ഭര്‍ത്താവിന്റെ ചിതാഭസ്മം ഭാര്യ തിന്നു;നിരവധി സ്ത്രീകളുമായി ബന്ധമുണ്ടായിരുന്ന ചതി തിരിച്ചറിഞ്ഞത് മരണശേഷം
- Published by:Sarika N
- news18-malayalam
Last Updated:
കാനഡ സ്വദേശിയായ ജെസീക്ക വൈറ്റ് ആണ് വിചിത്രമായ രീതിയിൽ ഭർത്താവിനോടുള്ള തന്റെ പ്രതികാരം വീട്ടിയത്
ഭര്‍ത്താവിന്റെ മരണശേഷം അദ്ദേഹത്തിന്റെ അവിഹിതബന്ധങ്ങളെക്കുറിച്ചറിഞ്ഞ ഭാര്യ ഭര്‍ത്താവിന്റെ സംസ്‌കാരത്തിന് ശേഷം സൂക്ഷിച്ചുവെച്ചിരുന്ന ചിതാഭസ്മം കഴിച്ച് പ്രതികാരം തീര്‍ത്തു. കാനഡ സ്വദേശിയായ ജെസീക്ക വൈറ്റ് ആണ് വിചിത്രമായ രീതിയിൽ ഭർത്താവിനോടുള്ള തന്റെ പ്രതികാരം വീട്ടിയത് . കൂടാതെ ചിതാഭസ്മത്തില്‍ തന്റെ വളര്‍ത്തുനായയുടെ മലം കലര്‍ത്തി അശുദ്ധമാക്കിയെന്നും ജെസീക്ക പറഞ്ഞു. പുതുതായി എഴുതിയ തന്റെ ഓര്‍മ്മക്കുറിപ്പിലാണ് ജെസീക്ക തന്റെ ഭര്‍ത്താവിന്റെ ചതിയെപ്പറ്റി വിവരിക്കുന്നത്. 'A Widow's Guide to Dead Bastards' എന്നാണ് ഓര്‍മ്മക്കുറിപ്പിന് പേര് നല്‍കിയിരിക്കുന്നത്.
2015ലാണ് ജെസീക്കയുടെ ഭര്‍ത്താവായ സീന്‍ വൈറ്റ് മരിച്ചത്. ടെക്‌സാസിലേക്ക് ജോലിയുടെ ഭാഗമായി യാത്ര ചെയ്യുന്നതിനിടെയാണ് സീന്‍ മരണപ്പെട്ടത്. സീനിന്റെ മൃതദേഹം സൂക്ഷിച്ചിരുന്ന ആശുപത്രിയിലെത്തിയപ്പോഴാണ് അദ്ദേഹത്തിന്റെ ഐപാഡ് ജെസീക്കയ്ക്ക് കിട്ടിയത്. ഈ ഐപാഡില്‍ നിന്നാണ് ഭര്‍ത്താവിനെപ്പറ്റിയുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ തനിക്ക് ലഭിച്ചതെന്ന് ജെസീക്ക പറഞ്ഞു. നിരവധി സ്ത്രീകളുമായി തന്റെ ഭര്‍ത്താവ് ബന്ധപ്പെട്ടിരുന്നുവെന്ന കാര്യം ജെസീക്ക മനസിലാക്കി. കൂടാതെ 'എസ്‌കോര്‍ട്ട് സേവനം നല്‍കുന്ന സ്ത്രീകളെ'ക്കുറിച്ച് സീന്‍ വൈറ്റ് ഇന്റര്‍നെറ്റില്‍ തിരഞ്ഞതിന്റെ വിവരങ്ങളും ഐപാഡില്‍ നിന്ന് ലഭിച്ചതായി ജെസീക്ക പറഞ്ഞു.
advertisement
കൂടാതെ സീന്‍ അശ്ലീല ചിത്രങ്ങള്‍ സ്ഥിരമായി കാണുന്നയാളായിരുന്നുവെന്നും ജെസീക്ക പറഞ്ഞു. അശ്ലീല വീഡിയോകള്‍ ഇദ്ദേഹം ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിച്ചിരുന്നു. അദ്ദേഹത്തിന്റെ കംപ്യൂട്ടറില്‍ നൂറുകണക്കിന് അശ്ലീല വീഡിയോ കണ്ടെത്തിയതായും ജെസീക്ക പറഞ്ഞു. യുഎസിലെ കൊളറാഡോയില്‍ സീന്‍ വൈറ്റ് ഒരു അപ്പാര്‍ട്ട്‌മെന്റ് വാടകയ്ക്ക് എടുത്തിരുന്നു. ഇവിടെ വെച്ചാണ് സ്ത്രീകളുമായി ഇയാള്‍ ലൈംഗികബന്ധത്തിലേര്‍പ്പെട്ടിരുന്നതെന്നും ജെസീക്ക പറഞ്ഞു.
ഇത്രയും കാലം ഭര്‍ത്താവ് തന്നെ വഞ്ചിക്കുകയായിരുന്നുവെന്ന് ബോധ്യമായതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ചിതാഭസ്മം സൂക്ഷിച്ചിരുന്ന ബാഗ് തുറന്ന് അവ താന്‍ കഴിച്ചതെന്ന് ജെസീക്ക പറഞ്ഞു. പിന്നാലെ തന്റെ വളര്‍ത്തുനായയുടെ മലം കൂട്ടിച്ചേര്‍ത്ത് ചിതാഭസ്മം അശുദ്ധമാക്കിയെന്നും ജെസീക്ക പറയുന്നു. 'ഇപ്പോള്‍ എനിക്ക് കുറച്ച് ആശ്വാസം തോന്നുന്നു. എന്നാല്‍ ഇപ്പോഴും എനിക്ക് കരച്ചിലടക്കാന്‍ കഴിയുന്നില്ല. എന്നിലെ പകുതിജീവന്‍ മരിച്ചതുപോലെയാണ് എനിക്ക് ഇപ്പോള്‍ തോന്നുന്നത്,'' ജെസീക്ക വൈറ്റ് പറഞ്ഞു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
October 07, 2024 11:25 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഭര്‍ത്താവിന്റെ ചിതാഭസ്മം ഭാര്യ തിന്നു;നിരവധി സ്ത്രീകളുമായി ബന്ധമുണ്ടായിരുന്ന ചതി തിരിച്ചറിഞ്ഞത് മരണശേഷം