കനത്ത ട്രാഫിക്കിൽ താറാവിനെയും കുഞ്ഞുങ്ങളെയും റോഡുമുറിച്ച് കടക്കാൻ സഹായിക്കുന്ന യുവാവ്; ഹൃദയസ്പർശിയായ വീഡിയോ

Last Updated:

റോഡ് മുറിച്ച് കടക്കാന്‍ ഒരു താറാവ് കുടുംബത്തെ സഹായിക്കുന്ന ഒരു വ്യക്തിയെയാണ് ഈ വീഡിയോയില്‍ കാണുന്നത്

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
'ഹീറോ' - വെറും രണ്ടക്ഷരം മാത്രമുള്ള ഈ വാക്ക് കാണുമ്പോൾ എന്താണ് നിങ്ങളുടെ മനസ്സില്‍ ആദ്യംവരിക? പൊതുവേ, ആളുകളെ രക്ഷിക്കുന്നവരെയാണ് 'ഹീറോ' എന്ന് വിശേഷിപ്പിക്കാറുള്ളത്. ജീവിതത്തേക്കാള്‍ വലുപ്പമുള്ള ഒരു പ്രതിച്ഛായ ആയിരിക്കും പലരുടെയും മനസ്സില്‍ അവര്‍ക്ക് ഉണ്ടാവുക. വാസ്തവത്തില്‍, ഒരു 'ഹീറോ'യെ നിര്‍വ്വചിക്കുന്നത് അത്തരം കാര്യങ്ങളില്‍ മാത്രമാണോ? മറ്റുള്ളവരെ സഹായിക്കാനായി ചെറിയ ചെറിയ പ്രവൃത്തികള്‍ ചെയ്യുന്നവരും 'ഹീറോ'കള്‍ അല്ലേ.. അത്തരമൊരു ഹീറോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലെ വൈറലുകളിലൊന്ന്.
നമ്മുടെ ഈ ഹീറോ, ആരെങ്കിലും സംരക്ഷിക്കുകയോ ഒരു വലിയ ദുരന്തത്തില്‍ നിന്ന് ആളുകളെ സാഹസികമായി രക്ഷിക്കുകയോ ചെയ്ത ആളല്ല. പക്ഷേ അദ്ദേഹം കുറച്ച് മിണ്ടാപ്രാണികള്‍ക്ക് ചെറിയൊരു സഹായം നല്‍കാന്‍ ദയ കാണിച്ചു, അതായിരുന്നു അദ്ദേഹം കാണിച്ച ഹീറോയിസം. ഈയിടെ ട്വിറ്ററില്‍ പങ്കുവച്ച ഒരു വീഡിയോയില്‍ അദ്ദേഹം സഹാനുഭൂതിയോടെ നടത്തിയ ആ പ്രവൃത്തിയുടെ ദൃശ്യങ്ങള്‍ പങ്കുവയ്ക്കപ്പെട്ടിരുന്നു.
റോഡ് മുറിച്ച് കടക്കാന്‍ ഒരു താറാവ് കുടുംബത്തെ സഹായിക്കുന്ന ഒരു വ്യക്തിയെയാണ് ഈ വീഡിയോയില്‍ കാണുന്നത്. തിരക്കേറിയ ജംഗ്ക്ഷനല്‍ ചുവപ്പ് സിഗ്നൽ കത്തി നില്‍ക്കുന്ന ട്രാഫിക്ക് ലൈറ്റിന്റെ പശ്ചാത്തലത്തിലാണ് വീഡിയോ ആരംഭിക്കുന്നത്. തലമുടി നീട്ടിവളര്‍ത്തി നീളമുള്ള ഒരു ജാക്കറ്റും ജീന്‍സും ധരിച്ച ഒരാള്‍ ഒരു തള്ള താറാവിനും ഒരു ഡസനോളം വരുന്ന കുട്ടിതാറാവുകള്‍ക്കും റോഡ് മുറിച്ചുകടക്കാന്‍ ട്രാഫിക് നിയന്ത്രിക്കുന്നതും നിരത്തിലൂടെ വരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് നേരെ അയാള്‍ കൈ ഉയര്‍ത്തി വണ്ടി നിര്‍ത്തിക്കുന്നതും താറാവുകളെ റോഡിന് കുറുകെ നയിക്കുന്നതും വീഡിയോയില്‍ കാണാം.
advertisement
നിരത്തില്‍ കാത്തുനില്‍ക്കുന്ന കാറിനുള്ളിലെ ഒരു യാത്രികനാണ് മനസ്സ് നിറയുന്ന ഈ ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്. വീഡിയോയില്‍ പ്രസിദ്ധമായി ഒരു ഇംഗ്ലീഷ് പഴമൊഴിയും ചേര്‍ത്താണ് താറാവുകളെ സഹായിച്ച ആ വ്യക്തിയെ താരതമ്യം ചെയ്തിരിക്കുന്നത്.. 'Not all heroes wear Capes' എന്നതാണ് വീഡിയോയ്ക്ക് ഒപ്പം പങ്കുവച്ചിരിക്കുന്ന പഴമൊഴി. 'സാങ്കല്‍പ്പിക കഥകളിലെ സൂപ്പര്‍ഹീറോകളെപ്പോലെ ഹീറോയാകാന്‍ സാധാരണ ആളുകള്‍ക്കും കഴിവുണ്ട്' എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. വീഡിയോയില്‍ കാണിക്കുന്ന വ്യക്തിയെ സംബന്ധിച്ചോ സ്ഥലങ്ങളെ സംബന്ധിച്ചോ സൂചനകള്‍ ഒന്നും ലഭിച്ചിട്ടില്ല. 'എ പേജ് റ്റു മേയ്ക്ക് യു സ്‌മൈല്‍' എന്ന തലക്കെട്ടോട് കൂടിയ @hopkinsBRFC21 എന്ന പ്രൊഫൈല്‍ നാമത്തിലുള്ള ട്വിറ്റര്‍ അക്കൗണ്ടിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.
advertisement
സഹജീവി സ്‌നേഹം കാണിക്കുന്ന 19 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള ഈ ദൃശ്യങ്ങള്‍ 'മാനവികത' എന്ന ക്യാപ്ഷനോട് കൂടിയാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഓഗ്‌സ്റ്റ് 26ന് പങ്കുവയ്ക്കപ്പെട്ട ഈ പോസ്റ്റിന്, ട്വിറ്റര്‍ പ്ലാറ്റ്‌ഫോമില്‍ മൂവായിരത്തിലധികം വ്യൂകളും, നാനൂറോളം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അനുഭാവപൂര്‍ണമായ പ്രവർത്തിയെ അഭിനന്ദിച്ച് ഒട്ടേറെ കമന്റുകളാണ് ട്വിറ്ററിൽ എത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലെ ഏറ്റവും മികച്ച കാര്യങ്ങളിലൊന്നാണ് ഈ വീഡിയോയെന്നും ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
കനത്ത ട്രാഫിക്കിൽ താറാവിനെയും കുഞ്ഞുങ്ങളെയും റോഡുമുറിച്ച് കടക്കാൻ സഹായിക്കുന്ന യുവാവ്; ഹൃദയസ്പർശിയായ വീഡിയോ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement