‘ഭാര്യ മാസ്ക് ധരിക്കാറില്ല, എന്നെ ധരിക്കാനും അനുവദിക്കില്ല’; പൊലീസ് കേസായപ്പോൾ ഭാര്യയെ തള്ളി യുവാവ്
- Published by:Rajesh V
- news18-malayalam
Last Updated:
ദമ്പതികളുടെ വിഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ന്യൂഡൽഹി: പരിശോധനക്കിടെ മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്ത പൊലീസിനോട് തർക്കിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന ദമ്പതികളുടെ വിഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഡൽഹിയിൽ മാസ്ക് ധരിക്കാതെ കാറിൽ യാത്ര ചെയ്ത ദമ്പതികളാണ് പൊലീസിനോട് കയർത്ത് സംസാരിച്ചത്. പങ്കജ് ദത്ത എന്ന യുവാവും ഭാര്യ അഭ ഗുപ്തയും മാസ്ക് ധരിക്കാതെ കാറിൽ വരുമ്പോൾ പൊലീസ് പിടികൂടിയിരുന്നു.
പൊലീസിനോട് തർക്കിച്ച ഇരുവരും, സ്വകാര്യ വാഹനത്തിൽ മാസ്ക് വേണ്ടെന്ന വാദവും ഉയർത്തി. റോഡ് പൊതു ഇടമാണെന്നും ഉയരുന്ന കോവിഡ് കണക്കും ചൂണ്ടിക്കാട്ടി മാസ്ക് ധരിക്കണമെന്ന കാര്യം പറയാൻ പൊലീസ് ശ്രമിച്ചു. ‘ഇത് ഞങ്ങളുടെ വാഹനമാണ്, നിങ്ങളെന്തു ചെയ്യുമെന്ന് കാണട്ടെ’ എന്ന് പറഞ്ഞ് പൊലീസുകാരോട് തട്ടിക്കയറുന്ന യുവാവിനെയും യുവതിയെയും വിഡിയോയിൽ കാണാം. ''നിങ്ങള്‍ എന്തിനാണ് എന്റെ കാര്‍ തടഞ്ഞത്? ഞാന്‍ എന്റെ ഭാര്യയോടൊപ്പം കാറിനുള്ളിലായിരുന്നു."- മാസ്ക് ധരിക്കാത്തതിന് ശാസിച്ചതിനെത്തുടര്‍ന്ന് യുവാവ് പൊലീസുകാരോട് പറഞ്ഞു. ''ഞാന്‍ എന്റെ ഭര്‍ത്താവിനെ ചുംബിക്കും, നിങ്ങള്‍ക്ക് എന്നെ തടയാന്‍ കഴിയുമോ''- എന്ന് യുവതി പൊലീസുകാരോട് ചോദിച്ചു.
advertisement
ഇതോടെ ഇരുവർക്കെതിരെയും പൊലീസ് കേസെടുത്തു. കേസായതോടെ ഭാര്യയെ തള്ളിപ്പറഞ്ഞ് യുവാവ് രംഗത്തെത്തി. ''അവൾ ചെയ്തത് തെറ്റാണ്. പുറത്തിറങ്ങുമ്പോള്‍ മാസ്ക് ധരിക്കണമെന്ന് ഞാൻ വളരെക്കാലമായി ഭാര്യയോട് പറയാറുണ്ട്, പക്ഷേ അവൾ മാസ്ക് ധരിക്കാന്‍ വിസമ്മതിക്കും, എന്നെയും മാസ്ക് ധരിക്കാൻ അനുവദിക്കാറില്ല.''– യുവാവ് വ്യക്തമാക്കി.
കാറിനുള്ളില്‍ ഒറ്റയ്ക്ക് സഞ്ചരിക്കുമ്പോള്‍ പോലും മാസ്ക് ധരിക്കണമെന്ന് അടുത്തിടെ ഹൈക്കോടതി വിധിയുണ്ടെന്ന് പൊലീസുകാര്‍ പറഞ്ഞെങ്കിലും ദമ്പതിമാര്‍ തങ്ങളുടെ വാദങ്ങളില്‍ ഉറച്ചുനിന്നു. കര്‍ഫ്യൂ പാസും ഇരുവരുടേയും പക്കല്‍ ഉണ്ടായിരുന്നില്ല. ഞായറാഴ്ച വൈകിട്ട് നാല് മണിക്ക് ഡല്‍ഹി ദാരിയഗഞ്ച് പ്രദേശത്ത് സംഭവം. ഡല്‍ഹിയില്‍ കോവിഡ് അതി രൂക്ഷമായി പടരുന്ന സാഹചര്യത്തിലാണ് വാരാന്ത്യ കര്‍ഫ്യൂ പ്രഖ്യാപിച്ചത്. കാറിനുള്ളില്‍ യാത്ര ചെയ്യുകയാണെങ്കിലും മാസ്ക് ധരിക്കണമെന്ന് നേരത്തെ തന്നെ സര്‍ക്കാര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.
advertisement
कोरोना के इस दौर में ऐसे जाहिल लोग भी याद किये जाएंगे ,कार में बैठा एक कपल बिना कर्फ्यू पास के दरियागंज इलाके में घूम रहा था वो भी बिना मास्क के,पुलिस ने जब रोका तो बोला अपने दोस्त को किस करूंगी,पुलिस ने केस दर्ज कर दोनों को गिरफ्तार किया pic.twitter.com/Z9iCnmp4Hu
— Mukesh singh sengar मुकेश सिंह सेंगर (@mukeshmukeshs) April 18, 2021
advertisement
പ്രതിദിന കോവിഡ് കേസുകൾ 2.73 ലക്ഷം
രാജ്യത്ത് പ്രതിദിന കോവിഡ് വർധന ഇന്നലെ രണ്ടേമുക്കാൽ ലക്ഷമായി. മരണസംഖ്യയും കുതിച്ചുയർന്നു. കഴിഞ്ഞ ദിവസം 1619 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. മഹാരാഷ്ട്ര, ഉത്തർ പ്രദേശ്, ഡൽഹി, കർണാക സംസ്ഥാനങ്ങളിൽ രോഗവ്യാപനം അതി രൂക്ഷമായി. മഹാരാഷ്ട്രയിൽ പ്രതിദിന വർധന എഴുപതിനായിരത്തോളമായി. തിങ്കളാഴ്ച രാജ്യത്ത് രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം 2,73,810 ആണ്. ഇതോടെ ഇന്ത്യയിൽ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 1.50 കോടിക്ക് മുകളിലായി. ഇന്നലെ മാത്രം 1619 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 1,44,178 പേർ ഇന്നലെ കോവിഡ് മുക്തരായി ആശുപത്രി വിട്ടതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു.
advertisement
ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ
ആകെ കോവിഡ് കേസുകൾ: 1,50,61,919
സജീവ കേസുകൾ: 19,29,329
ആകെ രോഗമുക്തി നേടിയവർ: 1,29,53,821
മരണനിരക്ക്: 1,78,769
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 20, 2021 8:18 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
‘ഭാര്യ മാസ്ക് ധരിക്കാറില്ല, എന്നെ ധരിക്കാനും അനുവദിക്കില്ല’; പൊലീസ് കേസായപ്പോൾ ഭാര്യയെ തള്ളി യുവാവ്