David Warner | 'ബുട്ട ബൊമ്മ' കഴിഞ്ഞു ഇനി 'പുഷ്പ'; ഫേസ് സ്വാപ് വീഡിയോയുമായി വാര്‍ണര്‍; കമന്റുമായി കോഹ്ലി
- Published by:Jayesh Krishnan
- news18-malayalam
Last Updated:
അല്ലു അര്‍ജുന്റെ മുഖത്തിന് പകരം ഫേസ് സ്വാപ് വഴി തന്റെ മുഖം വെച്ചാണ് വാര്‍ണര്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ(England) കീഴടക്കിയതിന്റെ ആഹ്ലാദത്തിലാണ് ഓസ്‌ട്രേലിയന്‍(Australia) ക്രിക്കറ്റ് ടീം. ആദ്യ ഇന്നിംഗ്‌സില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി തിളങ്ങിയ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ക്ക്(David Warner) രണ്ടാം ഇന്നിംഗ്‌സില്‍ പരിക്കുമൂലം ബാറ്റിങ്ങിനിറങ്ങനായില്ല. എന്നാല്‍ ഈ ഇടവേളയില്‍ ആരാധകരെ കൈയിലെടുക്കാനായി പുതിയ വീഡിയോ(Video) പങ്കുവെച്ചിരിക്കുകയാണ് താരം.
നേരത്തെ താരം അല്ലു അര്‍ജുന്റെ ബുട്ട ബൊമ്മ ഗാനത്തിന് ചുവടുവെച്ചത് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇപ്പോഴിതാ അല്ലുവിന്റെ തന്നെ ഇറങ്ങാനിരിക്കുന്ന ചിത്രമായ 'പുഷ്പ'യുടെ ഫേ്‌സ സ്വാപ് വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്.
അല്ലു അര്‍ജുന്റെ മുഖത്തിന് പകരം ഫേസ് സ്വാപ് വഴി തന്റെ മുഖം വെച്ചാണ് വാര്‍ണര്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ക്യാപ്ഷന്‍ ദിസ് എന്ന ടൈറ്റിലോടെയാണ് താരം വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്ക്ക് കമന്റുമായി നിരവധി ക്രിക്കറ്റ് താരങ്ങളും എത്തി.
കുഴപ്പൊന്നും ഇല്ലല്ലോ സുഹൃത്തെ എന്നായിരുന്നു ചിരിക്കുന്ന ഇമോജിയുമായി വിരാട് കോഹ്ലിയുടെ ചോദ്യം. മുന്‍ ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ ജോണ്‍സണും വിഡിയോക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്. ഒന്ന് നിര്‍ത്തൂ, പ്ലീസ് എന്നാണ് ജോണ്‍സന്റെ കമന്റ്.
advertisement
advertisement
വാര്‍ണറുടെ പുതിയ വീഡിയോ പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം തന്നെ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരമായിരുന്ന വാര്‍ണര്‍ തെലങ്കു സൂപ്പര്‍ താരങ്ങളുടെ നൃത്തച്ചുവടുകള്‍ അനുകരിച്ചും പാട്ടിനൊപ്പം നൃത്തം ചെയ്തും മുന്‍പും വീഡിയോ ചെയ്തിരുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 12, 2021 7:24 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
David Warner | 'ബുട്ട ബൊമ്മ' കഴിഞ്ഞു ഇനി 'പുഷ്പ'; ഫേസ് സ്വാപ് വീഡിയോയുമായി വാര്‍ണര്‍; കമന്റുമായി കോഹ്ലി