മോനെ നീ അകത്താക്കിയത് നിന്റെ അപ്പൂപ്പനെയാണ് കേട്ടോ ! ഒരു വയസ്സുകാരന്റെ വൈറല്‍ വീഡിയോ

Last Updated:

സമൂഹമാധ്യമത്തിൽ പങ്കുവച്ച വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് രസകരമായ കമന്റുകളുമായി എത്തിയത്

News18
News18
കൈയ്യില്‍ കിട്ടുന്നതെല്ലാം വായിലെടുത്ത് വയ്ക്കുന്നത് കൊച്ചുകുട്ടികളുടെ ശീലമാണ്. എന്നാല്‍, ശ്രദ്ധിച്ചില്ലെങ്കില്‍ പല അപകടങ്ങളും ഇതിനു പിന്നില്‍ പതുങ്ങിയിരിപ്പുണ്ട്. കുട്ടികള്‍ ഓടി നടക്കുന്ന പ്രായമാകുമ്പോഴേക്കും ഉയരത്തില്‍വെച്ചിരിക്കുന്ന സാധനങ്ങള്‍ പോലും കൈയെത്തിപ്പിടിച്ച് എടുക്കും. അതിനാല്‍ ഈ പ്രായത്തില്‍ കുട്ടികള്‍ക്ക് പ്രത്യേക ശ്രദ്ധയും സംരക്ഷണവും ആവശ്യമുണ്ട്. ഇപ്പോളിതാ ഇത്തരമൊരു വാര്‍ത്തയാണ് യുകെയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഒരു വയസ്സുള്ള ആണ്‍കുട്ടി വീട്ടിലെ സ്വീകരണ മുറിയില്‍ സൂക്ഷിച്ചിരുന്ന മുത്തച്ഛന്റെ ചിതാഭസ്മം എടുത്ത് കഴിക്കുകയായിരുന്നു. യുകെയിലെ ലിങ്കണില്‍ താമസമാക്കിയ കുഞ്ഞിന്റെ അമ്മയായ നതാഷി എമെനിയാണ് തനിക്കുണ്ടായ അനുഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. തന്റെ മുറിയില്‍ നിന്ന് ഒരു നിമിഷം മാറിനിന്നപ്പോഴാണ് ഇത് സംഭവിച്ചതെന്ന് അവര്‍ വിവരിച്ചു.
കോഹ് എന്ന് പേരുള്ള ഒരു വയസ്സുകാരനാണ് ഈ കുസൃതി ഒപ്പിച്ചത്. മുഖത്തും, വസ്ത്രങ്ങളിലും സോഫയിലുമെല്ലാം ചാരം പുരണ്ടിരിക്കുന്നത് കണ്ടപ്പോഴാണ് നതാഷി ഇക്കാര്യം ശ്രദ്ധിക്കുന്നത്. കുട്ടി ഒന്നും സംഭവിക്കാത്തതുപോലെ സ്വീകരണമുറിയിലൂടെ നടക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. കുഞ്ഞ് ഷെല്‍ഫില്‍ സൂക്ഷിച്ചിരുന്ന കലശം കൈയ്യെത്തി എടുക്കുകയായിരുന്നുവെന്ന് അവര്‍ പറഞ്ഞു.
advertisement
കുഞ്ഞ് തന്റെ പിതാവിന്റെ ഭൗതികാവശിഷ്ടം കഴിക്കുന്നത് കയ്യോടെ പിടികൂടിയതായും മകന്റെ നിഷ്‌കളങ്കമായ പ്രതികരണം ചിത്രീകരിച്ച് സാമൂഹികമാധ്യമമായ ടിക്ടോക്കില്‍ പങ്കുവെച്ചതായും എമെനി പറഞ്ഞു. നിരവധി പേരാണ് വീഡിയോയുടെ താഴെ രസകരമായ കമന്റുകളുമായി എത്തിയത്.
''എന്റെ ദൈവമേ..നിങ്ങളുടെ മകന്‍ നിങ്ങളുടെ അച്ഛനെ കഴിക്കുമ്പോള്‍, '' എന്ന കാപ്ഷനോടെയാണ് എമെനി വീഡിയോ ടിക്ടോക്കില്‍ പങ്കുവെച്ചത്.
''ഞാന്‍ മുകളിലത്തെ നിലയിലേക്ക് കുളിക്കാനായി പോയി. രണ്ട് മിനിറ്റ് സമയം മാത്രമാണ് എടുത്തത്. വൈകാതെ മകനെ ദേഹം മുഴുവന്‍ ചാരം പുരണ്ടിരിക്കുന്ന നിലയില്‍ ഞാന്‍ കണ്ടു. അത് ശരിക്കും എന്റെ അച്ഛന്റെ ചിതാഭസ്മമാണെന്ന് മനസ്സിലാക്കാന്‍ എനിക്ക് ഒരു നിമിഷമെടുത്തു,'' അവര്‍ പറഞ്ഞു. ഈ കാഴ്ച തനിക്ക് ആദ്യം വളരെയധികം വിഷമം ഉണ്ടാക്കിയതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
advertisement
തന്റെ പിതാവ് ഒരു രസികനാണെന്നും അദ്ദേഹം ഇപ്പോള്‍ ഉണ്ടായിരുന്നുവെങ്കില്‍ രസകരമായി തോന്നുമായിരുന്നുവെന്നും അവര്‍ പറഞ്ഞു. ''അച്ഛന്‍ എന്റെ മകനെ ഒരിക്കലും കണ്ടിട്ടില്ല, എന്നാല്‍, ഇപ്പോള്‍ അവര്‍ ഒരുമിച്ചാണ്,'' എമെനി പറഞ്ഞു.
ചിലര്‍ ഈ വീഡിയോ കണ്ട് ഏപ്രില്‍ ഫൂള്‍ ദിന തമാശയാണെന്ന് കരുതി. ചിലര്‍ കുട്ടി ചാരം ഭക്ഷിച്ചത് കണ്ട് ആശങ്ക രേഖപ്പെടുത്തിയെങ്കിലും ചിലര്‍ രസകരമായ കമന്റുകളും നല്‍കി. പുനര്‍ജന്മം ഇങ്ങനെയാണെന്ന് താന്‍ കരുതിയിരുന്നില്ലെന്ന് ഒരു ഉപയോക്താവ് കമന്റ് ചെയ്തു. കുട്ടി വലുതാകുമ്പോള്‍ നിന്റെ മുത്തച്ഛനെ നിന്നില്‍ കാണാന്‍ കഴിയുമെന്ന് പറയാന്‍ കഴിയുമെന്ന് മറ്റൊരാള്‍ പറഞ്ഞു.
advertisement
എന്നാല്‍, മകന്‍ പൂര്‍ണ ആരോഗ്യവാനാണെന്നും അവര്‍ ചിതാഭസ്മം അധികം കഴിച്ചിട്ടില്ലെന്നും അമ്മ പിന്നീട് സ്ഥിരീകരിച്ചു.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
മോനെ നീ അകത്താക്കിയത് നിന്റെ അപ്പൂപ്പനെയാണ് കേട്ടോ ! ഒരു വയസ്സുകാരന്റെ വൈറല്‍ വീഡിയോ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement