ഗര്‍ഭിണിയാണെന്ന് യുവതി തിരിച്ചറിഞ്ഞത് പ്രസവിക്കുന്നതിന്റെ നാല് മണിക്കൂര്‍ മുമ്പ്

Last Updated:

കൈയ്ക്ക് മരവിപ്പ് അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് എത്തിയ യുവതിക്ക് അമിത രക്തസമ്മര്‍ദ്ദമുണ്ടെന്ന് കണ്ടെത്തുകയും തുടർന്നുള്ള പരിശോധനയിൽ ഗര്‍ഭിണിയാണെന്ന് തെളിയുകയായിരുന്നു

News18
News18
ഒരു യുവതിയുടെ പ്രസവവുമായി ബന്ധപ്പെട്ട വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ചൈനയിലാണ് സംഭവം നടന്നത്. കിഴക്കന്‍ ചൈനയിലെ സിജായിംഗ് പ്രവിശ്യയിലെ യുവതി താന്‍ ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞത് പ്രസവത്തിന് നാലുമണിക്കൂര്‍ മുമ്പെന്നാണ് റിപ്പോര്‍ട്ട്. എട്ടരമാസം ഗര്‍ഭിണിയായിരുന്നു യുവതിയെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
ഗോങ് എന്ന 36കാരിയ്ക്കാണ് ഈ അത്യപൂര്‍വ അനുഭവമുണ്ടായത്. കുഞ്ഞുങ്ങള്‍ ഇല്ലാതിരുന്ന ഗോങും ഭര്‍ത്താവും നിരവധി ഐവിഎഫ് ചികിത്സകള്‍ക്ക് വിധേയമായിരുന്നു. എന്നാല്‍ ചികിത്സകള്‍ കൊണ്ടൊന്നും ഫലമുണ്ടായില്ല. ഇതേത്തുടര്‍ന്ന് ഡോക്ടര്‍മാര്‍ ഗോങിനോട് ശരീരഭാരം കുറയ്ക്കാന്‍ ആവശ്യപ്പെട്ടു.
ഇതോടെ തനിക്ക് ഒരിക്കലും ഒരു കുഞ്ഞ് ജനിക്കില്ലെന്ന് വിശ്വസിച്ച് ഗോങ് മുന്നോട്ടുപോകാന്‍ തീരുമാനിച്ചു. അതിനിടെയാണ് അപ്രതീക്ഷിത സംഭവങ്ങള്‍ നടന്നത്.
2024 ഡിസംബറില്‍ ഗോങിന്റെ കൈയ്ക്ക് വല്ലാത്ത മരവിപ്പ് അനുഭവപ്പെട്ടു. തുടര്‍ന്ന് രക്തസമ്മര്‍ദ്ദം പരിശോധിക്കാനായി ഗോങ് വീടിനടുത്തുള്ള ആശുപത്രിയിലേക്ക് പോയി. പരിശോധനയില്‍ ഗോങിന് അമിത രക്തസമ്മര്‍ദ്ദമുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
advertisement
തുടര്‍ന്നുള്ള പരിശോധനയിലാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി ഗോങിന് ആര്‍ത്തവമുണ്ടായിട്ടില്ലെന്ന കാര്യം വ്യക്തമായത്. ഇതോടെ ഗോങിനെ അള്‍ട്രാസൗണ്ട് സ്‌കാനിംഗിന് വിധേയമാക്കി. അപ്പോഴാണ് ഗോങ് എട്ടരമാസം ഗര്‍ഭിണിയാണെന്ന കാര്യം വ്യക്തമായത്. രണ്ട് കിലോഗ്രാം ഭാരമുള്ള കുഞ്ഞ് ഗോങിന്റെ വയറ്റില്‍ വളരുകയാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
എന്നാല്‍ ഗോങിന്റെ അമിത രക്തസമ്മര്‍ദ്ദം ഡോക്ടര്‍മാരെ ആശങ്കയിലാക്കി. ഒടുവില്‍ നാല് മണിക്കൂറിന് ശേഷം ശസ്ത്രക്രിയയിലൂടെ ഡോക്ടര്‍മാര്‍ കുഞ്ഞിനെ പുറത്തെടുത്തു. ഗോങും കുഞ്ഞും സുഖമായിരിക്കുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഗര്‍ഭിണിയാണെന്ന് യുവതി തിരിച്ചറിഞ്ഞത് പ്രസവിക്കുന്നതിന്റെ നാല് മണിക്കൂര്‍ മുമ്പ്
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement