ടൂറിസ്റ്റ് ബസിൽ കേരള സാരിയും ചുറ്റി അടിപൊളി ഡാൻസ്; വീഡിയോ തരംഗമാവുന്നു
- Published by:user_57
- news18-malayalam
Last Updated:
സൈ പാടി ഹിറ്റാക്കിയ ഗന്നം സ്റ്റൈൽ ഗാനത്തിനാണ് സ്ത്രീ നൃത്തം ചെയ്യുന്നത്
ടൂറിസ്റ്റ് ബസിലെ യാത്ര ഒരു വികാരമാണ്. അതിന് യുവാക്കളെന്നോ, കുട്ടികളെന്നോ, പ്രായമായവരെന്നോ വ്യത്യാസമില്ല. അകത്തു കയറി യാത്ര തുടങ്ങിയാൽ പിന്നെ പാട്ടും ഡാൻസുമൊക്കെയായി അങ്ങനെയൊരു ആഘോഷം. അത്തരത്തിൽ ടൂറിസ്റ്റ് ബസിലെ യാത്ര ആഘോഷമാക്കിയ ഒരു പറ്റം സ്ത്രീകളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കഴിഞ്ഞു.
കേരള സാരി ചുറ്റി, തീർത്തും ആഡംബരമില്ലാത്ത ലുക്കിലാണ് ഇതിനുള്ളിൽ ഉള്ളവർ. കൂട്ടത്തിലൊരാൾക്ക് യാത്ര നന്നേ ബോധിച്ച മട്ടാണ്. വർഷങ്ങൾക്ക് മുൻപ് സൈ പാടി ഹിറ്റാക്കിയ ഗന്നം സ്റ്റൈൽ ഗാനത്തിനാണ് സ്ത്രീ നൃത്തം ചെയ്യുന്നത്. ഗാനത്തിന്റെ ഒരു ഭാഗം മാത്രമാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. വൈറലായി മാറിയ വീഡിയോ ചുവടെ കാണാം.
advertisement
ഇന്നും ഗന്നം സ്റ്റൈലിന് ആരാധകർ കുറവില്ല എന്നതിന് ഉദാഹരണം കൂടിയാണ് ഈ നൃത്ത വീഡിയോ. ഇൻസ്റ്റഗ്രാമിൽ ടൂറിസ്റ്റ് ബസിന്റെ പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. റീപോസ്റ്റുകളും ഉണ്ടായിട്ടുണ്ട്. അഞ്ചു ദിവസം മുൻപ് പോസ്റ്റ് ചെയ്ത വീഡിയോ എവിടെ നിന്നുമുള്ളതെന്നു വ്യക്തമല്ല.
Summary: A woman starts dancing suddenly inside a tourist bus. She is supposedly travelling with other women, and they can all be seen soaking up the atmosphere to the utmost. Many people have seen and commented on the video that appeared on Instagram
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Jan 15, 2023 2:38 PM IST









