'സ്വര്‍ഗത്തിനടുത്ത് എത്തിയപോലെ'; 10000 അടി ഉയരത്തില്‍ നിന്ന് സ്‌കൈഡൈവിംഗുമായി 90കാരിയുടെ പിറന്നാൾ

Last Updated:

പതിനായിരം അടി ഉയരത്തില്‍ നിന്ന് സ്‌കൈഡൈവിംഗ് നടത്തിയാണ് 90കാരിയുടെ പിറന്നാളാഘോഷം

വ്യത്യസ്തമായ രീതിയിൽ ആഘോഷിക്കപ്പെടുന്ന പിറന്നാളുകൾ സാമൂഹികമാധ്യമങ്ങളിലുൾപ്പടെ ശ്രദ്ധ നേടാറുണ്ട്. വമ്പിച്ച ആഘോഷങ്ങളും സർപ്രൈസ് സമ്മാനങ്ങളുമുൾപ്പെടെ സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന് പിറന്നാളുകാർക്ക് ഒരുക്കി നൽകാറുണ്ട്. യുഎസില്‍ നിന്നുള്ള ഇത്തരമൊരു പിറന്നാള്‍ ആഘോഷമാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്. പതിനായിരം അടി ഉയരത്തില്‍ നിന്ന് സ്‌കൈഡൈവിംഗ് നടത്തിയാണ് ഈ പിറന്നാളാഘോഷം. ഈ സ്‌കൈഡൈവിംഗ് നടത്തിയാളുടെ പ്രായം കൂടി അറിയുമ്പോഴാണ് കൗതുകം തോന്നുക. 90കാരിയായ എലനോര്‍ മന്‍ ആണ് വ്യത്യസ്തമായ രീതിയിലൊരു പിറന്നാളാഘോഷം നടത്തിയത്. 20 വര്‍ഷം മുമ്പ് 70 വയസ്സ് പ്രായമുള്ളപ്പോഴും എലനോര്‍ ഇത്തരത്തില്‍ സ്‌കൈ ഡൈവിംഗ് നടത്തിയിരുന്നു.
''മുകളിലെത്തുമ്പോള്‍ സ്വര്‍ഗത്തിന് സമീപം എത്തിയതുപോലെയാണ് തോന്നുക'', എബിസി27ന് നല്‍കിയ അഭിമുഖത്തില്‍ എലനോര്‍ തന്റെ അനുഭവം വിവരിച്ചു. ''എനിക്കിത് വളരെ ഇഷ്ടപ്പെട്ടു. വായുവിലൂടെ താഴേക്ക് ഒഴുകുന്നതിന് മുമ്പുള്ള ആ അനുഭവം അതിശയിപ്പിക്കുന്നതായിരുന്നു,'' അവര്‍ കൂട്ടിച്ചേര്‍ത്തു.
90ാം പിറന്നാളുവരെ ജീവിച്ചിരുന്നാല്‍ വീണ്ടും സ്‌കൈഡൈവിംഗ് നടത്തുമെന്ന് 70 വയസ്സില്‍ അവര്‍ പറഞ്ഞിരുന്നു.
എലനോര്‍ ഭൂമിയില്‍ ലാന്‍ഡ് ചെയ്യുന്നത് കാണാന്‍ അവരുടെ മക്കളും കൊച്ചുമക്കളും താഴെ ആര്‍പ്പുവിളികളോടെ കാത്തുനില്‍പ്പുണ്ടായിരുന്നു. ''എന്നെ അവര്‍ വളരെയധികം സ്‌നേഹിക്കുന്നുണ്ടെന്നത് ഒരു അനുഗ്രഹമാണ്. അവര്‍ വളരെയധികം സമയമെടുത്ത് ദൂരത്തുനിന്ന് ഡ്രൈവ് ചെയ്താണ് ഇവിടെയെത്തിയത്. ഞാന്‍ അതിന് അവരെ വളരെയധികം അഭിനന്ദിക്കുന്നു,'' അവര്‍ കൂട്ടിച്ചേര്‍ത്തു.
advertisement
അതേസമയം, സ്‌കൈഡൈവിംഗിനായി പ്രായമായ ക്ലയന്റുകള്‍ വരുന്നത് കാണുന്നത് തന്റെ ജോലിയില്‍ സന്തോഷം നല്‍കുന്ന കാര്യമാണെന്ന് സ്‌കൈഡൈവിംഗ് ഓര്‍ഗനൈസേഷനായ ഓസാര്‍ക്‌സ് സ്‌കൈഡൈവ് സെന്ററിന്റെ ഉടമ ബ്രയാന്‍ വോള്‍ഫോഡ് മാധ്യമങ്ങളോട് പറഞ്ഞു. ''ഞങ്ങള്‍ ഇത് വളരെ ഇഷ്ടപ്പെടുന്നു. എല്ലാവരുമായും സ്‌പോര്‍ട്‌സ് പങ്കിടുന്നത് ഞങ്ങള്‍ ആസ്വദിക്കുന്നു. ആളുകള്‍ ഇത്തരത്തില്‍ താത്പര്യം പ്രകടിപ്പിച്ച് മുന്നോട്ട് വരുന്നത് കാണാന്‍ ഞങ്ങള്‍ ഇഷ്ടപ്പെടുന്നു. ഇത് അവരെ സംബന്ധിച്ചിടത്തോളം വളരെ പ്രത്യേകതയുള്ള കാര്യമാണ്,'' ബ്രയാന്‍ പറഞ്ഞു. ''90 വയസ്സുള്ള ഒരാളുമായി ഇത് പങ്കിടാന്‍ കഴിയുമ്പോള്‍ അത് വളരെ വലിയ കാര്യമാണ്,'' അദ്ദേഹം പറഞ്ഞു.
advertisement
എന്നാല്‍, ഇവരുടെ ഏറ്റവും പ്രായം ചെന്ന സ്‌കൈഡൈവര്‍ എലമനോര്‍ അല്ല. 96 വയസ്സുള്ളയാളാണ്.
ടെക്‌സസ് സ്വദേശി ആല്‍ഫ്രഡ് അല്‍ ബ്ലാഷ്‌കെയുടെ പേരിലാണ് ഏറ്റവും പ്രായം കൂടിയ സ്‌കൈഡൈവര്‍ എന്ന റെക്കോഡ്. 106 വയസ്സുള്ളപ്പോള്‍ അദ്ദേഹം സ്‌കൈഡൈവിംഗ് നടത്തിയതായി ഗിന്നസ് വേള്‍ഡ് റെക്കോഡ് രേഖകള്‍ വ്യക്തമാക്കുന്നു. 103 വയസ്സുള്ളപ്പോള്‍ 2020ലാണ് അദ്ദേഹം തന്റെ ആദ്യ റെക്കോഡിട്ടത്. എന്നാൽ, ഇത് അദ്ദേഹത്തിന്റെ രണ്ടാമത്തെ സ്കൈഡൈവിംഗ് ആയിരുന്നു. 14,000 അടി ഉയരത്തില്‍ പറക്കുകയായിരുന്ന വിമാനത്തില്‍ നിന്ന് ചാടിയായിരുന്നു ഇത്. തന്റെ ഇരട്ട കൊച്ചുമക്കളുടെ കോളേജിലെ ഗ്രാജുവേഷന്‍ ആഘോഷങ്ങളുടെ ഭാഗമായാരുന്നു ഈ ചാട്ടം.
advertisement
തന്റെ നൂറാം പിറന്നാളിനോട് അനുബന്ധിച്ചാണ് അദ്ദേഹം ആദ്യമായി സ്‌കൈഡൈവിംഗ് നടത്തിയത്. എന്നാല്‍, 2022ല്‍ 103 വയസ്സും 259 ദിവസവും പ്രായമുള്ള റൂത്ത് ലിയന്ന ലാര്‍സണ്‍ എന്ന സ്വീഡിഷ് വനിത ആല്‍ഫ്രഡിന്റെ റെക്കോഡ് തിരുത്തി. തുടര്‍ന്ന് ഇത് മറികടക്കുന്നതിനാണ് 106ാം വയസ്സില്‍ അദ്ദേഹം വീണ്ടും സ്‌കൈഡൈവിംഗ് നടത്തിയത്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'സ്വര്‍ഗത്തിനടുത്ത് എത്തിയപോലെ'; 10000 അടി ഉയരത്തില്‍ നിന്ന് സ്‌കൈഡൈവിംഗുമായി 90കാരിയുടെ പിറന്നാൾ
Next Article
advertisement
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
  • 2019 ഡിസംബറിൽ ദേവസ്വം പ്രസിഡന്റിന് ഉണ്ണികൃഷ്ണൻ പോറ്റി അയച്ച ഇ-മെയിലുകൾ വിവാദമാകുന്നു.

  • ശബരിമല സ്വർണപ്പാളി കേസിൽ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

  • സ്വർണപ്പാളി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

View All
advertisement