'ഞാന്‍ എന്റെ എച്ച്ആറിനെ അടിച്ചാല്‍ എന്ത് സംഭവിക്കും?'; ശമ്പളം വൈകിയതില്‍ 19-കാരിയുടെ രോഷം
- Published by:Sarika N
- news18-malayalam
Last Updated:
ജോലിസ്ഥലത്തെ സാഹചര്യത്തില്‍ നിരാശയും രോഷവും പ്രകടിപ്പിച്ചുകൊണ്ടുള്ള പെണ്‍കുട്ടിയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുകയാണ്
ജോലിസ്ഥലത്ത് പ്രശ്‌നങ്ങള്‍ നേരിടാത്തവര്‍ വളരെ കുറവാണ്. ചില മേല്‍ജീവനക്കാര്‍ കീഴ്‍ജീവനക്കാരെ അനാവശ്യമായി കുറ്റപ്പെടുത്തുന്നതും ശമ്പളം വെട്ടിക്കുറയ്ക്കുന്നതും പിടിച്ചുവെക്കുന്നതും അര്‍ഹിക്കുന്ന സ്ഥാനക്കയറ്റം നല്‍കാത്തതുമൊക്കെ തൊഴിലിടങ്ങളിലെ സ്ഥിരം പരാതികളാണ്. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ പലരും ജോലിയുടെ നിലനില്‍പ്പിനെയോര്‍ത്ത് പുറത്തുപറയാറില്ല. അതേസമയം, എല്ലാവരും അങ്ങനെയാകണമെന്നില്ല. ചിലര്‍ ശക്തമായും പരസ്യമായും പ്രതികരിക്കും.
ജോലിസ്ഥലത്ത് നേരിട്ട ഒരു പ്രശ്‌നത്തില്‍ 19-കാരി റെഡ്ഡിറ്റില്‍ കുറിച്ച വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടിയിരിക്കുന്നത്. ജോലിസ്ഥലത്തെ സാഹചര്യത്തില്‍ നിരാശയും രോഷവും പ്രകടിപ്പിച്ചുള്ളതാണ് പെണ്‍കുട്ടിയുടെ പോസ്റ്റ്. സോഷ്യല്‍ മീഡിയയില്‍ വൈറലായ പോസ്റ്റിനുതാഴെ നിരവധിയാളുകള്‍ പ്രതികരണവുമായെത്തി.
അവരുടെ എച്ച്ആറിനെ അവര്‍ അടിച്ചാല്‍ എന്തായിരിക്കും അതിന്റെ പ്രത്യാഘാതമെന്ന് പോസ്റ്റില്‍ പെണ്‍കുട്ടി ചോദിക്കുന്നു. ശമ്പളം വൈകിയതിലുള്ള പ്രതിഷേധമാണ് അവര്‍ പങ്കുവെച്ചിട്ടുള്ളത്. ഇത് തന്റെ ആദ്യ ജോലിയാണെന്നും ശമ്പളം വൈകുന്നതായും അവര്‍ പോസ്റ്റില്‍ അവകാശപ്പെടുന്നു. ഇക്കാര്യത്തില്‍ ഒരു നടപടിയും എടുക്കാത്തതിന് എച്ച്ആറിനെ കുറ്റപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
advertisement
എച്ച്ആര്‍ ദിവസംമുഴുവനും ഒന്നും ചെയ്യാതിരിക്കുകയാണെന്നും താനെന്തെങ്കിലും കടുത്ത നടപടി സ്വീകരിച്ചാല്‍ അതിന്റെ പ്രത്യാഘാതം എന്തായിരിക്കുമെന്ന് അറിയാന്‍ ആഗ്രഹിക്കുന്നതായും പെണ്‍കുട്ടില്‍ പോസ്റ്റില്‍ ചോദിക്കുന്നുണ്ട്. 'ഞാന്‍ എന്റെ എച്ച്ആറിനെ അടിച്ചാല്‍ എന്ത് സംഭവിക്കും' എന്ന തലക്കെട്ടോടെയാണ് പോസ്റ്റ് ആരംഭിക്കുന്നത്. തന്റെ എച്ച്ആര്‍ ഒരു മടിയുള്ളയാളാണെന്നും അതുകൊണ്ട് ശമ്പളം വൈകുന്നതായും പോസ്റ്റില്‍ ആരോപിക്കുന്നു.
പോസ്റ്റ് ഓണ്‍ലൈനില്‍ വളരെപെട്ടെന്ന് ശ്രദ്ധനേടി. നിരവധിയാളുകള്‍ പ്രതികരണവുമായെത്തി. ചിലര്‍ ഇതിനെ ഒരു തമാശരീതിയില്‍ എടുക്കുകയും അത്തരത്തില്‍ പ്രതികരിക്കുകയും ചെയ്തു. എന്നാല്‍ മറ്റുചിലര്‍ ഗൗരവമേറിയതും പ്രായോഗികവുമായ നിര്‍ദ്ദേശങ്ങള്‍ പങ്കുവെച്ചു.
advertisement
എന്തൊരു ചോദ്യമാണിതെന്ന് ഒരാള്‍ ചോദിച്ചു. ശമ്പളം വൈകിയ കാരണത്താല്‍ ആര്‍ക്കും ആരെയും അടിക്കാന്‍ സാധിക്കില്ലെന്നും മേലുദ്യോഗസ്ഥര്‍ക്ക് മെയില്‍ അയക്കുകയാണ് വേണ്ടെതെന്നും ഒരാള്‍ പ്രതികരിച്ചു. എച്ച്ആറിനെ അടിക്കാന്‍ ശ്രമിച്ചാല്‍ പെണ്‍കുട്ടിയുടെ ഭാവി അത് ദുഷ്‌കരമാക്കിയേക്കുമെന്ന് മറ്റൊരാള്‍ കുറിച്ചു. ഇത് സഹാചര്യം കൂടുതല്‍ മോശമാക്കുമെന്നും പിന്നീട് ക്ഷമാപണം നടത്തേണ്ടി വരുമെന്നും അയാള്‍ ചൂണ്ടിക്കാട്ടി. അതുകൊണ്ട് പെണ്‍കുട്ടിക്ക് പ്രശ്‌നമുണ്ടാക്കാത്ത രീതിയില്‍ എന്തെങ്കിലും മാര്‍ഗങ്ങള്‍ കണ്ടെത്താനും അദ്ദേഹം കമന്റില്‍ നിര്‍ദ്ദേശിച്ചു.
വിഡ്ഢിയാകരുത് എന്നായിരുന്നു മറ്റൊരു മകന്റ്. ഒരു കോര്‍പ്പറേറ്റ് കരിയര്‍ അവശേഷിക്കുന്നുവെന്നും ബാക്കപ്പ് ഉണ്ടെങ്കില്‍ എച്ച്ആറിനെ അടിക്കാന്‍ നിര്‍ദ്ദേശിച്ചേനെയെന്നും മറ്റൊരാള്‍ കുറിച്ചു. ചിലർ അടിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. കുറച്ചുപേർ പോസ്റ്റിട്ട പെൺകുട്ടിയെ പരിഹസിച്ചും കളിയാക്കിയുമുള്ള പ്രതികരണങ്ങളും പങ്കുവെച്ചു.
advertisement
അത്തരം നടപടികള്‍ ഗുരുതരമായ നിയമപരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്ന് ഓര്‍മ്മിക്കേണ്ടത് പ്രധാനമാണ്. 2001-ല്‍ ഒരു സൂപ്പര്‍വൈസറെ തല്ലിയതിന് ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എച്ച്പിസിഎല്‍) ജീവനക്കാരനെ പിരിച്ചുവിട്ട നടപടി 2024-ല്‍ ബോംബെ ഹൈക്കോടതി ശരിവച്ചു. ഈ നടപടിയെ ജീവനക്കാരന്റെ പിരിച്ചുവിടലിനെ ന്യായീകരിക്കാന്‍ തക്ക ഗൗരവമുള്ളതായി 2012-ല്‍ ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ കണ്ടെത്തിയില്ല എന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണെന്നും കോടതി പറഞ്ഞു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
July 24, 2025 11:46 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ഞാന്‍ എന്റെ എച്ച്ആറിനെ അടിച്ചാല്‍ എന്ത് സംഭവിക്കും?'; ശമ്പളം വൈകിയതില്‍ 19-കാരിയുടെ രോഷം