പുരുഷൻമാരുടെ അടിവസ്ത്രം പച്ചക്കറി വാങ്ങാനുള്ള ബാഗാക്കി വീട്ടമ്മ; ഇങ്ങനെയെങ്കിലും ഉപകാരമാകുമല്ലോയെന്ന് സോഷ്യല്‍ മീഡിയ
- Published by:meera_57
- news18-malayalam
Last Updated:
അടിവസ്ത്രത്തിന്റെ അടിവശം തുന്നിച്ചേര്‍ത്ത ശേഷം അരക്കെട്ടില്‍ വരുന്ന ഭാഗത്ത് രണ്ടുവശത്തുമായി ഒരു സ്ട്രാപ്പ് തുന്നിച്ചേര്‍ത്തു
ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ മികവ് പുലര്‍ത്തുന്ന ഒരു മേഖലയാണ് ഇന്നൊവേഷന്‍. ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ പഴകിയ സാധനങ്ങള്‍ ഉപേക്ഷിച്ചാലും ഇന്ത്യക്കാര്‍ അത് എങ്ങനെയെങ്കിലും പുനരുപയോഗിക്കാനുള്ള വഴി കണ്ടെത്തും. പഴയ വസ്ത്രങ്ങള്‍ ക്ലീനിംഗ് റാഗുകളാക്കി മാറ്റിയും ഗ്ലാസ് കൊണ്ട് നിർമിച്ച കുപ്പികള്‍ ഫ്‌ളവര്‍ വേസ് ആക്കിയും ഇന്ത്യക്കാര്‍ കാലങ്ങളോളം വീണ്ടും ഉപയോഗിക്കും. ഇത്തരം കാര്യങ്ങള്‍ നമ്മുടെ ദൈനംദിന ജീവിതത്തില്‍ പലര്‍ക്കും പരിചിതമാണെങ്കിലും ഇന്നൊവേഷനെ പുതിയൊരു തലത്തിലേക്ക് എത്തിച്ച ഒരു വീട്ടമ്മ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്.
പുരുഷന്മാരുടെ അടിവസ്ത്രം പൂര്‍ണമായും ഒരു സ്ലിംഗ് ബാഗാക്കി മാറ്റി അതിനുള്ളില്‍ പച്ചക്കറിയും പലവ്യഞ്ജനങ്ങളും വാങ്ങി പോകുന്ന സ്ത്രീയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയിരിക്കുന്നത്. ഒരു ചന്തയില്‍ നിന്ന് പച്ചക്കറി വാങ്ങുന്ന സ്ത്രീയെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുക.
എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത് അവര്‍ പച്ചക്കറി വാങ്ങിയ അസാധാരണമായ ബാഗായിരുന്നു. പ്ലാസ്റ്റിക് ക്യാരി ബാഗിന് പകരം അടിവശം തുന്നിച്ചേര്‍ത്ത അടിവസ്ത്രത്തിലാണ് അവര്‍ പച്ചക്കറി വാങ്ങിയത്. കച്ചവടക്കാരന്‍ അവര്‍ നീട്ടിയ സഞ്ചിയിലേക്ക് സാധനങ്ങള്‍ ഇടുന്നതും രണ്ടാമതൊന്ന് ആലോചിക്കാതെ ആ സ്ത്രീ ബാഗും കഴുത്തില്‍ തൂക്കി പോകുന്നതും വീഡിയോയിലുണ്ട്.
advertisement
അടിവസ്ത്രത്തിന്റെ അടിവശം തുന്നിച്ചേര്‍ത്ത ശേഷം അരക്കെട്ടില്‍ വരുന്ന ഭാഗത്ത് രണ്ടുവശത്തുമായി ഒരു സ്ട്രാപ്പ് തുന്നിച്ചേര്‍ത്തു. ഇത് എടുത്തുകൊണ്ട് നടക്കാന്‍ എളുപ്പമുള്ള ഒരു ബാഗാക്കി മാറ്റി. വീട്ടമ്മയുടെ അസാധാരണമായ കണ്ടുപിടുത്തം സോഷ്യല്‍ മീഡിയയെ ആകെ ഞെട്ടിച്ചിരിക്കുകയാണ്.
advertisement
വീട്ടമ്മയുടെ കണ്ടുപിടിത്തത്തെ പ്രശംസിച്ച് സോഷ്ടല്‍ മീഡിയ
വളരെ വേഗമാണ് വീട്ടമ്മയുടെ ക്രിയാത്മകത സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. ചിലര്‍ പൊട്ടിച്ചിരിക്കുന്ന സ്‌മൈലികള്‍ കമന്റായി നല്‍കിയപ്പോള്‍ മറ്റു ചിലരാകട്ടെ അവരെ പ്രശംസ കൊണ്ട് മൂടി. അവരുടെ നൂതനമായ ചിന്താഗതിയെയും അസാധാരണമായ സമീപനത്തെയും ഒട്ടേറെ പേരാണ് പ്രശംസിച്ചത്. ചിലര്‍ തമാശകള്‍ നിറഞ്ഞ കമന്റുകളും പങ്കുവെച്ചു.
സ്ത്രീകള്‍ക്ക് എന്തും ചെയ്യാന്‍ കഴിയുമെന്ന് ഇന്ന് വീണ്ടും തെളിയിക്കപ്പെട്ടിരിക്കുന്നുവെന്ന് ഒരു ഉപയോക്താവ് പറഞ്ഞു.
സുസ്ഥിരതയും പുനരുപയോഗവുമാണിതെന്ന് മറ്റൊരാള്‍ പറഞ്ഞു. യഥാര്‍ത്ഥ ജീവിതത്തിലെ മോനിഷയെ കണ്ടെത്തിയെന്ന് സാരാഭായ് വേഴ്‌സസ് സാരാഭായി മോനിഷയെ അനുസ്മരിപ്പിച്ച് മറ്റൊരു ഉപയോക്താവ് പറഞ്ഞു. പാവം ഭര്‍ത്താവ് വീട്ടിലിപ്പോള്‍ തന്റെ അടിവസ്ത്രം തിരയുന്നുണ്ടാവുമെന്ന് മറ്റൊരാള്‍ തമാശയായി പറഞ്ഞു. പഴയവസ്ത്രം വീണ്ടും ഉപയോഗിച്ച് പുനരുപയോഗ സാധ്യത ചൂണ്ടിക്കാട്ടിയ വീട്ടമ്മയെ ഒരു വിഭാഗം ആളുകള്‍ പ്രശംസിക്കുകയും ചെയ്തു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
October 14, 2025 10:46 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
പുരുഷൻമാരുടെ അടിവസ്ത്രം പച്ചക്കറി വാങ്ങാനുള്ള ബാഗാക്കി വീട്ടമ്മ; ഇങ്ങനെയെങ്കിലും ഉപകാരമാകുമല്ലോയെന്ന് സോഷ്യല്‍ മീഡിയ