ദീപാവലിക്ക് ഒരു ക്ലീനിങ്; യുവതി ഭര്‍ത്താവറിയാതെ സൂക്ഷിച്ച നിരോധിച്ച നോട്ടുകള്‍ കണ്ടെത്തി

Last Updated:

നിരോധിച്ച നോട്ടുകള്‍ മാറ്റിയെടുക്കാന്‍ സാധ്യതയുണ്ടോയെന്നത് സംബന്ധിച്ച വിവരങ്ങൾ അറിയാൻ റിസര്‍വ് ബാങ്കിനെ സമീപിക്കാന്‍ ചിലര്‍ ഉപദേശിച്ചു

രാജ്യമെങ്ങും കഴിഞ്ഞ ദിവസം ദീപാവലി സമുചിതമായി ആഘോഷിച്ചിരുന്നു. ദീപാവലിയോട് അനുബന്ധിച്ച് വീടും പരിസരവും വൃത്തിയാക്കുന്നത് പതിവുള്ള കാര്യമാണ്. ഇങ്ങനെ വൃത്തിയാക്കുന്നതിനിടയില്‍ കാണാതായ പോയ പല വസ്തുക്കളും കണ്ടെത്താറുണ്ട്. ചിലപ്പോള്‍ വര്‍ഷങ്ങള്‍ക്കുശേഷമായിരിക്കും ഇത് കണ്ടെത്തുന്നത്. ഇപ്പോഴിതാ ഇത്തരമൊരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്.
2016ല്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച ഒരു കൂട്ടം 1000, 500 രൂപാ നോട്ടുകള്‍ കണ്ടെത്തിയിരിക്കുകയാണ് യുവതി. വീട് വൃത്തിയാക്കുന്നതിനിടെ യുവതി ഈ നോട്ടുകള്‍ കണ്ടെത്തുന്ന വീഡിയോ ആണ് വൈറലായിരിക്കുന്നത്. ഭര്‍ത്താവറിയാതെയിരിക്കാൻ നോട്ടുകള്‍ പ്ലാസ്റ്റിക് കൂടിനുള്ളില്‍ കെട്ടി ഭദ്രമായി സൂക്ഷിച്ച നിലയിലായിരുന്നു നോട്ടുകള്‍. നോട്ടുകള്‍ കാണുമ്പോള്‍ ആശ്ചര്യത്തോടെ അവര്‍ നോക്കുന്നതും വീഡിയോയിലുണ്ട്. ഇതുകൊണ്ട് താന്‍ ഇനി എന്തുചെയ്യുമെന്ന് അവര്‍ വീഡിയോയില്‍ ചോദിക്കുന്നുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ ഇതിനോടകം തന്നെ 2.2 കോടി പേരാണ് കണ്ടുകഴിഞ്ഞത്. ഒട്ടേറെപ്പേര്‍ തങ്ങള്‍ക്കും സമാനമായ അനുഭവമുണ്ടായതായി വീഡിയോയുടെ താഴെ കമന്റു ചെയ്തു.
advertisement
വീഡിയോ വൈറലായതിന് പിന്നാലെ പ്രതികരണങ്ങളുടെയും ഉപദേശങ്ങളുടെയും വലിയൊരു പ്രവാഹം തന്നെയാണ് ഉണ്ടായത്. നോട്ട് നിരോധിച്ചിട്ട് എട്ട് വര്‍ഷം കഴിഞ്ഞെന്ന് ഒരു ഉപയോക്താവ് പറഞ്ഞു. ''ഈ നോട്ടുകള്‍ സൂക്ഷിച്ചുവയ്ക്കുക. ഭാവിയില്‍ ഈ നോട്ടുകള്‍ പുരാതന നോട്ടുകളായി കണക്കാക്കപ്പെടും. അപ്പോള്‍ ചിലപ്പോള്‍ അവയുടെ മുഖവിലയില്‍ നിന്ന് 50 മടങ്ങ് വരുമാനം നിങ്ങള്‍ക്ക് ലഭിച്ചേക്കാം. അതിനാല്‍ ഇത് ഒരു നിക്ഷേപമായി എടുക്കുക'', മറ്റൊരു ഉപയോക്താവ് പറഞ്ഞു.
''എന്റെ അമ്മ 50,000 രൂപയാണ് ഇത്തരത്തില്‍ ഒളിപ്പിച്ചുവെച്ചത്. നോട്ട് അസാധുവാക്കി ഒരു വര്‍ഷത്തിന് ശേഷമാണ് ഇത് കണ്ടെത്തിയത്. ഈ പണം ഇപ്പോഴും ഞങ്ങളുടെ പക്കലുണ്ട്,'' മറ്റൊരാള്‍ പറഞ്ഞു.
advertisement
അതേസമയം, നിരോധിച്ച നോട്ടുകള്‍ മാറ്റിയെടുക്കാന്‍ സാധ്യതയുണ്ടോയെന്നത് സംബന്ധിച്ച് റിസര്‍വ് ബാങ്കിനെ സമീപിക്കാന്‍ മറ്റു ചിലര്‍ യുവതിയെ ഉപദേശിച്ചു.
2016 നവംബർ 8 നാണ് പ്രധാനമന്ത്രി ( Prime Minister) നരേന്ദ്ര മോദി ( Narendra Modi) ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ട് എല്ലാ 500, 1000 രൂപ നോട്ടുകളും അർധ രാത്രിയോടെ അസാധുവാകുമെന്ന് (invalid) പ്രഖ്യാപനം നടത്തിയത്. രാജ്യത്ത് പെരുകുന്ന കള്ളനോട്ടുകളും കള്ളപ്പണവും (black money) ഇല്ലാതാക്കുക എന്നതായിരുന്നു ഈ പ്രാഖ്യാപനത്തിന് പിന്നിലെ ലക്ഷ്യം. രാത്രി 8 മണിയോടെയാണ് നോട്ട് നിരോധനം സംബന്ധിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം എത്തുന്നത്. തുടർന്ന് നാല് മണിക്കൂറിന് ശേഷം അന്ന് പ്രചാരത്തിലുണ്ടായിരുന്ന കറൻസിയുടെ 86 ശതമാനവും അസാധുവായി.
advertisement
കള്ളപ്പണം തുടച്ചു നീക്കുക, വ്യാജ കറൻസി നോട്ടുകൾ ഇല്ലാതാക്കുക, ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിച്ച് പണ രഹിത സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കുക എന്നീ മൂന്ന് ലക്ഷ്യങ്ങൾ നേടുന്നതിന് വേണ്ടിയാണ് നോട്ട് നിരോധനം നടപ്പിലാക്കിയതെന്നായിരുന്നു സർക്കാരിന്റെ വിശദീകരണം. ഈ ലക്ഷ്യങ്ങളിൽ ഏറ്റവും പ്രധാനമായി എടുത്തു പറഞ്ഞത് കള്ളപ്പണം ഇല്ലാതാക്കലായിരുന്നു. കള്ളപ്പണം എന്നത് ബാങ്കിങ് സംവിധാനത്തിൽ കണക്കാക്കാത്ത പണത്തെയോ സംസ്ഥാനത്തിന് നികുതി നൽകിയിട്ടില്ലാത്ത പണത്തെയോ ആണ് സൂചിപ്പിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ദീപാവലിക്ക് ഒരു ക്ലീനിങ്; യുവതി ഭര്‍ത്താവറിയാതെ സൂക്ഷിച്ച നിരോധിച്ച നോട്ടുകള്‍ കണ്ടെത്തി
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement