'വെർച്വൽ സ്നാനം'; ഭർത്താവ് കുംഭമേളയിൽ എത്താഞ്ഞതിനാൽ ഭാര്യ വിഡിയോ കോൾ ചെയ്ത് ഫോൺ വെള്ളത്തിൽ മുക്കി
- Published by:Rajesh V
- news18-malayalam
Last Updated:
മഹാ കുംഭമേളയിൽ എത്താൻ കഴിയാതിരുന്ന ഭർത്താവിനായി ഭാര്യ ഒരുക്കിയ വെർച്വൽ സ്നാനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി
പ്രയാഗ്‌രാജ്: കോടി കണക്കിന് ഭക്തരാണ് കുംഭമേളയിൽ പങ്കെടുക്കാനായി എത്തുന്നത്. കുംഭമേള അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ പങ്കെടുക്കാൻ കഴിയാത്തതിന്റെ നിരാശയും നിരവധിപേർ പങ്കുവെക്കുന്നു. എന്നാൽ മഹാ കുംഭമേളയിൽ എത്താൻ കഴിയാതിരുന്ന ഭർത്താവിനായി ഭാര്യ ഒരുക്കിയ വെർച്വൽ സ്നാനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി.
ഭർത്താവില്ലാതെ പുണ്യസ്നാന ചടങ്ങിൽ പങ്കെടുത്ത സ്ത്രീ ഭര്‍ത്താവിനെ വിഡിയോ കോള്‍ ചെയ്ത ശേഷം ഫോണ്‍ വെള്ളത്തില്‍ നിരവധി തവണ മുക്കിയാണ് ആചാരത്തിന്റെ ഭാഗമാക്കിയത്. ഈ വിഡിയോ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചിരുന്നു. സംഭവം വൈറലായതോടെ നിരവധി കമന്റുകളാണ് വിഡിയോക്ക് താഴെ നിറയുന്നത്.
advertisement
യുവതിയുടെ യുക്തിയെ ചോദ്യം ചെയ്ത് നിരവധിപേർ വിമർശനമുയർത്തുകയും ചെയ്തു. ഫോണ്‍ വെള്ളത്തില്‍ വീണിരുന്നെങ്കില്‍ ഭര്‍ത്താവിന് 'മോക്ഷം' ലഭിക്കുമായിരുന്നെന്നാണ് ഒരാൾ കമന്റ് ചെയ്തതത്. എന്നാൽ, നേരിട്ടെത്താൻ കഴിയാത്ത പലരും ബന്ധുക്കൾ വഴി ഫോട്ടോയും മറ്റും ത്രിവേണി സംഗമത്തിൽ മുക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
ഫെബ്രുവരി 26ന് മഹാശിവരാത്രിയിൽ അവസാനിക്കുന്ന കുംഭമേളയിൽ ഈ വർഷം 63 കോടി ആളുകളാണ് പങ്കെടുത്തത്. കുംഭമേളയില്‍ നേരിട്ട് പങ്കെടുക്കാനാകാത്ത സാഹചര്യത്തില്‍ ചിലര്‍ അവരുടെ പ്രിയപ്പെട്ടവരുടെ ഫോട്ടോകള്‍ ഗംഗയില്‍ മുക്കിയും പ്രതീകാത്മക പേരുകള്‍ വിളിച്ച് ഗംഗാസ്‌നാനം നടത്തുകയും ചെയ്തിരുന്നു.
advertisement
Summary: A wife’s unusual solution to her husband’s absence from the ritualistic dip at Maha Kumbh has become a viral sensation on social media. The video depicts the woman, attending the religious gathering without her husband, immersing her phone in the Sangam waters while engaged in a video call with him.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Allahabad,Allahabad,Uttar Pradesh
First Published :
Feb 25, 2025 9:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'വെർച്വൽ സ്നാനം'; ഭർത്താവ് കുംഭമേളയിൽ എത്താഞ്ഞതിനാൽ ഭാര്യ വിഡിയോ കോൾ ചെയ്ത് ഫോൺ വെള്ളത്തിൽ മുക്കി









