ഈ ചെരിപ്പൊക്കെ എന്നാ ഉണ്ടായത്? ഓസ്‌ട്രേലിയക്കാർ നഗ്നപാദരായി നടക്കാൻ കാരണം
- Published by:Rajesh V
- trending desk
Last Updated:
ഓസ്‌ട്രേലിയയിലെ മുതിര്‍ന്നവര്‍ മാത്രമല്ല സ്‌കൂള്‍ കുട്ടികളും ഇത്തരത്തില്‍ നഗ്നപാദരായി നടക്കുന്നവരാണെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പല സ്‌കൂളുകളിലും ഷൂ ഓപ്ഷണലാണ്. ചെരിപ്പില്ലാതെ നടക്കുന്നത് കുട്ടികളുടെ പാദത്തിന്റെയും ശരീരത്തിന്റെയും ആരോഗ്യം ശക്തിപ്പെടുത്തുന്നുവെന്നാണ് സ്‌കൂള്‍ അധികൃതരുടെ വാദം
ഓസ്‌ട്രേലിയയിൽ ആളുകൾ ചെരിപ്പിടാതെ തെരുവുകളിലൂടെ നടക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. ഇതോടെ ഓസ്‌ട്രേലിയക്കാര്‍ ചെരിപ്പിടാത്തത് എന്തുകൊണ്ടാണെന്ന ചോദ്യം ഉയരുകയാണ്.
ദ ന്യൂയോര്‍ക്ക് ടെംസിന്റെ റിപ്പോര്‍ട്ടില്‍ ഓസ്‌ട്രേലിയയിലെയും ന്യൂസിലാന്‍ഡിലേയും ആളുകൾ തങ്ങളുടെ പതിവ് ദിനചര്യകളിലേര്‍പ്പെടുമ്പോള്‍ ചെരിപ്പ് ഉപയോഗിക്കുന്നത് വളരെ കുറവാണെന്ന് പറയുന്നു. കടയിലേക്കോ പബ്ബിലേക്കോ പോകുമ്പോള്‍ അവര്‍ ചെരിപ്പുകള്‍ ഉപയോഗിക്കുന്നത് വളരെ കുറവാണ്. നഗ്നപാദരായി നടക്കാനാണ് പലരും താല്‍പ്പര്യപ്പെടുന്നത്.
ഓസ്‌ട്രേലിയയിലെ മുതിര്‍ന്നവര്‍ മാത്രമല്ല സ്‌കൂള്‍ കുട്ടികളും ഇത്തരത്തില്‍ നഗ്നപാദരായി നടക്കുന്നവരാണെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പല സ്‌കൂളുകളിലും ഷൂ ഓപ്ഷണലാണ്. ചെരിപ്പില്ലാതെ നടക്കുന്നത് കുട്ടികളുടെ പാദത്തിന്റെയും ശരീരത്തിന്റെയും ആരോഗ്യം ശക്തിപ്പെടുത്തുന്നുവെന്നാണ് സ്‌കൂള്‍ അധികൃതരുടെ വാദം.
advertisement
2019ലെ ടൂര്‍ണ്ണമെന്റില്‍ പിച്ചില്‍ ചെരിപ്പില്ലാതെ എത്തിയ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമും വാര്‍ത്തകളിലിടം നേടിയിരുന്നു. ഭൂമിയില്‍ നിന്ന് വരുന്ന പോസിറ്റീവ് എനര്‍ജി ലഭിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ നടക്കുന്നത് എന്നാണ് ടീമംഗങ്ങള്‍ അന്ന് പറഞ്ഞിരുന്നത്.
🇦🇺 Is this a normal thing in Australia? pic.twitter.com/hxFVL0ufiP
— Censored Men (@CensoredMen) May 13, 2024
ഓസ്‌ട്രേലിയയില്‍ ജനിച്ചവരും ആ രാജ്യത്തില്‍ കഴിയുന്നവരും ഇതേ അഭിപ്രായം കമന്റില്‍ രേഖപ്പെടുത്തിയിരുന്നു.
advertisement
'' ഇത് നിങ്ങളുടെ കാലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. ഞങ്ങളുടെ രാജ്യത്തെ റോഡുകളില്‍ പൊട്ടിയ ഗ്ലാസോ ആണിയോ ഇല്ല. വൃത്തിയുള്ള രാജ്യമാണിത്,'' ഒരാള്‍ സോഷ്യല്‍ മീഡിയയില്‍ കമന്റ് ചെയ്തു.
'' ഞാനും ഓസ്‌ട്രേലിയന്‍ സ്വദേശിയാണ്. ഇതൊക്കെ ഓസ്‌ട്രേലിയയില്‍ സാധാരണമാണ്,'' മറ്റൊരാള്‍ പറഞ്ഞു.
'' വൃത്തിയില്ലാത്ത പ്രദേശങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് ഇത് അസാധാരണമായി തോന്നാം. യുഎസിനെക്കാളും വൃത്തിയുള്ള രാജ്യമാണ് ഓസ്‌ട്രേലിയ. ഓസ്‌ട്രേലിയയില്‍ സന്തോഷത്തോടെ ചെരിപ്പിടാതെ ഞാന്‍ നടക്കാറുണ്ട്. എന്നാല്‍ യുഎസില്‍ അങ്ങനെ നടക്കാന്‍ എനിക്ക് കഴിയാറില്ല,'' മറ്റൊരാള്‍ പറഞ്ഞു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
May 16, 2024 10:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഈ ചെരിപ്പൊക്കെ എന്നാ ഉണ്ടായത്? ഓസ്‌ട്രേലിയക്കാർ നഗ്നപാദരായി നടക്കാൻ കാരണം


