Dil Bechara|സുശാന്തിനൊപ്പമുള്ള ബിഹൈൻഡ് ദി സ്ക്രീൻ ചിത്രം പങ്കുവെച്ച് സഞ്ജന സാങ്ഘി
- Published by:Gowthamy GG
- news18-malayalam
Last Updated:
ഷൂട്ടിംഗിനിടയിലെ ഒരു ചിത്രമാണ് സഞ്ജന പങ്കുവെച്ചിരിക്കുന്നത്.
അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ ഓർമകൾ അവസാനിക്കുന്നില്ല. ആരാധകരെപ്പോലെ തന്നെ സഹതാരങ്ങൾക്കും സുശാന്തിനെ മറക്കാനാകുന്നില്ല. സുശാന്ത് അവസാനമായി അഭിനയിച്ച ദിൽ ബേച്ചാര എന്ന ചിത്രത്തിലെ നായിക സഞ്ജന സാങ്ഘി പങ്കുവെച്ച ചിത്രം വ്യക്തമാക്കുന്നതും ഇതുതന്നെയാണ്.
ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലെ ഒരു ചിത്രമാണ് സഞ്ജന പങ്കുവെച്ചിരിക്കുന്നത്. താരേ ഗിൻ എന്ന ഗാന രംഗം ഷൂട്ട് ചെയ്യുന്നതിനിടയിലെ ചിത്രമാണിത്.
നിങ്ങൾ എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു സീനിലെ സുശാന്തിനോടൊപ്പമുള്ള എന്റെ ഏറ്റവും പ്രിയപ്പെട്ട ബിഹൈൻഡ് ദി സ്ക്രീൻ ചിത്രമാണിത്. എന്തുകൊണ്ടെന്ന് അറിയില്ല, ഈ ഫോട്ടോ കാണുമ്പോഴെല്ലാം എനിക്ക് അൽപ്പം സുഖം തോന്നുന്നു- എന്ന കുറിപ്പോടെയാണ് സഞ്ജന ചിത്രം ഇൻസ്റ്റയിൽ പങ്കുവെച്ചിരിക്കുന്നത്.
advertisement
അടുത്തിടെ ചിത്രത്തിന്റെ ടൈറ്റിൽ ട്രാക്ക് റിലീസ് ചെയ്തിരുന്നു. ഇതിന് ആരാധകരിൽ നിന്ന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. എ ആർ റഹ്മാനാണ് ഗാനം കംപോസ് ചെയ്തിരിക്കുന്നത്. ടൈറ്റിൽ ട്രാക്ക് പങ്കുവെച്ചുകൊണ്ടും സഞ്ജന ഇൻസ്റ്റയിൽ സുശാന്തിനെ കുറിച്ചുള്ള ഓർമകൾ പങ്കുവെച്ചിരുന്നു. ചിത്രത്തിലെ ഓരോ ടേക്കിനു ശേഷവും തന്നോട് സുശാന്ത് ഓകെ ആണോ എന്ന് ചോദിച്ചിരുന്നതായി സഞ്ജന പറഞ്ഞു.
TRENDING:Kartik Aaryan|കല്യാണം കഴിക്കാൻ ബെസ്റ്റ് ടൈം ലോക്ക്ഡൗൺ കാലമെന്ന് കാർത്തിക് ആര്യൻ; കാരണം ഇതാണ്
advertisement
[NEWS]
'ദിൽ ബേചാര'യുടെ ട്രെയിലറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. ട്രെയ്‌ലർ ഹോളിവുഡ് ചിത്രമായ അവഞ്ചേഴ്സ് എൻഡ്ഗെയിം ട്രെയിലറിനെ പിന്നിലാക്കിയിരുന്നു. നവാഗതനായ മുകേഷ് ചാബ്ര സംവിധാനം ചെയ്ത 'ദിൽ ബേചാര' ജൂലൈ 24ന് ഡിസ്‌നി+ഹോട്സ്റ്റാർ വി.ഐ.പി. ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെയാണ് റിലീസ് ചെയ്യുന്നത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 13, 2020 4:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Dil Bechara|സുശാന്തിനൊപ്പമുള്ള ബിഹൈൻഡ് ദി സ്ക്രീൻ ചിത്രം പങ്കുവെച്ച് സഞ്ജന സാങ്ഘി