നിൽക്കുന്നതോടെയാണ് വീഡിയോ തുടങ്ങുന്നത്. ആചാരപരമായി കേക്ക് മുറിക്കുന്ന ചടങ്ങിനായി ക്ഷണിക്കപ്പെട്ട അതിഥികൾ കാത്തുനിൽക്കുന്നത് വീഡിയോയിൽ കാണാം. പ്രധാനപ്പെട്ട ആ നിമിഷം പകർത്തുന്നതിന് ഫോട്ടോഗ്രഫർമാരും വീഡിയോഗ്രഫർമാരും അവരുടെ അടുത്തുണ്ട്. ദമ്പതികൾ ഇരുവരും ചേർന്ന് കേക്കിൽ ഐസിംഗ് ചെയ്യുന്നതും കാണാം. ഇതിന് പിന്നാലെ വരൻ വിരൽ കൊണ്ട് അൽപം കേക്ക് എടുത്ത് രുചിക്കുന്നു. എന്നാൽ ഇത് വധുവിന് ഇഷ്ടമായില്ല. അവർ ഉടൻ തന്നെ വരന്റെ പ്രവർത്തിക്കെതിരേ പ്രതികരിച്ചു. അവൾ അസന്തുഷ്ടി പ്രകടിപ്പിക്കുകയും അയാളോട് ഇക്കാര്യം ചോദിക്കുകയും ചെയ്തു.
advertisement
ഇതിന് മറുപടിയെന്നോണം വരൻ കേക്ക് വലിച്ച് നിലത്തേക്ക് വലിച്ച് എറിയുന്നതാണ് തൊട്ടടുത്ത നിമിഷം കാണാൻ കഴിയുക. കേക്ക് നിലത്ത് വീഴുന്നതും അവിടെ കൂടിയിരുന്നവർ സ്തംഭിച്ച് നിൽക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
കേക്ക് വലിച്ചെറിഞ്ഞതിന് പിന്നാലെ വധു വേദിയിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. സാമൂഹിക മാധ്യമമായ എക്‌സിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
പ്രതികരിച്ച് സോഷ്യൽ മീഡിയ
വൈകാതെ തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. മൂന്ന് ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടുകഴിഞ്ഞത്. "കേക്ക് മാത്രമല്ല പ്രശ്‌നമെന്ന് തനിക്ക് തോന്നുന്നതായി ഒരാൾ പറഞ്ഞു. ''കേക്കിലെ ഐസിംഗ് രുചിച്ചതിന് പരസ്യമായി പൊതുസ്ഥലത്ത് വെച്ച് ശകാരിക്കുന്നത് അയാൾക്ക് നാണക്കേടുണ്ടാക്കി. അവൾ അവനെ ബഹുമാനിക്കുന്നതിനേക്കാൾ കൂടുതൽ കേക്കിന് പ്രാധാന്യം കൊടുത്തു. വധുവാണോ ഇവിടുത്തെ യഥാർത്ഥ ഇര? പുരുഷനും സ്ത്രീയും വ്യത്യസ്തമായ രീതിയിലാണ് വേദന പ്രകടിപ്പിക്കുക. ഇവിടെ രണ്ടുപേരും സംയമനം പാലിക്കണമായിരുന്നു,'' ഒരാൾ ചൂണ്ടിക്കാട്ടി.
advertisement
തങ്ങളുടെ വിവാഹദിനത്തിൽ തന്നെ ഏറ്റവും മോശം മനോഭാവം കാണിക്കുകയും തുടർന്ന് വിവാഹദിനം മുഴുവൻ നശിപ്പിക്കുകയും ചെയ്യുന്ന തുർക്കിയിലെ പുരുഷന്മാർക്ക് വിടുന്നു എന്നാണ് മറ്റൊരു ഉപയോക്താവ് പറഞ്ഞത്.
ഈ ദമ്പതികൾ ഒരിക്കലും വിവാഹം കഴിക്കാൻ പാടില്ലായിരുന്നുവെന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു. എളുപ്പത്തിൽ ദേഷ്യപ്പെടുന്നത് ദൗർഭാഗ്യകരമായ കാര്യമാണെന്ന് വേറൊരാൾ പറഞ്ഞു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Jan 13, 2026 2:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
വധുവിന് നൽകാതെ വരൻ കേക്ക് രുചിച്ചു, വധു എതിർത്തു; ദേഷ്യം പിടിച്ച വരൻ കേക്ക് വലിച്ചെറിഞ്ഞു: വൈറൽ വീഡിയോ







