മകന് 'ഇന്ത്യ'യെന്ന് പേരിട്ടതിന് വിശദീകരണവുമായി ബംഗ്ലാദേശ് - പാകിസ്താനി ദമ്പതികൾ

Last Updated:

യഥാർത്ഥത്തിൽ ഇബ്രാഹിം എന്ന് പേരുള്ള കുട്ടിക്ക് അവന്റെ മാതാപിതാക്കൾ നൽകിയിരിക്കുന്ന പുതിയ പേരാണ് 'ഇന്ത്യ'. അതിന്റെ കാരണം ഇങ്ങനെ:

മകന് ഇന്ത്യയെന്ന് പേരിട്ട് ബംഗ്ലാദേശ് – പാകിസ്ഥാൻ വംശജരായ ദമ്പതികൾ. ഇത്തരമൊരു പേരിടലിന് പിന്നിലെ കാരണമാണ് ഇപ്പോൾ ഇന്റർനെറ്റിലെ ചൂടേറിയ ചർച്ച. പ്രശസ്ത നഷീദ് ഗായകനായ ഒമർ ഈസ, താനും ഭാര്യയും മകനൊപ്പം കിടക്കുന്ന ഫോട്ടോയാണ് ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്. ഒറ്റകാഴ്ചയിൽ മൂന്ന് അയൽ രാജ്യങ്ങൾ പരസ്പരം അടുത്ത് കിടക്കുന്നത് പോലെ. യഥാർത്ഥത്തിൽ ഇബ്രാഹിം എന്ന് പേരുള്ള കുട്ടിക്ക് അവന്റെ മാതാപിതാക്കൾ നൽകിയിരിക്കുന്ന പുതിയ പേരാണ് ‘ഇന്ത്യ’.
“ആദ്യമായി മാതാപിതാക്കളാകുന്ന എല്ലാവർക്കും ഞങ്ങൾ ഒരു മുന്നറിയിപ്പ് നൽകാൻ ആഗ്രഹിക്കുന്നു. ഇബ്രാഹിമിനെ അവന്റെ കുഞ്ഞുനാൾ മുതൽ ഞങ്ങൾക്കൊപ്പമാണ് കിടത്തിയിരുന്നത്, അവന് അത്രമേൽ ഞങ്ങൾ സംരക്ഷണം നൽകുകയും സ്നേഹിക്കുകയും ചെയ്യുന്നു. എന്നാൽ അതൊരു ഹിമാലയൻ മണ്ടത്തരമാണെന്ന് ഇപ്പോൾ ഞങ്ങൾ തിരിച്ചറിയുന്നു. ” ഈസ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്.
“ഇപ്പോൾ അവന്റെ ഉറക്കം ഇങ്ങനെയാണ്, സ്വന്തം കിടപ്പുമുറിയുണ്ടെങ്കിലും അവൻ ഞങ്ങൾക്ക് രണ്ടുപേർക്കും നടുവിൽ മാത്രമേ കിടക്കൂ. ഞാൻ പാകിസ്ഥാൻ വംശജനും എന്റെ ഭാര്യ ബംഗ്ലാദേശി വംശജയും ആണ്. ഞങ്ങളുടെ നടുക്ക് കിടക്കുന്ന ഇബ്രാഹിമിന് ഞങ്ങൾ അതുകൊണ്ട് തന്നെ ഒരു പുതിയ പേര് ഇട്ടു, ” ഇന്ത്യ”. ഇനി അവനെ ഞങ്ങൾ ഇന്ത്യ എന്നാണ് വിളിക്കാൻ പോകുന്നത്. ഇന്ത്യ എന്റെ ജീവിതത്തിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട് ” അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
‘ഫോട്ടോഗ്രാഫർ അമേരിക്കയായിരിക്കാം,’ എന്നായിരുന്നു ഈ പോസ്റ്റിന് താഴെ വന്ന ഒരു കമന്റ്. അതിന് മറുപടിയായി ഈസ പറഞ്ഞത് എന്റെ സഹോദരിയാണ് ഈ ഫോട്ടോ എടുത്തത് എന്നാണ്. അവൾ അമേരിക്കയിലാണ് താമസിക്കുന്നത്. അവൾ ഒരു അമേരിക്കൻ പൗരയാണ്,” എന്നാണ്.
കമന്റുകളിൽ, പലരും മാതാപിതാക്കൾക്ക് ഒപ്പം കിടക്കുന്ന കുട്ടികളെക്കുറിച്ച് പറയുന്നുണ്ട്. അതേസമയം, ഈ മൂന്ന് രാജ്യങ്ങളിൽ നിന്നുള്ളവരുടെ ചില കമന്റുകൾ ചർച്ചകൾ അല്പം മോശമാക്കുകയും ചെയ്തിട്ടുണ്ട്. ഇത് വെറും തമാശ മാത്രമാണ് എന്നായിരുന്നു അതിനോട് ഈസയുടെ പ്രതികരണം.
advertisement
ഇത്തരം വിചിത്രമായ പേരിടലുകൾ മുമ്പും വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. ഉദാഹരണത്തിന്, റസ്റ്റോറന്റിലെ ഏറ്റവും ജനപ്രിയ വിഭവമായ “പാക്കോറ” എന്ന് തന്റെ ചെറുമകൾക്ക് പേരിട്ട റസ്റ്റോറന്റ് ഉടമയുടെ വാർത്ത മുമ്പ് പുറത്തു വന്നിരുന്നു.
ഇതുപോലെ വിചിത്രമായ ഒരു വീഡിയോ അടുത്തിടെ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. തിരക്കുള്ള സ്ഥലത്ത് ഒരാളുടെ പിന്നാലെ പട്ടിയെ പോലെ കുരച്ചു കൊണ്ട് നടക്കുന്ന യുവാവ്. യുവാവിന് മുന്നിൽ നടക്കുന്നത് ജില്ലാ ബ്ലോക്ക് ഓഫീസറാണ്. റേഷൻ കാർഡിൽ തെറ്റായി ചേർത്ത തന്റെ പേര് തിരുത്തണമെന്നാവശ്യപ്പെട്ട് നിരവധി തവണ സർക്കാർ ആശുപത്രി കയറി ഇറങ്ങിയിട്ടും നടപടിയാകാതായതോടെയാണ് ശ്രീകാന്ത് ദത്ത എന്ന യുവാവ് ഉദ്യോഗസ്ഥന് പിന്നാലെ കുരച്ചു നടക്കാൻ തുടങ്ങിയത്. ഇങ്ങനെ കുരച്ച് നടക്കാനും പ്രത്യേക കാരണമുണ്ട്. കാർഡിൽ ശ്രീകാന്ത് ദത്തയ്ക്ക് പകരം ശ്രീകാന്ത് ‘കുത്ത’ എന്നാണ് ഉദ്യോഗസ്ഥർ ചേർത്തിരുന്നത്.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
മകന് 'ഇന്ത്യ'യെന്ന് പേരിട്ടതിന് വിശദീകരണവുമായി ബംഗ്ലാദേശ് - പാകിസ്താനി ദമ്പതികൾ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement