ഭൂമിയുടെ ഭ്രമണത്തിനെതിരെ പറക്കുമ്പോൾ വിമാനങ്ങളുടെ വേഗത കുറയാൻ കാരണമെന്ത്?
- Published by:Vishnupriya S
- news18-malayalam
Last Updated:
എന്തുകൊണ്ടാണ് ഒരു ജംബോ ജെറ്റ് ആകാശത്തിന് കുറുകെ കുതിച്ചു പായാത്തത്?
വിമാനയാത്ര ഒരു അത്ഭുതം തന്നെയാണ്. ഭീമൻ ലോഹ ട്യൂബിൽ ആളുകളെ കയറ്റി മേഘക്കീറുകൾക്കു നടുവിലൂടെ വമ്പൻ ചിറകുകളുമായി പറന്നുയരുന്ന പ്രതിഭാസം എന്നും ഒരു കൗതുകമാണ്. ഇപ്പോൾ ഇതാ ഗൂഢാലോചന സിദ്ധാന്തക്കാരുടെ തല പുകയ്ക്കുന്ന മറ്റൊരു ചോദ്യമാണ് ഉയർന്നു വന്നിരിക്കുന്നത്. ഭൂമിയുടെ ഭ്രമണത്തിനെതിരെ പറക്കുമ്പോൾ വിമാനങ്ങളുടെ വേഗത കുറയുന്നത് എന്തുകൊണ്ട്? എന്നതാണ് ചോദ്യം.
ഫേസ്ബുക്കിലെ ഒരു പോസ്റ്റിൽ, ഫ്ലാറ്റ് എർത്ത് റിസർച്ച് ഗ്രൂപ്പിലെ ഒരു അംഗം ആശയക്കുഴപ്പമുണ്ടാക്കുന്ന ഒരു ചോദ്യം ഉന്നയിച്ചിരുന്നു. ഭൂമധ്യരേഖയിൽ മണിക്കൂറിൽ 1,000 മൈൽ വേഗതയിൽ ഭൂമി കറങ്ങുകയാണെങ്കിൽ എന്തുകൊണ്ടാണ് ഒരു ജംബോ ജെറ്റ് ആകാശത്തിന് കുറുകെ കുതിച്ചു പായാത്തത്? "300 മൈൽ വേഗതയിൽ കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് പറക്കുന്ന വിമാനം, ഭൂമി എതിർദിശയിൽ പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് 1,400 മൈൽ വേഗതയിൽ തിരിയുന്നു. എന്നിട്ടും വിമാനം എന്തുകൊണ്ട് മണിക്കൂറിൽ 1,400 മൈൽ വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്തുന്നില്ല?
advertisement
ഈ ചോദ്യത്തിനുള്ള വിശദീകരണം ഇതാണ്.. വിമാനം പറന്നുയരുമ്പോൾ അതൊരു സൂപ്പർസോണിക് സ്പ്രിന്റായി മാറുന്നില്ല, കാരണം ഇനേർഷ്യ തന്നെ. ഐസക് ന്യൂട്ടന്റെ ലോ ഓഫ് മോഷൻ പ്രകാരം, ചലിക്കുന്ന വസ്തുക്കൾ-ഭൂമിയുടെ ഭ്രമണം പോലെ-ബാഹ്യമായ ഇടപെടൽ ഇല്ലെങ്കിലും ചലിച്ചു കൊണ്ടേയിരിക്കുന്നു. അതിനാൽ, വിമാനം അതിൻ്റെ ഭ്രമണവേഗം നിലനിർത്തുകയും സുഗമമായി പറക്കുകയും ചെയ്യുന്നു.
ഇത് മനസിലാക്കാൻ ഒരു ഉദാഹരണം പറയാം. നിങ്ങൾ ഹൈവേയിലൂടെ ഒരേ വേഗതയിൽ സഞ്ചരിക്കുന്ന ഒരു കാറിൽ യാത്ര ചെയ്യുന്നുവെന്ന് സങ്കല്പിക്കുക. നിങ്ങൾ ഒരു പന്ത് കാറിനുള്ളിൽ ഇരുന്നു വായുവിലേക്ക് എറിഞ്ഞാൽ, അത് എവിടെ പോയി വീഴും? പന്ത് തിരികെ നിങ്ങളുടെ കയ്യിലേക്ക് തന്നെ വരും , എന്ത് കൊണ്ടെന്നാൽ കാറും അതിനുള്ളിലെ എല്ലാ കാര്യങ്ങളും പോലെ തന്നെ പന്തും കാറിന്റെ അതെ വേഗതയിൽ തന്നെ നീങ്ങുന്നു.
advertisement
അതുപോലെ, ഒരു വിമാനം പറന്നുയരുമ്പോൾ, പന്ത് വായുവിലേക്ക് എറിയുന്നതുപോലെയാണ്. വിമാനവും അതിനുള്ളിലെ എല്ലാ വസ്തുക്കളും ഭൂമിയുടെ ഭ്രമണത്തിൻ്റെ അതേ വേഗതയിലാണ് നീങ്ങുന്നത്. ഭൂമിയുടെ ഒപ്പം കറങ്ങുന്നതിനാൽ വിമാനം പെട്ടെന്ന് വേഗത കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുന്നില്ല. നിങ്ങളുടെ ദിശ മാറ്റാൻ, മുന്നോട്ട് ചാടുന്നതുപോലെ, അല്ലെങ്കിൽ ഒരു വിമാനം വായുവിലൂടെ നീങ്ങുന്നത് പോലെ, നിങ്ങളെ തള്ളാൻ ഒരു ശക്തി ആവശ്യമാണ്. വിമാനങ്ങൾ അവയുടെ എഞ്ചിനുകൾ ഉപയോഗിച്ച് വാതകങ്ങളെ പുറന്തള്ളുന്നു, ഇത് അവയെ മുന്നോട്ട് നീക്കാൻ പ്രേരിപ്പിക്കുന്നു. ഇതിന് ഊർജ്ജം ആവശ്യമാണ്.
advertisement
ഭൂമി കറങ്ങുന്നതു അനുസരിച്ചു കിഴക്കു ദിശയിലേക്കു വിമാനവും പറക്കുന്നു. എന്നാൽ അവ എതിർദിശയിൽ പടിഞ്ഞാറോട്ട് പറക്കുകയാണെങ്കിൽ, ഭൂമിയുടെ കറക്കത്തിന് എതിരായി പോകുകയും കൂടുതൽ സമയം എടുക്കുകയും ചെയ്യും. ജെറ്റ് സ്ട്രീം കാരണം വിമാനങ്ങൾക്ക് കിഴക്കോട്ട് വേഗത്തിൽ പറക്കാൻ കഴിയും. എന്നാൽ ജെറ്റ് സ്ട്രീമിനെതിരെ (പടിഞ്ഞാറോട്ടു) പറക്കുമ്പോൾ അത് വായുപ്രവാഹത്തിനു എതിർദിശയിൽ ആണെന്നതിനാൽ വേഗത കുറയുമെന്ന് സിമ്പിൾ ഫ്ലൈയിങ് പറയുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
May 15, 2024 2:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഭൂമിയുടെ ഭ്രമണത്തിനെതിരെ പറക്കുമ്പോൾ വിമാനങ്ങളുടെ വേഗത കുറയാൻ കാരണമെന്ത്?







