നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • മൂക്കടപ്പ് മാറാൻ 15 മിനുട്ടോളം സമയം വെളുത്തുള്ളിമൂക്കിൽ കയറ്റി യുവതി; വീഡിയോ വൈറൽ

  മൂക്കടപ്പ് മാറാൻ 15 മിനുട്ടോളം സമയം വെളുത്തുള്ളിമൂക്കിൽ കയറ്റി യുവതി; വീഡിയോ വൈറൽ

  ഉറക്കക്കുറവിന് വരെ കാരണമാകുന്ന അവസ്ഥ വന്നു ചേരും എന്നതിനാൽ, വീണ്ടും സുഗമമായ ജീവിതം തിരികെ ലഭിക്കുന്നുവെന്ന് ഉറപ്പു വരുത്താൻ, മൂക്കടപ്പ് അകറ്റുന്നത് വളരെ പ്രധാനമാണ്.

  Garlic

  Garlic

  • Share this:
   ആരോഗ്യപ്രശ്‌നങ്ങൾ‌ പരിഹരിക്കുന്നതിന് വീട്ടിലുണ്ടാക്കുന്ന പൊടിക്കൈ പ്രയോഗങ്ങൾ ശരിക്കും സഹായകരമാണ്. എന്നാൽ, മൂക്കടപ്പ് ഇല്ലാതാക്കാനുള്ള ഒരു സ്ത്രീയുടെ പൊടിക്കൈ വിദ്യ ‘വെറുപ്പുളവാക്കുന്ന’ കാരണങ്ങളാലാണ് ഇപ്പോൾ വൈറലാകുന്നത്. ടിക് ടോക്കിൽ പങ്കുവെച്ച വീഡിയോയിൽ ഈ വിദ്യ പങ്കിട്ട റോസലിൻ കാതറിൻ എന്ന സ്ത്രീ മൂക്കടപ്പ് ഇല്ലാതാക്കാൻ ശരിക്കും സഹായിക്കുന്നുണ്ടോയെന്ന് അറിയാൻ അവളുടെ ഓരോ മൂക്കിലും വെളുത്തുള്ളി അല്ലികൾ ഇടുന്നതായി കാണാം. മറ്റൊരു വൈറൽ വീഡിയോയിൽ കണ്ടതാണ് ഈ വിദ്യ പരീക്ഷിക്കാൻ റോസലിന് പ്രചോദനമായത്.

   ഇപ്പോൾ 4.3 ദശലക്ഷത്തിലധികം പേർ കണ്ട ടിക്ക് ടോക്ക് വീഡിയോ ആരംഭിക്കുന്നത് റോസലിൻ വെളുത്തുള്ളി അല്ലികൾ അവളുടെ മൂക്കിലേക്ക് തിരുകിയതോടെയാണ്. ഈ പരീക്ഷണത്തിന്റെ സത്യാവസ്ഥ അറിയുന്നതിനായി ഇവ നീക്കം ചെയ്യുന്നതിന് മുമ്പ് അവൾ 10 - 15 മിനിറ്റ് കാത്തിരിക്കുന്നു. അടഞ്ഞിരുന്ന മൂക്ക് തുറന്നതായി ചിത്രീകരിക്കുകയും, ഈ വിദ്യ ശരിക്കും പ്രവർത്തിക്കുന്നുവെന്ന് പ്രഖ്യാപിക്കുകയും ചെയ്തതോടെ അവർ അതിശയിച്ചു പോയി.

   ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നിന്റെ ഭാരം കുറയുന്നു; ആശങ്കയോടെ ജനങ്ങൾ

   ദി മിററിനോട് സംസാരിച്ച റോസലിൻ, ഈ തന്ത്രം പ്രവർത്തിക്കുമെന്ന് ആദ്യം വിശ്വസിച്ചിരുന്നില്ലെന്നും അതു കൊണ്ടാണ് ഇത് തമാശയായി ചിത്രീകരിച്ചതെന്നും പറഞ്ഞു. എന്നിരുന്നാലും, വെളുത്തുള്ളി അല്ലികൾ നാസാരന്ധ്രത്തിൽ ഇട്ടതിന് 10 മിനിറ്റിനുശേഷം, അവളുടെ മൂക്കിൽ അസ്വസ്ഥത അനുഭവപ്പെട്ടതു കൊണ്ട് അവ നീക്കം ചെയ്തു. പൊടികളും മറ്റും അടിഞ്ഞു കൂടി മൂക്കിൽ ഉണ്ടാകുന്ന അഴുക്ക് പുറത്തുവരാൻ തുടങ്ങിയപ്പോൾ അവളുടെ മൂക്കടപ്പ് മാറിയതായി അവർക്ക് തോന്നി. തനിക്ക് വളരെ സുഗമമായ അനുഭവമുണ്ടെന്നും ഈ പ്രക്രിയയ്ക്കു ശേഷം വെളുത്തുള്ളി കത്തിക്കുന്നതു പോലെയുള്ള മണമോ മറ്റ് അസ്വസ്ഥതകളും ഒന്നും ഉണ്ടായിട്ടില്ലെന്നും റോസലിൻ കൂട്ടിച്ചേർത്തു.

   Explained | ഇന്ധനവില കുത്തനെ ഉയരുമ്പോൾ നേട്ടമുണ്ടാക്കുന്നത് ആര്? കേന്ദ്രമോ സംസ്ഥാന സർക്കാരോ? 

   ഈ വീഡിയോ കണ്ടതിനു ശേഷം, ആളുകളിൽ നിന്ന് അര ദശലക്ഷത്തിലധികം ലൈക്കുകളും ആയിരക്കണക്കിന് അഭിപ്രായങ്ങളും ലഭിച്ചു. നിരവധി ഉപഭോക്താക്കൾ അവരുടെ ഈ നുറുങ്ങ് വിദ്യയോട് ഉള്ള പ്രതികരണം പങ്കിട്ടു. ചില ഉപയോക്താക്കൾ‌ അവരുടെ മൂക്കടപ്പിന്റെ പ്രശ്‌നങ്ങൾ‌ പരിഹരിക്കുന്നതിന് ഈ വിദ്യ പരീക്ഷിക്കാൻ‌ പോകുന്നുവെന്ന് എഴുതിയപ്പോൾ‌, മറ്റുള്ളവർ‌ അവളുടെ മൂക്കിന്റെ ദൃശ്യങ്ങൾ‌ കാരണം വെറുപ്പ് അനുഭവപ്പെട്ടു എന്നും അഭിപ്രായപ്പെട്ടു. ഉപയോക്താക്കളിലൊരാൾ തന്റെ ഭക്ഷണം കഴിക്കുന്നതിനിടയിലാണ് ഈ വീഡിയോ കണ്ടതെന്നും അപ്പോൾ ഭക്ഷണം വലിച്ചെറിയാൻ പ്രേരിപ്പിച്ചുവെന്നും എഴുതി.

   ജലദോഷവും മൂക്കടപ്പുമൊക്കെ പിടിപെടാൻ അധികം സമയമൊന്നും വേണ്ട. തണുപ്പ് കാലങ്ങളിൽ നാം നേരിടുന്ന പതിവ് പ്രശ്നങ്ങളിൽ ഒന്നാണ് ജലദോഷവും മൂക്കടപ്പും. മൂക്കിന്റെ പാലത്തിൽ ഉണ്ടാകുന്ന വീക്കത്തിനാണ് മൂക്കടപ്പ് എന്നു പറയുന്നത്. മൂക്കടപ്പിന്റെ സാധാരണ ലക്ഷണങ്ങളിലൊന്ന് ശ്വസന പ്രശ്നങ്ങളുടെ രൂപത്തിലാണ് കാണിക്കുന്നത്. ജലദോഷവും വിവിധ അലർജികളും ഉൾപ്പെടെ ഈ പ്രശ്നത്തിന് ധാരാളം കാരണങ്ങളുണ്ട്. ഉറക്കക്കുറവിന് വരെ കാരണമാകുന്ന അവസ്ഥ വന്നു ചേരും എന്നതിനാൽ, വീണ്ടും സുഗമമായ ജീവിതം തിരികെ ലഭിക്കുന്നുവെന്ന് ഉറപ്പു വരുത്താൻ, മൂക്കടപ്പ് അകറ്റുന്നത് വളരെ പ്രധാനമാണ്.
   Published by:Joys Joy
   First published:
   )}