നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • 'മമതാ ബാനർജി'യെ വിവാഹം കഴിക്കുന്ന തമിഴ്നാട്ടിലെ കമ്മ്യൂണിസ്റ്റ് കുടുംബത്തിന്റെ വിശേഷങ്ങൾ

  'മമതാ ബാനർജി'യെ വിവാഹം കഴിക്കുന്ന തമിഴ്നാട്ടിലെ കമ്മ്യൂണിസ്റ്റ് കുടുംബത്തിന്റെ വിശേഷങ്ങൾ

  തമിഴ്‌നാട്ടിലെ സേലത്ത് നിന്നുള്ള ഒരു വിവാഹ ക്ഷണക്കത്താണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. എന്താണ് ഈ രസകരമായ ക്ഷണക്കത്തിലെ ഉള്ളടക്കം എന്നറിയണ്ടേ?

  സേലത്തെ കമ്മ്യൂണിസ്റ്റ് കുടുംബം

  സേലത്തെ കമ്മ്യൂണിസ്റ്റ് കുടുംബം

  • Share this:
   അർച്ചന. ആർ.

   തമിഴ്‌നാട്ടിലെ സേലത്ത് നിന്നുള്ള ഒരു വിവാഹ ക്ഷണക്കത്താണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. എന്താണ് ഈ രസകരമായ ക്ഷണക്കത്തിലെ ഉള്ളടക്കം എന്നറിയണ്ടേ?

   ജൂൺ 13 ന് തമിഴ്‌നാട്ടിലെ സേലം ജില്ലയിലാണ് വരൻ സോഷ്യലിസത്തിന്റെയും വധു മമത ബാനർജിയുടെയും വിവാഹം നടക്കുക. വരൻ സോഷ്യലിസത്തിന്റെ പിതാവ് എം. മോഹനൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ (സിപിഐ)  ജില്ലാ സെക്രട്ടറിയാണ്. ഇദ്ദേഹത്തിന് മൂന്ന് ആൺമക്കളാണുള്ളത്. കമ്മ്യൂണിസം, ലെനിനിസം, സോഷ്യലിസം. ഇതിൽ സോഷ്യലിസത്തിന്റെ വിവാഹമാണ് അടുത്ത ദിവസം നടക്കുക.

   സി.പി.ഐ സംസ്ഥാന സെക്രട്ടറി മുത്തരസൻ, സി.പി.ഐ സംസ്ഥാന ഡെപ്യൂട്ടി സെക്രട്ടറി സുബ്ബാരായൻ എം.പി എന്നിവർ വിവാഹത്തിന് നേതൃത്വം നൽകും. വിവാഹ ക്ഷണക്കത്ത് വൈറലായതോടെ സോഷ്യലിസത്തിന്റെ പിതാവായ മോഹനനുമായി നടത്തിയ അഭിമുഖം ഇതാ..

   മോഹനന്റെ കമ്മ്യൂണിസ്റ്റ് കുടുംബത്തെക്കുറിച്ച് 

   ഏകദേശം 80 വർഷം മുമ്പ് സേലത്തെ കാട്ടൂർ പ്രദേശം കമ്മ്യൂണിസ്റ്റ് ആശയങ്ങളുടെ സിരാകേന്ദ്രമായിരുന്നു. എന്റെ പൂർവ്വികരുടെ കാലം മുതൽ ഞങ്ങൾ കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ വിശ്വസിക്കുന്നവരാണ്. സേലത്തെ ചില പ്രത്യേക പ്രദേശങ്ങൾ വിയറ്റ്നാം, ചെക്കോസ്ലോവാക്യ, മോസ്കോ, റഷ്യ മുതലായ നിരവധി രാജ്യങ്ങളുടെയും നേതാക്കളുടെയും പേരുകളിലാണ് അറിയപ്പെടുന്നത്. 90 കളിൽ സോവിയറ്റ് യൂണിയൻ തകർന്നപ്പോഴാണ് കമ്മ്യൂണിസം എന്ന പ്രത്യയശാസ്ത്രവുമായി ബന്ധപ്പെടുത്തി എന്റെ മക്കൾക്ക് പേരിടാൻ തീരുമാനിച്ചത്. എന്റെ ഭാര്യ ഗർഭിണിയായിരിക്കുമ്പോൾ തന്നെ മക്കൾക്ക് ഇങ്ങനെ പേര് നൽകണമെന്ന് ഞങ്ങൾ തീരുമാനിച്ചിരുന്നു. ഇതിനെ തുടർന്ന് ആദ്യത്തെ കുട്ടിക്ക് കമ്മ്യൂണിസം എന്ന് പേരിട്ടു. പിന്നീട് ലെനിനിസം ജനിച്ചപ്പോൾ, 15 ദിവസത്തോളം ഒരു കള്ളക്കേസിൽ കുടുങ്ങിയതിനാൽ ഞാൻ ഒളിവിലായിരുന്നു. മൂന്നാമത്തെ മകനാണ് സോഷ്യലിസം. ഒരു പെൺകുഞ്ഞാണ് ജനിച്ചിരുന്നതെങ്കിൽ അവൾക്ക് ഞങ്ങൾ മാർക്സിയ എന്ന് പേര് നൽകുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.   മക്കൾക്ക് കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ താൽപ്പര്യമുണ്ടോ?

   'എന്റെ മക്കൾ കുട്ടിക്കാലം മുതൽ ജനങ്ങളുടെ അവകാശങ്ങൾക്കായി നിലകൊള്ളുന്നവരാണ്. 5 വയസ്സു മുതൽ പാർട്ടി മീറ്റിംഗുകളിൽ പങ്കെടുക്കാൻ ഞാൻ അവരെ പ്രോത്സാഹിപ്പിച്ചിരുന്നു. വളർന്നതിനുശേഷം, അവർ നിരവധി പ്രതിഷേധ പരിപാടികളിൽ പങ്കെടുത്തു, അവരും സിപിഐ അംഗങ്ങളാണ്. 2009 ഡൽഹിയിൽ നടന്ന ഒരു പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കാൻ തമിഴ്‌നാട്ടിൽ നിന്ന് 2000 ഓളം കുട്ടികൾ പോയപ്പോൾ കമ്മ്യൂണിസവും ലെനിനിസവും പ്രതിഷേധക്കാർക്കിടയിൽ ഉണ്ടായിരുന്നു.   ജീവിതത്തിലെ അവിസ്മരണീയമായ ചില നിമിഷങ്ങൾ

   കമ്മ്യൂണിസത്തിന് 3 വയസ്സുള്ളപ്പോൾ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികളുടെ ഡോക്ടർ അവന്റെ പേര് കേട്ടതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ വിസമ്മതിച്ചു. അതിനാൽ ഞങ്ങൾ സേലത്തെ മറ്റൊരു ആശുപത്രിയിലേക്ക് കുഞ്ഞിനെ കൊണ്ടുപോയി. കുട്ടികളുടെ സ്കൂൾ പ്രവേശന സമയത്തും ചില ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. എന്നാൽ കോളേജ് കാലഘട്ടമായതോടെ മക്കളുടെ പേരിനെക്കുറിച്ച് പറഞ്ഞ് ആളുകൾ അവരെ പ്രശംസിക്കാൻ തുടങ്ങി. കാരണം ഈ പേരുകൾ വിദ്യാർത്ഥികളിൽ ആവേശം ജനിപ്പിക്കുന്നവയായിരുന്നു. മോഹനന്റെ മൂത്ത മകൻ കമ്യൂണിസം ഒരു അഭിഭാഷകനാണ്.   കൊച്ചുമക്കളുടെ പേരുകൾ

   കമ്മ്യൂണിസത്തിന്റെ മകനും മോഹനന്റെ ചെറുമകനുമാണ് മാർക്സിസം. മക്കൾക്ക് മാത്രമല്ല കൊച്ചുമക്കൾക്കും കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രവുമായി ബന്ധപ്പെട്ട പേരുകളാണ് ഇട്ടിരിക്കുന്നത്. മോസ്കോ, റഷ്യ എന്നിങ്ങനെയാണ് മറ്റ് കൊച്ചുമക്കളുടെ പേര്. ആൺമക്കൾക്ക് ഇതുവരെ ഒരു പെൺകുഞ്ഞ് ജനിച്ചിട്ടില്ല. പെൺകുട്ടിയുണ്ടായാൽ അവൾക്ക് ക്യൂബയിസം എന്നായിരിക്കും പേരിടുകയെന്നും മോഹൻ പറഞ്ഞു. കമ്മ്യൂണിസ്റ്റ് ആശയങ്ങൾ ഒരിക്കലും നശിക്കുകയില്ല, മനുഷ്യർ നിലനിൽക്കുന്നിടത്തോളം കാലം കമ്മ്യൂണിസം നിലനിൽക്കുമെന്ന് താൻ വിശ്വസിക്കുന്നതായും മോഹൻ കൂട്ടിച്ചേർത്തു.

   Published by:Rajesh V
   First published:
   )}