12000 കിലോമീറ്റര്‍ താണ്ടി യുഎസില്‍ നിന്നെത്തിയത് ഡെക്കിന് പുറത്തായ കോഹ്ലിയെ കാണാനോ? നിരാശ പങ്കുവച്ച് ആരാധകന്‍
- Published by:user_57
- news18-malayalam
Last Updated:
ലോകകപ്പ് മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ ബാറ്റിംഗിൽ ഡെക്കിന് വിരാട് കോഹ്ലി പുറത്തായതോടെ ആരാധകരും നിരാശയിലായി
വിരാട് കോഹ്ലി (Virat Kohli) ആരാധകരെ നിരാശയിലാഴ്ത്തിയ മത്സരമായിരുന്നു കഴിഞ്ഞ ദിവസം ലക്‌നൗവില്‍ നടന്നത്. ലോകകപ്പ് മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ ബാറ്റിംഗിൽ ഡെക്കിന് വിരാട് കോഹ്ലി പുറത്തായതോടെ ആരാധകരും നിരാശയിലായി.
ഈ സമയത്ത് സ്റ്റേഡിയത്തില്‍ ഒരു പോസ്റ്റര്‍ ഉയര്‍ത്തി വിരാട് ആരാധകന്‍ കുറിച്ച വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്. 12000 കിലോമീറ്റര്‍ താണ്ടി യുഎസില്‍ നിന്നും ഇന്ത്യയിലെത്തിയ വിരാട് ആരാധകനാണ് ഈയൊരു പോസ്റ്റര്‍ ഉയര്‍ത്തി കാണിച്ചത്. കോഹ്ലിയുടെ അത്യുജ്ജ്വല പ്രകടനം കാണാന്‍ ലക്‌നൗവിലെ ഏകാന സിറ്റി സ്‌പോര്‍ട്‌സ് സ്റ്റേഡിയത്തിലെത്തിയ ഇദ്ദേഹത്തിന് ഡെക്കിന് പുറത്തായ കോഹ്ലിയെയാണ് കാണാനായത്.
ലോകകപ്പ് ക്രിക്കറ്റ് കരിയറില്‍ ആദ്യമായാണ് കോഹ്ലി ഡെക്കിന് പുറത്തായത്. ഡേവിഡ് വില്ലിയാണ് അദ്ദേഹത്തെ ഔട്ടാക്കിയത്. തുടര്‍ന്നാണ് കോഹ്ലി ആരാധകന്റെ പോസ്റ്റര്‍ സ്റ്റേഡിയത്തില്‍ ഉയര്‍ന്നത്. നിരവധി പേരാണ് തങ്ങളുടെ സങ്കടം സോഷ്യല്‍ മീഡിയിലൂടെ അറിയിച്ചത്.
advertisement
” ഞാനും സങ്കടത്തിലാണ്. എന്നാല്‍ ഇത്രത്തോളമില്ല,” എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്.
” ഇയാള്‍ക്ക് ശരിക്കും സങ്കടം തോന്നിയിരിക്കാം,” എന്നാണ് പോസ്റ്റര്‍ ഉയര്‍ത്തിയ ആരാധകന്റെ ചിത്രം പങ്കുവെച്ച് മറ്റൊരാൾ കമന്റ് ചെയ്തത്.
ശുഭ്മാന്‍ ഗില്ലിന് പിന്നാലെയാണ് കോഹ്ലിയിറങ്ങിയത്. എന്നാല്‍ ഡേവിഡ് വില്ലി ഇദ്ദേഹത്തിന് മടക്ക ടിക്കറ്റ് നല്‍കുകയായിരുന്നു. പുറത്തായതില്‍ നിരാശനായ കോഹ്ലി ഡ്രെസ്സിംഗ് റൂമിലെ സോഫയിൽ നിരാശയോടെ ഇടിക്കുന്ന വീഡിയോയും വൈറലായിരുന്നു.
എന്നാല്‍ കോഹ്ലിയുടെ മടക്കത്തോടെ അവസാനിച്ച മത്സരമായിരുന്നില്ല കഴിഞ്ഞ ദിവസം നടന്നത്. ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് നിരയെ ഇന്ത്യ തകര്‍ത്തു. 100 റണ്‍സിന്റെ വിജയമാണ് ടീം നേടിയത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
October 30, 2023 10:12 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
12000 കിലോമീറ്റര്‍ താണ്ടി യുഎസില്‍ നിന്നെത്തിയത് ഡെക്കിന് പുറത്തായ കോഹ്ലിയെ കാണാനോ? നിരാശ പങ്കുവച്ച് ആരാധകന്‍