വൻ ചതി! ലൈംഗിക ശേഷിക്കുറവിനുള്ള മരുന്നിന്റെ പരസ്യത്തിൽ തന്റെ മുഖം ഉപയോഗിച്ചതായി യുവതിയുടെ പരാതി
- Published by:Rajesh V
- trending desk
Last Updated:
പഴയ അപ്പാർട്ട്‌മെൻ്റിലെ കിടപ്പുമുറിയിൽ ഇരുന്നുകൊണ്ട് ഈ ഗുളികകളെ കുറിച്ച് യുവതി സംസാരിക്കുന്നതാണ് പരസ്യത്തിൽ കാണിച്ചിരിക്കുന്നത്. തന്റെ മുഖം ഉപയോഗിച്ചുകൊണ്ട് ഉദ്ധാരണക്കുറവിനുള്ള ഗുളികകൾ പ്രോത്സാഹിപ്പിക്കുന്ന ഒരു ഡീപ്ഫേക്ക് പരസ്യമാണ് കമ്പനി നിർമ്മിച്ചിരിക്കുന്നത് എന്നും യുവതി അവകാശപ്പെട്ടു
ലൈംഗിക ശേഷിക്കുറവിനുള്ള മരുന്നിന്റെ പരസ്യത്തിനായി ഒരു കമ്പനി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) ഉപയോഗിച്ച് തൻ്റെ മുഖം മോഷ്ടിച്ചതായി യുവതി. ടിക് ടോക്കിലൂടെ ആണ് മൈക്കൽ ജാൻസ് എന്ന യുവതി ആരോപണവുമായി രംഗത്തെത്തിയത്. പരസ്യത്തിൽ എഐ ഉപയോഗിച്ച് കമ്പനി കൃത്രിമം കാണിച്ചതായും, ഇതിന്റെ വീഡിയോ പോസ്റ്റ് ചെയ്തു കൊണ്ട് മൈക്കൽ ആരോപിച്ചു.
ഓസ്റ്റിനിലെ അവരുടെ പഴയ അപ്പാർട്ട്‌മെൻ്റിലെ കിടപ്പുമുറിയിൽ ഇരുന്നുകൊണ്ട് ഈ ഗുളികകളെ കുറിച്ച് യുവതി സംസാരിക്കുന്നതാണ് പരസ്യത്തിൽ കാണിച്ചിരിക്കുന്നത്. തന്റെ മുഖം ഉപയോഗിച്ചുകൊണ്ട് ഉദ്ധാരണക്കുറവിനുള്ള ഗുളികകൾ പ്രോത്സാഹിപ്പിക്കുന്ന ഒരു ഡീപ്ഫേക്ക് പരസ്യമാണ് കമ്പനി നിർമ്മിച്ചിരിക്കുന്നത് എന്നും യുവതി അവകാശപ്പെട്ടു. എഐ ഉപയോഗിച്ച് പുറത്തിറക്കിയ പരസ്യത്തിൽ തൻ്റെ പങ്കാളിയുടെ ഉദ്ധാരണ പ്രശ്‌നങ്ങളെക്കുറിച്ച് യുവതി സംസാരിക്കുന്നതും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ വലിയ ആശങ്കയും മൈക്കൽ പ്രകടിപ്പിച്ചു.
" ഈ സമൂഹത്തിൽ ഏതാണ് യഥാർത്ഥവും വ്യാജവും എന്ന് പറയാൻ ഇപ്പോൾ എനിക്ക് കഴിയുന്നില്ല. കാരണം ഓരോ തവണയും ഇത്തരത്തിലുള്ള കാര്യങ്ങൾ വളരെ കൃത്യവും യാഥാർത്ഥ്യവുമാണെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത് " എന്ന് യുവതി പറഞ്ഞു. ടിക് ടോക്കിൽ മൈക്കൽ പങ്കുവെച്ച വീഡിയോ ഇതിനോടകം തന്നെ 1.2 ദശലക്ഷത്തിലധികം ആളുകൾ കണ്ടു.
advertisement
തുടർന്ന് നിരവധി ഉപഭോക്താക്കൾ യുവതിക്ക് പിന്തുണയുമായി രംഗത്തെത്തുകയും ഇതിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും നിർദേശിച്ചു. എന്നാൽ എഐയ്ക്ക് ഈ സംഭവത്തിൽ ഒരു നേട്ടവുമില്ലെന്നും യുവതിയ്ക്ക് ഇത് സംഭവിച്ചതിൽ ഖേദിക്കുന്നു എന്നും മറ്റൊരാൾ പറഞ്ഞു. പരസ്യത്തിലെ ശബ്ദം മൈക്കലിന്റെ ശബ്ദത്തിന് സമാനമാണെന്നും ചിലർ കമെന്റിലൂടെ കുറിച്ചു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
March 21, 2024 1:41 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
വൻ ചതി! ലൈംഗിക ശേഷിക്കുറവിനുള്ള മരുന്നിന്റെ പരസ്യത്തിൽ തന്റെ മുഖം ഉപയോഗിച്ചതായി യുവതിയുടെ പരാതി