ദുബായില്‍ നിന്ന് അമ്മയ്ക്ക് സമ്മാനമായി 10 കിലോ തക്കാളിയുമായി മകള്‍
- Published by:Sarika KP
- news18-malayalam
Last Updated:
ഇന്ത്യയില്‍ തക്കാളിവില കുത്തനെ കൂടിയ സാഹചര്യത്തിലാണ് അമ്മയ്ക്ക് ഈ വിചിത്ര സമ്മാനവുമായി മകള്‍ രംഗത്തെത്തിയത്.
ദുബായില്‍ താമസിക്കുന്ന മകള്‍ അമ്മയ്ക്ക് സമ്മാനമായി വാങ്ങിയത് 10 കിലോ തക്കാളി. ഒരു ട്വിറ്റര്‍ ഉപയോക്താവാണ് ഇക്കാര്യം വെളിപ്പെടുത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യയില്‍ തക്കാളിവില കുത്തനെ കൂടിയ സാഹചര്യത്തിലാണ് അമ്മയ്ക്ക് ഈ വിചിത്ര സമ്മാനവുമായി മകള്‍ രംഗത്തെത്തിയത്.
കിലോഗ്രാമിന് 20 രൂപയായിരുന്ന തക്കാളിയുടെ വില കുത്തനെ കൂടുകയായിരുന്നു. ഇന്ത്യയുടെ ചില പ്രദേശങ്ങളില്‍ തക്കാളിവില കിലോഗ്രാമിന് 250 രൂപ വരെയായിരുന്നു. ഇതോടെ വിദേശത്തുള്ള തങ്ങളുടെ ബന്ധുക്കളോടും സുഹൃത്തക്കളോടും തങ്ങള്‍ക്ക് സമ്മാനമായി തക്കാളി കൊണ്ടുവന്നാല്‍ മതിയെന്നാണ് ഭൂരിഭാഗം പേരും ആവശ്യപ്പെടുന്നത്.
My sister is coming to India from Dubai for her children’s summer holidays and she asked my mum if she wanted anything from Dubai and my mother said bring 10 kilos of tomatoes. 😑😑 And so now she has packed 10kg tomatoes in a suitcase and sent it.
I mean…….— Revs 🙂 (@Full_Meals) July 18, 2023
advertisement
ഈ സാഹചര്യത്തിലാണ് യുഎഇയില്‍ നിന്ന് എന്താണ് വാങ്ങേണ്ടതെന്ന് മകള്‍ അമ്മയോട് ചോദിച്ചത്. ദുബായില്‍ താമസിക്കുന്ന മകളോട് തനിക്ക് സമ്മാനമായി 10 കിലോ തക്കാളി കൊണ്ടുവന്നാല്‍ മതിയെന്നാണ് ഈ അമ്മ ആവശ്യപ്പെട്ടത്.
രേവാസ് എന്ന ട്വിറ്റര്‍ ഉപയോക്താവാണ് ഇക്കാര്യം വെളിപ്പെടുത്തി ട്വീറ്റ് ചെയ്തത്.
” വേനലവധിക്കാലം ആഘോഷിക്കാന്‍ എന്റെ സഹോദരി ഇന്ത്യയിലേക്ക് പോകുകയാണ്. നാട്ടിലേക്ക് പോകുന്നതിന് മുമ്പ് എന്താണ് വാങ്ങേണ്ടത് എന്ന് അവള്‍ അമ്മയോട് ചോദിച്ചു. അമ്മ പറഞ്ഞത് 10 കിലോ തക്കാളി കൊണ്ടുവന്നാല്‍ മതിയെന്നാണ്. അമ്മയുടെ നിര്‍ദ്ദേശപ്രകാരം അവള്‍ 10 കിലോ തക്കാളി സ്യൂട്ട് കേസിലാക്കി അയച്ചിരിക്കുകയാണ്,’ എന്നാണ് ട്വീറ്റില്‍ പറയുന്നത്.
advertisement
അതേസമയം തക്കാളി വില സാധാരണക്കാരന്റെ പോക്കറ്റ് കീറുന്ന അവസ്ഥയിലേക്കാണ് എത്തിയിരിക്കുന്നത്. എന്നാല്‍ പൂനെയില്‍ തക്കാളി കൃഷിയിലൂടെ 3 കോടി രൂപ ലാഭം നേടിയ കര്‍ഷകന്റെ വാര്‍ത്തകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്. കര്‍ണാടകയില്‍ കര്‍ഷക സഹോദരങ്ങള്‍ തങ്ങളുടെ ഭൂമിയില്‍ കൃഷി ചെയ്ത തക്കാളി 38 ലക്ഷം രൂപയ്ക്ക് വിറ്റതായുംവാര്‍ത്തകളുണ്ടായിരുന്നു. പ്രഭാകര്‍ ഗുപ്തയും സഹോദരങ്ങളും കൃഷിചെയ്തെടുത്ത ഏകദേശം 2000 പെട്ടി തക്കാളിയാണ് പൊന്നുംവിലയ്ക്ക് വിറ്റുപോയത്. 40 വര്‍ഷത്തോളമായി കൃഷി ചെയ്യുന്ന ഇവര്‍ക്ക് ബെതാമംഗള ജില്ലയില്‍ 40 ഏക്കര്‍ കൃഷിസ്ഥലമുണ്ട്.
advertisement
രണ്ട് വര്‍ഷം മുമ്പ് 15 കിലോഗ്രാം ഭാരമുള്ള ഒരു പെട്ടി തക്കാളിക്ക് 800 രൂപ നിരക്കില്‍ വിറ്റുപോയിരുന്നുവെന്നും ഇത്തവണ 15 കിലോ ഗ്രാമിന്റെ ഒരു പെട്ടിക്ക് 1900 രൂപ വെച്ചാണ് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കര്‍ണാടകയിലെ കോളാര്‍ ജില്ലയില്‍ വിലയിടിവ് മൂലം നിരവധി കര്‍ഷകര്‍ തക്കാളി കൃഷി ഏതാനും മാസം മുമ്പ് ഉപേക്ഷിച്ചിരുന്നു.
തക്കാളിയുടെ വിതരണം കുറഞ്ഞതാണ് വില വര്‍ധനയ്ക്ക് കാരണമെന്ന് തക്കാളിയുടെ വലിയതോതിലുള്ള വില്‍പ്പന നടക്കുന്ന കെആര്‍എസ് ചന്തയിലെ കച്ചവടക്കാരനായ സുധാകര റെഡ്ഡി പറയുന്നു. 2200 രൂപ മുതല്‍ 1900 രൂപ വരെ വിലയ്ക്കാണ് ഒരു പെട്ടി തക്കാളി കഴിഞ്ഞ ദിവസം ഇവിടെ നിന്ന് വിറ്റുപോയതെന്ന് അദ്ദേഹം പറഞ്ഞു. 2021 നവംബറില്‍ 15 കിലോയുടെ ഒരു പെട്ടി തക്കാളി 2000 രൂപയ്ക്ക് വിറ്റിരുന്നുവെന്നും സുധാകര റെഡ്ഡി ഓര്‍ത്തെടുത്തു.
advertisement
വിപണിയില്‍ തക്കാളി വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ വില നിയന്ത്രിക്കാന്‍ കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം പുതിയ പദ്ധതികളുമായി രംഗത്തെത്തിയിട്ടുണ്ട്. ആന്ധ്രാപ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നും തക്കാളി സംഭരിച്ച് വിലക്കയറ്റം കൂടുതലുള്ള സ്ഥലങ്ങളിലെത്തിക്കാന്‍ നാഷണല്‍ അഗ്രിക്കള്‍ച്ചറല്‍ കോ-ഓപ്പറേറ്റിവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ (NAFED), നാഷണല്‍ കോ-ഓപ്പറേറ്റിവ് കണ്‍സ്യൂമേര്‍സ് ഫെഡറേഷന്‍ (NCCF) എന്നിവയ്ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
July 20, 2023 9:54 AM IST